Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വിൽക്കാൻ വരുന്നവരും വാങ്ങാന്‍ വരുന്നവരും പരിഭ്രമത്തിൽ, വില വർധനവ് തുടരുമെന്ന് സ്വർണ വ്യാപാരി

ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം ഇന്ന് നിൽക്കുന്നത്. പവന് 1040 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന് 113920 രൂപയായിരിക്കുകയാണ്. സാധാരണ വിഷുക്കാലത്തും അതിന് ശേഷം വരുന്ന അക്ഷയ ത്രിതീയ ദിനത്തിലും ജ്വല്ലറികളിൽ വലിയ തിരക്ക് അനുഭവപ്പെടുക പതിവായിരുന്നു.

ഇത്തവണ വിഷുവിന് കാര്യമായിട്ട് ആളുകൾ ജ്വല്ലറികളിലേക്ക് എത്തുന്നില്ലെന്നാണ് സ്വർണ വ്യാപാരിയായ അരുൺ മാർക്കോസ് പറയുന്നത്. കഴിഞ്ഞ രണ്ട് വർഷമായി അക്ഷയ ത്രിതീയയ്ക്കും ഇത് തന്നെയാണ് സാഹചര്യമെന്നും അരുൺ സീ ന്യൂസ് മലയാളത്തിനോട് പ്രതികരിച്ചു.

അരുൺ മാർക്കോസ് പറയുന്നു: '' കുറച്ച് ദിവസങ്ങളായി വിപണിയില്‍ സ്വര്‍ണ വിലയിലുളള ചാഞ്ചാട്ടവും കുതിപ്പും വ്യാപാരത്തെ പിന്നോട്ടടടിച്ചിട്ടുണ്ട്. അതിനൊടൊപ്പം വില കുറച്ച് കുറഞ്ഞ സമയങ്ങളില്‍ ആളുകള്‍ക്ക് സ്വര്‍ണം വാങ്ങണം എന്ന് ആഗ്രഹം വരികയും അത് പോലെ വിവാഹം പോലെയുളള അത്യാവശ്യ ഘട്ടങ്ങളില്‍ അളവ് കുറച്ചാണെങ്കിലും സ്വര്‍ണം വാങ്ങുന്ന തരത്തിലേക്ക് എത്തിയിരുന്നു.

gold

എന്നാല്‍ വിലയില്‍ വീണ്ടും മാറ്റങ്ങള്‍ വരുന്ന സാഹചര്യത്തില്‍ ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ വരുന്നത് കുറയുകയാണ്. വിഷുവിനോട് അനുബന്ധിച്ച് ആളുകള്‍ സ്വര്‍ണം വാങ്ങുന്ന ഒരു പതിവ് മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ വലിയ വിലവര്‍ധനവ് വന്നശേഷം വിഷുവിന് സ്വര്‍ണം വാങ്ങുന്നത് കുറഞ്ഞിരിക്കുകയാണ്.

ഒന്ന് രണ്ട് ദിവസം കൂടി വില വര്‍ധനവ് തുടരാനുളള സാഹചര്യമുണ്ട്. ഇതെല്ലാം ബാധിക്കുന്നത് സ്വര്‍ണ വ്യാപാരികളെ ആണ്. വില്‍ക്കാന്‍ വരുന്നവരും വാങ്ങാന്‍ വരുന്നവരും വിലയിലെ ചാഞ്ചാട്ടത്തില്‍ പരിഭ്രമിച്ച് നില്‍ക്കുകയാണ്. വലിയ ജ്വല്ലറികളൊക്കെ വിഷുവിനോട് അനുബന്ധിച്ച് വലിയ പരസ്യങ്ങളൊക്കെ നല്‍കുന്നുണ്ട്. കച്ചവടം തിരിച്ച് പിടിക്കാമെന്നുളള പ്രതീക്ഷയിലാണ് ഇതൊക്കെ. പക്ഷേ ബിസിനസ്സ് ലഭിക്കാനുളള സാധ്യത വിപണിയില്‍ കാണുന്നില്ല.

അക്ഷയ ത്രിതീയ ദിവസം കൂടുതല്‍ ആളുകള്‍ സ്വര്‍ണം വാങ്ങാനായി ജ്വല്ലറികളിലേക്ക് എത്തുന്ന പതിവുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷമായി ആളുകള്‍ക്കിടയില്‍ അക്ഷയ ത്രിതീയയ്ക്ക് പ്രാധാന്യം കുറഞ്ഞിട്ടുണ്ട്. ബിസിനസ്സ് പഴയത് പോലെ ആ ദിവസം ലഭിക്കാത്ത സാഹചര്യമാണ്. മൊത്തത്തിലുളള സാമ്പത്തിക മാന്ദ്യമാകാം ഒരു പരിധി വരെ കാരണം. സാധാരണക്കാരായ ആളുകളൊക്കെ വലിയ ബുദ്ധിമുട്ടിലാണ്. 1 ഗ്രാമിന്റെ ആഭരണമോ കോയിനോ എങ്കിലും വാങ്ങണം എന്ന് കരുതി വരുന്നവര്‍ ഉണ്ടായിരുന്നു മുന്‍പ്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+