Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങാനും വിൽക്കാനും പ്ലാനുണ്ടോ?മികച്ച സമയം ഇത് തന്നെ..കാരണം പറഞ്ഞ് സ്വർണ വ്യാപാരി

കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് തുടരുന്നത്. റെക്കോർഡ് ഉയരങ്ങൾ തൊട്ട ശേഷമാണ് വില കുത്തനെ താഴേക്ക് വന്നത്. ഒരു പവന് ആയിരക്കണക്കിന് രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതോടെ ഇനി വില ഏത് ദിശയിലേക്കാണ് പോകുക എന്ന ആശങ്കയും ആകാംക്ഷയും വിപണിയിലുണ്ട്. ഈ സാഹചര്യത്തിൽ സ്വർണവില ഇനിയും കുറയാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാട്ടുകയാണ് സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളത്തോടാണ് പ്രതികരണം. വായിക്കാം.

'നിലവിലെ സാഹചര്യം മുന്നോട്ടു തുടർന്നാൽ വില വീണ്ടും താഴേക്ക് കൂപ്പുകുത്താനുള്ള സാധ്യതയാണ് കാണുന്നത്. നിലവിൽ ഉണ്ടായിരിക്കുന്ന വിലയിടിവിന്റെ പ്രധാന കാരണം അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇറാനെതിരെ ആക്രമണം കടുപ്പിക്കുമെന്ന സൂചന നൽകിയതാണ്. ഇസ്രയേലും ഇറാനെ ആക്രമിക്കാൻ തയ്യാറെടുക്കുന്നു എന്നുള്ള വാർത്തകളും ഇതിനിടയിൽ വന്നു. വിലയിലെ ഈ ഇടിവ് വലിയ ആശങ്കയാണ് സ്വർണ വ്യാപാരികൾക്കിടയിൽ വരുത്തുന്നത്. കാരണം ഈ ഒരു സമയത്ത് സ്വർണം വാങ്ങാനായിട്ട് വളരെ കുറച്ച് ആളുകൾ മാത്രമാണ് ജ്വല്ലറികളിലേക്ക് വരുന്നത്.

goldnews2

ഒരു വർഷത്തേക്ക് സ്വർണം വാങ്ങേണ്ടെന്ന് വെക്കണം എന്ന് ഇതിനിടയിൽ പ്രധാനമന്ത്രി പറഞ്ഞു. അതും തിരിച്ചടിയായി. പ്രതിസന്ധിയെ ജ്വല്ലറികൾ അതിജീവിച്ചിരുന്നത് സ്വർണം വിൽക്കാൻ ആളുകൾ വരുന്നത് കൊണ്ടാണ്. എന്നാൽ വില കുറഞ്ഞതോടെ സ്വർണം വിൽക്കാനും ആളുകളും മടിക്കുകയാണ്. ഇതോടെ സ്വർണക്കടകൾ ശൂന്യമാകുന്ന ഒരു തരത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇത് വലിയ ഒരു പ്രതിസന്ധി സ്വർണ വ്യാപാര മേഖലയിൽ ഉണ്ടാക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.

വിലയിൽ സ്ഥിരത വന്നാൽ മാത്രമേ കച്ചവടം മെച്ചപ്പെടുകയുള്ളൂ. വില കുറയുമ്പോൾ ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ വാങ്ങേണ്ട ആളുകളും വില കൂടിയേക്കാം എന്ന പ്രതീക്ഷയിൽ വിൽക്കേണ്ട ആളുകളും മടിച്ച് നിൽക്കും.

സ്വർണം വിൽക്കാനുള്ള ആളുകളോട് പറയാനുള്ളത്, ഒരു മാസത്തിനുള്ളിൽ പണത്തിന് ആവശ്യമുള്ളവർ സ്വർണം എത്രയും പെട്ടെന്ന് വിറ്റ് പണമാക്കുന്നതാണ് നല്ലത്. എന്തുവന്നാലും ഒരു മാസത്തിനുള്ളിൽ യുദ്ധം പൂർണമായി അവസാനിക്കാനുള്ള സാധ്യത കാണുന്നില്ല. അങ്ങനെ യുദ്ധം തുടരുകയാണെങ്കിൽ ഉറപ്പായിട്ടും വില കൂപ്പുകുത്താനുള്ള സാധ്യതയാണ് കാണുന്നത്.

സ്വർണം വാങ്ങാനുള്ള ആളുകളോട് പറയാനുള്ളത്, എത്രയും പെട്ടെന്ന് വാങ്ങാനുള്ള ഒരു സുവർണാവസരമാണ് ഇത്. യുദ്ധം ഏത് സമയത്ത് നിന്നാലും വീണ്ടും വില മുകളിലേക്ക് കയറി പഴയ റെക്കോർഡുകൾ ഒക്കെ ഭേദിക്കും. അതുകൊണ്ട് സ്വർണം ഉടൻ ആവശ്യമുള്ളവരോ നിക്ഷേപമായി കാണുന്നവരോ ഇപ്പോഴത്തെ വിലയിടിവ് പ്രയോജനപ്പെടുത്തുന്നതാണ് നല്ലതെന്നും' അരുണ്‍ മാർക്കോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+