സ്വര്‍ണം വിട്ട് കളിക്കേണ്ട... വിലയാണേലും വാങ്ങിവച്ചോ; ഇങ്ങനെ പറയാന്‍ കാരണമുണ്ട്
കൊച്ചി: സ്വര്‍ണവില എല്ലാ പരിധികളും ലംഘിച്ച് ഉയരുകയാണ്. പവന് 45000 കടന്ന് നില്‍ക്കുന്നു. ഇത്രയും വില സ്വര്‍ണത്തിന് വരുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞാല്‍ ആരും വിശ്വസിക്കുമായിരുന്നില്ല. എന്നാല്‍ പതിയെ വില ഉയര്‍ന്ന് 45000ത്തിലെത്തി. എന്നാല്‍ ഈ സാഹചര്യത്തിലും സ്വര്‍ണം വാങ്ങി സൂക്ഷിക്കാനാണ് മേഖലയില്‍ പതിവായി നിരീക്ഷണം നടത്തുന്നവര്‍ പറയുന്നത്.
വില കൂടിയ സാഹചര്യത്തില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട് എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. വില പരിധി വിട്ട് കൂടിയാല്‍ ആര് വാങ്ങാന്‍ തയ്യാറാകും എന്ന ചോദ്യം സ്വാഭാവികമാണ്. അതേസമയം, ക്യാരറ്റ് കുറഞ്ഞ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. മാത്രമല്ല, ഗോള്‍ഡ് കോയിന്‍ വാങ്ങുന്നവരുടെയും എണ്ണം കൂടി. ഈ സാഹചര്യത്തിലും സ്വര്‍ണം വാങ്ങാന്‍ പറയുന്നതിന് പിന്നില്‍ മറ്റുചില കാരണങ്ങളുണ്ട്.

സ്വര്‍ണവില ഉയരുമെന്ന് തന്നെയാണ് ഇപ്പോഴും വിപണി നിരീക്ഷകര്‍ പറയുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2035 ഡോളറാണ്. അധികം വൈകാതെ ഇത് 2400 ഡോളറായി ഉയരുമെന്നാണ് പ്രവചനം. സിറ്റി ഗ്രൂപ്പിന്റെ പ്രമുഖനായ എഡ്വാര്‍ഡ് മോര്‍സിയാണ് ഈ പ്രവചനം നടത്തിയത്. നിലവിലെ വിപണി സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് 2000 ഡോളര്‍ വിലയുണ്ടായിരുന്ന ഘട്ടത്തിലാണ് കേരളത്തില്‍ പവന് 45000ത്തിന് അടുത്തെത്തിയിരുന്നത്. ഈ വില തന്നെ കേരളത്തില്‍ അപ്രാപ്യമല്ല. ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിപണിയില്‍ 2400 ഡോളര്‍ ആകുമെന്ന് പറയുന്നത്. അത് ശരിയാണെങ്കില്‍ കേരളത്തില്‍ വില 50000 കടന്ന് കുതിക്കാനാണ് സാധ്യത.
സ്വര്‍ണത്തിന് വിപണിയിലുള്ള മൂല്യം ഒരിക്കലും കുറയാന്‍ പോകുന്നില്ല എന്നാണ് കരുതുന്നത്. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കരുതുന്നിടത്തോളം കാലം വില ഉയരും. ആഗോള വിപണിയിലെ അസ്ഥിരത അവസാനിക്കുന്ന യാതൊരു സൂചനയും ഇപ്പോഴില്ല. അതുകൊണ്ടുതന്നെ സ്വര്‍ണത്തിലുള്ള നിക്ഷേപം കൂടാന്‍ തന്നെയാണ് സാധ്യത. അപ്പോള്‍ വില ഉയരും.
വിപണിയില്‍ അസ്ഥിരതയുണ്ടാകുമ്പോഴാണ് സ്വര്‍ണത്തിന് വിലേേയറുക. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതയുണ്ടാകുമ്പോള്‍ നിക്ഷേപകര്‍ ആശങ്കയിലാകും. ലോക രാജ്യങ്ങളും ഭയക്കും. ഈ ഘട്ടത്തില്‍ സ്വര്‍ണം കൂടുതലായി വാങ്ങിക്കൂട്ടുകയാണ് നിക്ഷേപകര്‍ ചെയ്യുക. നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും. സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ ഒരിക്കലും പണം നഷ്ടമാകില്ല എന്ന തോന്നലാണ് ഇതിന് കാരണം.
യുക്രൈന്‍ യുദ്ധമാണ് ലോകത്ത് നിലനില്‍ക്കുന്ന സുരക്ഷാ വെല്ലുവിളി. പശ്ചിമേഷ്യയിലെ യുദ്ധങ്ങല്ലൊം ഏകദേശം ശമിച്ച മട്ടാണ്. യുക്രൈനെതിരായ യുദ്ധത്തില്‍ നിന്ന് റഷ്യ പിന്‍മാറുന്ന ഒരു സൂചനയും ഇതുവരെയില്ല. അതുകൊണ്ടുതന്നെ ഇതുകാരണമായുള്ള ആശങ്ക തുടരും. മറ്റൊന്ന് ഡോളറിന്റെ മൂല്യം കുറയുന്നതാണ്. ഇന്ത്യന്‍ രൂപയുടെ മുല്യം ഉയരാതിരിക്കുന്നതും തിരിച്ചടിയാണ്.
പ്രതിസന്ധി തീരുന്ന ലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാല്‍ ഉയര്‍ന്ന വിലയാണെങ്കിലും സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഭാവിയില്‍ നേട്ടം തന്നെയാകുമുണ്ടാകുക. എന്നാല്‍ പൊടുന്നനെ വലിയ ലാഭം പ്രതീക്ഷിക്കാനുമാകില്ല. അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വര്‍ണം വാങ്ങിയവര്‍ ഇന്ന് വലിയ ലാഭമാണ് കൊയ്യുന്നത്. സമാനമായ അവസ്ഥ തന്നെയാകും വരാനിരിക്കുന്നതും.












Click it and Unblock the Notifications