Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങാൻ നിൽക്കുന്നവർ അറിയാൻ! പവൻ വില ഉടൻ 1 ലക്ഷത്തിന് താഴേക്ക്? ഇക്കാര്യങ്ങൾ അറിയാം

ജുലൈയിൽ സ്വർണ വില കൂപ്പുകുത്തിയതോടെ ഇനി സ്വർണം താഴേക്ക് എന്നതായിരുന്നു പ്രവചനങ്ങൾ. എന്നാൽ എല്ലാ പ്രവചനങ്ങളും കാറ്റിൽ പറത്തി ഓഗസ്റ്റിൽ വില കുതിച്ചു. കേരളത്തിൽ പവൻ വില ഒരു മാസം കൊണ്ട് 15000 രൂപ വരെ ഉയർന്നു. ഇപ്പോൾ സ്വർണ വിലയുടെ പോക്ക് വീണ്ടും താഴേക്കാണ്. അന്താരാഷ്ട്ര വിപണിയിൽ വില ഇടിയുന്നതാണ് കേരളത്തിലും വിലകുറയാൻ കാരണം. യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്വ് പലിശ നിരക്ക് ഉയർത്തുമോയെന്ന ആശങ്കയാണ് വിപണിയെ സ്വാധീനിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ നിലവിൽ 4300 ഡോളറിനടുത്താണ് ഔണ്‍സ് വില. ഇതോടെ ഇനിയും സ്വർണം താഴേക്ക് പോകുമോയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. എന്നാൽ അടുത്ത കുതിപ്പിന് മുൻപ് സ്വർണം താഴേക്ക് പോകാൻ തന്നെയാണ് സാധ്യതയെന്നാണ് ട്രേഡ് നാഷൻ്റെ ഡേവിഡ് മോറിസണ്‍ പ്രവചിക്കുന്നത്.

goldornaments

4350 ഡോളറിൽ പ്രതിരോധം തുടർന്നില്ലെങ്കിൽ സ്വർണ വില ഔണ്‍സിന് 4000 ഡോളറിലേക്ക് ഇടിയാൻ സാധ്യതയുണ്ടെന്ന് മോറിസണ്‍ പ്രവചിക്കുന്നു. വെള്ളിയുടെ കാര്യത്തിലും സമാന രീതിയിലുള്ള ഇടിവിനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. 70 ഡോളർ ആണ് പ്രതിരോധ നില. ഇവിടെ നിന്ന് താഴേക്ക് പോയാൽ വില വീണ്ടും ഇടിഞ്ഞ് വീണേക്കും. അതുകൊണ്ട് ഇപ്പോൾ സ്വർണം വാങ്ങുന്നതിന് പകരം വെള്ളി 60 ഡോളർ, സ്വർണം 4000 ഡോളർ എന്നീ നിലകളിൽ വാങ്ങുന്നതായിരിക്കും ഉചിതമെന്നും മോറിസണ്‍ ചൂണ്ടിക്കാട്ടി.

ഡോളറിൻ്റെ മൂല്യം ഇടിയുന്നതാണ് സ്വർണത്തിന് അനുകൂലമാകുന്നത്. അതേസമയം ഡോളർ ശക്തമായി തന്നെ നിലനിൽക്കുമെന്നും മോറിസണ്‍ പറയുന്നു. നിലവിലെ സാഹചര്യത്തിൽ ഡോളറിൻ്റെ മൂല്യം വലിയ തോതിൽ ഇടിയാനുള്ള സാധ്യത കാണുന്നില്ല. ജപ്പാൻ തങ്ങളുടെ കറൻസിയായ യെന്നിൻ്റെ മൂല്യം കൂട്ടാൻ ശ്രമം നടത്തിയാൽ അത് യുഎസ് ഡോളറിന് വീണ്ടും തിരിച്ചടിയായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് ഫെഡ് നിരക്ക് ഉയർത്തിയാൽ

കഴിഞ്ഞ ദിവസം യുഎസ് ഫെഡറൽ റിസർവ്വ് ഗവർണർ കെവിൻ വാർഷ് പലിശ നിരക്ക് ഉയർത്തുമെന്ന സൂചന പങ്കുവെച്ചതാണ് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നത്. പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുകയാണ്. വീണ്ടും യുഎസ് ഇറാന് മേൽ ആക്രമണം നടത്തി. ഇറാൻ ഇതിന് തിരിച്ചടി നൽകിയതോടെ അടുത്തെങ്ങും സമാധാനം സാധ്യമാകില്ലെന്ന പ്രതീതി ശക്തമായിട്ടുണ്ട്. സംഘർഷം കടുക്കുന്നത് എണ്ണ വിലയും ഉയർത്തുകയാണ്. ഇതും പണപ്പെരുപ്പ ആശങ്ക കൂട്ടുന്നുണ്ട്.

പണപ്പെരുപ്പത്തെ പിടിച്ചുകെട്ടണമെങ്കിൽ യുഎസ് ഫെഡ് പലിശ നിരക്ക് കൂട്ടും. ഇത് ഡോളർ മൂല്യം ഉയർത്തും. നിക്ഷേപകർ സ്വർണത്തെ ഉപേക്ഷിച്ച് സർക്കാർ ബോണ്ടുകളിലേക്ക് തിരിയും. സ്വർണത്തിന് ഡിമാൻ്റ് കുറയുന്നതോടെ വില കുറയും.

പലിശ നിരക്ക് ഉയർത്തിയാൽ സ്വർണം 3000 ഡോളർ വരെ ഇടിയാൻ സാധ്യതയുണ്ടെന്നാണ് ചില സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. അങ്ങനെ വന്നാൽ കേരളത്തിൽ ഒരു പവൻ വില 78,000ത്തിലേക്ക് വീണേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+