5 പവൻ സ്വർണം വാങ്ങാൻ 5 ലക്ഷം വേണ്ട, വെറം 2.24 ലക്ഷം മതി, അതും കേരളത്തിൽ നിന്ന് തന്നെ... ഈ എളുപ്പവഴി അറിയൂ.
വിലയിടവ് പ്രതീക്ഷിച്ച ആഭരണപ്രേമികളുടെ നെഞ്ചിടിപ്പ് ഉയർത്തി ഇന്ന് സ്വർണ വിലയിൽ വതിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാവിലേയും ഉച്ചയുമായി രണ്ട് തവണയാണ് വില ഉയർന്നത്. രാവിലെ ഗ്രാമിന് 25 രൂപ കൂടി വില 11,910 രൂപയായിരുന്നു വില. പവൻ വിലൽ 200 രൂപ വർധിച്ച് ആദ്യം 95,280 രൂപയിലെത്തി.. ഉച്ചയോടെ ഗ്രാമിന് 70 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് വില 11,980 രൂപയാണണ്. പവൻ വില 95,840 രൂപയും.
ആഗോള തലത്തിലുള്ള പ്രതിസന്ധികളാണ് കേരളത്തിലെ സ്വർണവിലയേയും ബാധിക്കുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് അടുത്ത ധനനയ യോഗത്തിൽ പലിശ കുറച്ചേക്കുമെന്ന പ്രതീക്ഷകളാണ് ഇപ്പോൾ സ്വർണത്തിന് കരുത്ത് പകരുന്നത്. ഡോളറിൻ്റെ മൂല്യം ഇടിഞ്ഞതും സ്വർണത്തിൻ്റെ പെരുമ ഉയർത്തി.

എന്തായാലും കേരളത്തിൽ നിലവിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഒരു ലക്ഷത്തിന് മുകളിൽ കൊടുത്തേ മതിയാകൂ. 3 ശതമാനം ജി എസ് ടിയും 5 ശതമാനം പണിക്കൂലിയും ചേർത്താണ് ഇത്. 5 ശതമാനം പണിക്കൂലി അടിസ്ഥാന നിരക്ക് മാത്രമാണ് കേട്ടോ. അപ്പോൾ സാധാരണക്കാരന് സ്വർണം വാങ്ങേണ്ടെന്നാണോ? തീർച്ചയായും വാങ്ങാം, ഏറ്റവും കുറഞ്ഞ വിലയിൽ തന്നെ . അതിന് ഏറ്റവും ഉചിതമായ വഴി മൂല്യം കുറഞ്ഞ ആഭരണങ്ങൾ വാങ്ങുകയെന്നതാണ്.
9 കാരറ്റ് ആഭരണങ്ങളെ കുറിച്ചാണ് പറയുന്നത്. . 37.5% ശുദ്ധിയുള്ള ഈ സ്വർണ്ണത്തിന് ഇന്ന് ഒരു ഗ്രാമിന് 4,872 ആണ് വില. ഭാരം കുറഞ്ഞതും ഈടുനിൽക്കുന്നതുമായ ആഭരണങ്ങൾ നിർമ്മിക്കാൻ ഇത് ഉത്തമമാണ്. കുറഞ്ഞ ചിലവിൽ ആഭരണങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ആധുനിക ഡിസൈനുകൾ ഇഷ്ടപ്പെടുന്നവർക്കും ധൈര്യമായി തന്നെ ഈ ആഭരണങ്ങൾ വാങ്ങാം.
ഇന്ന് 22 കാരറ്റ് 5 പവൻ വാങ്ങണമെങ്കിൽ കുറഞ്ഞത് 4.80 ലക്ഷം രൂപയെങ്കിലും കൊടുക്കണം. ഇത് പണിക്കൂലിയും ജി എസ് ടിയുമൊന്നുമില്ലാതെയാണ്. എന്നാൽ വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് കുറച്ചധികം സ്വർണാഭാരണങ്ങൾ വാങ്ങി ഇടണമെന്ന് തോന്നിയാൽ 9 കാരറ്റിനെ ആശ്രയിക്കാം. കാരണം, 5 പവൻ (40 ഗ്രാം) 9 കാരറ്റ് സ്വർണ്ണം വാങ്ങുകയാണെങ്കിൽ, ഇതിന്റെ അടിസ്ഥാന വില 1,94,880 ലക്ഷമേ വരുള്ളൂ. ഇതിനോടൊപ്പം 3% ജി.എസ്.ടി. (5,846), സാധാരണ പണിക്കൂലി (8-12% അതായത് ലളിതമായ ഡിസൈനുകൾക്ക് 15,590 മുതൽ 23,386 വരെ) എന്നിവ ചേരുമ്പോൾ ആകെ ചിലവ് 2.16 ലക്ഷം മുതൽ 2.24 ലക്ഷം വരെ. ഇതിനോളം ലാഭാം മറ്റെന്തെങ്കിലും ഉണ്ടോ അല്ലേ.
പക്ഷെ കേരളത്തിലുള്ളവർക്ക് ഈ 9 കാരറ്റ് സ്വർണത്തോട് അത്ര താത്പര്യം പോര. മലയാളികൾ പൊതുവെ സ്വർണത്തെ നിക്ഷേപ താത്പര്യത്തോടെ സമീപിക്കുന്നവരാണ്. വിവാഹ ആവശ്യങ്ങൾക്കൊക്കെ സ്വർണം വാങ്ങുന്നത് നിക്ഷേപം എന്ന നിലയിലാണ്. അപ്പോൾ മൂല്യം കുറഞ്ഞ ആഭരണങ്ങൾ വാങ്ങുന്നതിലെ അർത്ഥമെന്താണെന്നാണ് പലരും ചോദിക്കുന്നത്. മാത്രമല്ല 9 കാരറ്റ് സ്വർണം പണയം വെച്ച് പണമെടുക്കാനും സാധിക്കില്ല. 9 കാരറ്റ് സ്വർണത്തിൻ്റെ മറ്റൊരു പ്രധാന പ്രശ്നം പണിക്കൂലി തന്നെയാണ്. കൂടുതൽ അലോയ് ലോഹങ്ങൾ ഉള്ളതിനാൽ ഏത് രീതിയിലുള്ള ഡിസൈനുകളും സാധ്യമാകും. സ്വാഭാവികമായും കൂടുതൽ പണിക്കൂലി വന്നേക്കും.
എന്തായാലും നിലവിൽ കേരളത്തിൽ 22 കാരറ്റ് സ്വർണം തന്നെയാണ് ആളുകൾ വാങ്ങുന്നത്. ജെൻസികളും മില്ലേനിയലുകളും 18 കാരറ്റ് വാങ്ങുന്നുണ്ടെങ്കിലും സിമ്പിളായിട്ടുള്ള ആഭരണങ്ങളാണ് ഇവർ തിരഞ്ഞെടുക്കുന്നത്.












Click it and Unblock the Notifications