സ്വർണം പണമാക്കാം, പിന്നീട് പണം ഇരട്ടിയാക്കാം; എന്തുകൊണ്ട് സ്വർണത്തിൽ നിക്ഷേപിക്കണം, ഇതാ അറിയാം
ഇക്കാലത്ത് ഏറ്റവും വിലയേറിയ ലോഹങ്ങളിലൊന്നാണ് സ്വർണം. ആഭരണമെന്ന നിലയിലും സുരക്ഷിത നിക്ഷേപമെന്ന നിലയിലും ഇന്ത്യക്കാർ സ്വർണം വാങ്ങിക്കൂട്ടാറുണ്ട്. അതേസമയം വില വർധിച്ചതോടെ പലരും സ്വർണം വാങ്ങാൻ മടിക്കുകയാണ്. എന്നാൽ മടിച്ച് നിൽക്കാതെ ഇനിയും സ്വർണം വാങ്ങണമെന്നും സ്വർണത്തിൽ നിക്ഷേപിക്കണമെന്നുമാണ് വിദഗ്ധർ പറയുന്നത്. എന്തുകൊണ്ടെന്നല്ലേ? വിശദമായി നോക്കാം
മൂല്യം കൂടിക്കൊണ്ടിരിക്കും
പണത്തിന്റെ വാങ്ങൽ ശേഷി നഷ്ടപ്പെട്ടാലും സ്വർണത്തിന്റെ മൂല്യം എപ്പോഴും ഉയർന്ന് തന്നെ നൽകും. അതുകൊണ്ട് തന്നെ ദീർഘകാലത്തേക്കുള്ള സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സർണം ഒരു മികച്ച ആസ്തിയാണ്.

സുരക്ഷിത നിക്ഷേപം
സാമ്പത്തിക മാന്ദ്യം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, അല്ലെങ്കിൽ മറ്റെന്തെങ്കിലും സാമ്പത്തിക തകർച്ചകൾ ഈ സമയത്തെല്ലാം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം നിക്ഷേപകരെ തുണച്ചിട്ടുണ്ട്. 1990 കളിൽ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലായിരുന്നപ്പോൾ സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കാൻ സർക്കാർ സ്വർണ ശേഖരം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷണം
പണപ്പെരുപ്പം ഉയരുമ്പോൾ പണത്തിന്റെ മൂല്യം കുറയും, എന്നാൽ സ്വർണത്തിന്റെ വില ഉയരാൻ സാധ്യത ഉണ്ട്. ഇത് വാങ്ങൽ ശേഷി നിലനിർത്തും. ദീർഘകാലാടിസ്ഥാനത്തിൽ ശക്തമായ വരുമാനം നൽകാനും സ്വർണം സഹായിക്കും.
പെട്ടെന്ന് തന്ന വിൽക്കാം
റിയൽ എസ്റ്റേറ്റ് പോലെയോ സ്റ്റോക്ക് പോലെയോ അല്ല, സ്വർണം വളരെ പെട്ടെന്ന് തന്നെ പണമാക്കി മാറ്റാൻ സാധിക്കും. വിറ്റോ പണയം വെച്ചോ ആവശ്യമായ പണം നേടാം.
കൂടുതൽ പഠനങ്ങൾ ആവശ്യമില്ല
സ്റ്റോക്കുകളിലോ ബോണ്ടുകളിലോ അല്ലെങ്കിൽ റിയൽ എസ്റ്റേറ്റുകളിലോ നിക്ഷേപിക്കണമെങ്കിൽ വളരെ അധികം പഠനം ആവശ്യമാണ്. കൃത്യമായ ധാരണ ഇല്ലാതെ ഈ മേഖലകളിലേക്ക് ഇറങ്ങുന്നത് അപകടസാധ്യത കൂട്ടും. എന്നാൽ സ്വർണം അങ്ങനെയല്ല, സാമ്പത്തിക പരിശീലനമോ, വിപണി പരിജ്ഞാനമോ, വ്യാപാര വൈദഗ്ധ്യമോ ആവശ്യമില്ല.
സൈബർ വെല്ലുവിളികളെ ഭയക്കേണ്ട
ഡിജിറ്റൽ നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്വർണം ഭൗതിക ആസ്തിയായി സൂക്ഷിക്കാം. സൈബർ തട്ടിപ്പുകളിൽ നിന്നും ഹാക്കിംഗിൽ നിന്നുമൊക്കെയുള്ള അപകട സാധ്യത ഇത് ഇല്ലാതാക്കുന്നു. നിക്ഷേപങ്ങൾക്ക് നൽകാൻ കഴിയാത്ത ഒരു സുരക്ഷിതത്വബോധവും സ്വർണം നൽകുന്നു.
മൂന്നാം കക്ഷികളെ ആശ്രയിക്കേണ്ടതില്ല
സ്റ്റോക്കുകളേയോ ബോണ്ടുകളേയോ ആശ്രയിക്കുന്നത് പോലെയല്ലേ മൂന്നാം കക്ഷികളെ ആശ്രയിക്കേണ്ട കാര്യമല്ല. ഇടനിലക്കാരോ ബാഹ്യ ബാധ്യതകളോ ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ചും ആശങ്കപ്പെടേണ്ടതില്ല.
ഇതെല്ലാം കൊണ്ടുത്നെ സ്വർണത്തിൽ നിക്ഷേപിക്കുകയെന്നത് ദീർഘകാല സുരക്ഷിതത്വം ഉറപ്പിക്കാൻ സഹായിക്കും.












Click it and Unblock the Notifications