Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ഇങ്ങനെ വാങ്ങിയാൽ വലിയ ബാധ്യത വരില്ല; ആഭരണപ്രേമികൾ തന്ത്രം മാറ്റി, വൻ ഓഫറുമായി ജ്വല്ലറികളും

കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഏകദേശം 70 ശതമാനത്തോളം വർധനവാണ് വിലയിൽ രേഖപ്പെടുത്തിയത്. ഈ വർഷം തുടങ്ങിയപ്പോഴും സ്വർണത്തിന് കാര്യമായ വീഴ്ചകൾ ഇല്ലെന്ന് മാത്രമല്ല കുത്തനെ കുതിക്കുന്നതാണ് കാഴ്ച. ജനുവരിയുടെ തുടക്കത്തിൽ തന്നെ ചരിത്രത്തിലാദ്യമായി സ്വർണം പവന് ഒരു ലക്ഷമെന്ന റെക്കോഡ് തൊട്ടു. ജനുവരി 29 നാണ് സ്വർണം സർവ്വകാല റെക്കോഡിലെത്തിയത്, ഒരു പവന് 1.31 ലക്ഷം രൂപ. ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ തുടർച്ചയായി നാല് ദിവസങ്ങളിൽ വിലയിടിവ് രേഖപ്പെടുത്തിയ സ്വർണ്ണത്തിന്, പിന്നീട് ഫെബ്രുവരി 3, 4 തീയതികളിൽ ഗ്രാമിന് ഏകദേശം 600 വീതം വർദ്ധനവുണ്ടായി. ഇന്നലെ ഗ്രാമിന് 14155 രൂപയാണ് രേഖപ്പെടുത്തിയത്. 1.13 ലക്ഷമാണ് ഇപ്പോൾ പവൻ വില. ഇതിനൊപ്പം 5 ശതമാനം അടിസ്ഥാന പണിക്കൂലിയും മൂന്ന് ശതമാനം ജി എസ് ടിയും ചേരുമ്പോൾ വില ഒരു ലക്ഷം കടക്കും.

സ്വർണ വില കുതിച്ചുയർന്നതോടെ ആഭരണങ്ങൾ വാങ്ങാൻ ആളുകൾ മടിക്കുകയാണെന്നാണ് ജ്വല്ലറിക്കാർ പറയുന്നത്. കഴിഞ്ഞ വർഷം മുതൽ തന്നെ വലിയ വിഭാഗം സ്വർണപ്രേമികളും ആഭരണം വാങ്ങുന്നത് കാര്യമായി ഉപേക്ഷിച്ചിട്ടുണ്ട്. പലർക്കും നിക്ഷേപതാത്പര്യം ഉള്ളതിനാൽ സ്വർണക്കട്ടിയുടേയും നാണയങ്ങളുടേയും രൂപത്തിലാണ് വാങ്ങി വെയ്ക്കുന്നത്. ഇനി ആഭരണങ്ങൾ വാങ്ങുന്നുണ്ടെങ്കിൽ തന്നെ പഴയ ആഭരണങ്ങൾ നൽകി പുതിയത് വാങ്ങാനാണ് ആളുകൾ ശ്രമിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു.

goldsellingandbuying-

'കഴിഞ്ഞ ഒരു വർഷമായി സ്വർണവില ഉയർന്നുനിൽക്കുന്നത് വിൽപ്പനയുടെ അളവിനെയും വാങ്ങാനുള്ള ശേഷിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സ്വർണാഭരണ വിൽപ്പനയുടെ ഏകദേശം 40ശതമാനവും പഴയ ആഭരണങ്ങൾ വിറ്റ് പുതിയത് വാങ്ങുന്നതാണ്, വ്യാപാരികൾ വ്യക്തമാക്കി. വിവാഹ സീസണ്‍ കൂടിയാണിപ്പോൾ. എന്നാൽ പുതിയ സ്വർണം വാങ്ങുന്നത് ഇപ്പോൾ നടുവൊടിക്കും എന്നതിനാൽ കൈയ്യിലുള്ള പഴയ സ്വർണം മാറ്റി വാങ്ങാൻ തന്നെയാണ് തീരുമാനം എന്നാണ് ചില ഉപഭോക്താക്കളും പറയുന്നത്. എത്രയൊക്കെ നുള്ളിപ്പെറുക്കി കൊടുത്താലും വളരെ കുറഞ്ഞ മൂല്യത്തിനുള്ള സ്വർണമേ ലഭിക്കുന്നുള്ളൂെവെന്നതും സങ്കടപ്പെടുത്തുന്നുണ്ടെന്നും ഇവർ പറയുന്നു.

അതേസമയം പഴയ ആഭരണങ്ങൾ വിൽക്കുന്ന ട്രൻഡ് സജീവമായതോടെ ജ്വല്ലറികളും ഉപഭോക്താക്കൾക്ക് ആകർഷകമായ വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. പഴയ 22, 24 കാരറ്റ് സ്വർണ്ണം മാറ്റിവാങ്ങുമ്പോൾ വിലയിലും തൂക്കത്തിലും കിഴിവ് ഈടാക്കില്ല. 916 ഹോൾമാർക്ക് വിഭാഗത്തിൽപ്പെട്ട ആഭരണങ്ങൾക്ക് ഒരു കിഴിവും ഉണ്ടാകില്ല. ഹോൾമാർക്ക് ഇല്ലാത്ത സ്വർണമാണെങ്കിൽ അതിന്റെ പരിശുദ്ധി കൃത്യമായി പരിശോധിച്ച ശേഷം, പണിക്കൂലി ഇല്ലാതെ മാറ്റിവാങ്ങാൻ ഉപഭോക്താക്കളെ അനുവദിക്കുക എന്നിവയൊക്കെയാണ് ഓഫറുകൾ.

വില വർദ്ധിക്കുന്ന സാഹചര്യത്തിൽ, ജ്വല്ലറികൾ തങ്ങളുടെ സ്വർണ്ണ പർച്ചേസ് സ്കീമുകളും പരിഷ്കരിച്ചിട്ടുണ്ട്. പണിക്കൂലി ഒഴിവാക്കുന്നതിനാണ് പലരും പ്രാധാന്യം നൽകുന്നത്. ഉപഭോക്താക്കൾക്കായി നേരത്തെ 11+1 മാസത്തെ ഒരു നിക്ഷേപ പദ്ധതി നിലവിലുണ്ടായിരുന്നു. ഇതനുസരിച്ച് ഉപഭോക്താക്കൾ 11 മാസത്തേക്ക് നിശ്ചിത പ്രതിമാസ ഗഡുക്കൾ അടയ്ക്കും, തുടര്‍ന്ന് 12-ആം മാസത്തെ ഗഡു ജ്വല്ലറി വഹിക്കുമായിരുന്നു. എന്നാൽ, അധിക ഗഡുവിന്റെ ചെലവ് താങ്ങാനാവുന്നതിലും അധികമായതുകൊണ്ട് ആ പദ്ധതി പലരും നിർത്തലാക്കി.

സ്വർണം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരങ്ങളും ജ്വല്ലറികൾ നിർത്തലാക്കിയിട്ടുണ്ട്. ഒരു നിശ്ചിത തുക നൽകി ബുക്ക് ചെയ്യുന്നതായിരുന്നു രീതി. എന്നാൽ ഇനിയും അത്തരം ഓഫറുകൾ നൽകിയാൽ കച്ചവടം പൂട്ടിപ്പോകുമെന്നാണ് ചെറുകിട ജ്വല്ലറിക്കാർ പറയുന്നത്. അതേസമയം വൻകിട ജ്വല്ലറികൾ ഇപ്പോഴും വലിയ ഓഫറുകൾക്കൊപ്പം പ്രീ ബുക്കിംഗ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+