സ്വർണത്തിൽ നല്ല പൈസയുണ്ടാക്കാം ഇങ്ങനെ; ബുദ്ധിപരമായി ചെയ്യൂ, ഇല്ലെങ്കിൽ വൻ തിരിച്ചടി
സ്വർണ വില ചാഞ്ചാടുമ്പോൾ വിൽക്കണോ അതോ വാങ്ങണോയെന്ന ആശങ്കയിലാണ് ആളുകൾ. എന്തായാലും ഇനിയും വില കുറയാൻ കാത്ത് നിൽക്കുന്നത് മണ്ടത്തരം ആകുമെന്ന് തന്നെയാണ് വിദഗ്ധർ പറയുന്നത്. വിഷയത്തിൽ സാമ്പത്തിക വിദഗ്തനും പ്രൊഫസറുമായ ഡോക്ടർ മാർട്ടിൻ പാട്രികും തന്റെ അഭിപ്രായങ്ങൾ പങ്കിട്ടു. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെ
'സ്വർണത്തിന്റെ ഡിമാന്റ് കുറയില്ല, കേന്ദ്രബാങ്കുകൾ കൂടുതൽ സ്വർണം വാങ്ങാൻ വീണ്ടും തീരുമാനമെടുത്തിരിക്കുകയാണ്. നിലവിൽ റിസർവ് ബാങ്കിന്റെ കൈയ്യിൽ 888 മെട്രിക് ടൺ സ്വർണമുണ്ട്. ഏതാണ്ട് നമ്മളുടെ മൊത്തം റിസേർവ്സിന്റെ 16 ശതമാനം വരും ഇത്. അമേരിക്കയിലെ കേന്ദ്ര ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറക്കുകയാണ്. സ്വാഭാവികമായും ഫിക്സഡ് ഇൻകം ഗ്രൂപ്പുകാർക്ക് ഇൻകം കുറയും. അവർ സ്വാഭാവികമായും ഡിജിറ്റൽ ഗോൾഡ് പോലുള്ളവയിലേക്ക് നീങ്ങും. കാരണം എഫ്ഡിയിൽ ഇടുന്നതിനേക്കാൾ റിട്ടേൺ ഇവിടെയാണ് കിട്ടുന്നത്. ഇതുകൊണ്ടെല്ലാം സ്വർണത്തിന്റെ ഡിമാന്റ് കുറയാനുള്ള സാധ്യത നിലനിൽക്കുന്നില്ല.

ഡോളർ ദുർബലമായിട്ടുണ്ടെങ്കിലും അതിന്റെ മേധാവിത്വം നഷ്ടമായിട്ടൊന്നുമില്ല. ഡോളർ അത്രയും ദുർബലമായാൽ മാത്രമേ 50,000ത്തിലേക്കൊക്കെ വില കുറയുകയുള്ളൂ. അതിന് സാധ്യത കുറവാണ്. എല്ലാത്തിലും ഉപരി ഒരു വലിയ കാര്യമുണ്ട് ,നമുക്ക് മൈനിങ് എവിടെ. ലോകത്തിലുള്ള മൊത്തം സ്വർണം എന്ന് പറയുന്നത് ഇപ്പോ ഉള്ളത് അത തന്നെയാണല്ലോ ഒരു 4974 മറ്റോ ടൺ വരും.
കാര്യമായിട്ടുള്ള മൈനിങ് നമുക്ഇപ്പോൾ. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ സ്വർണം ഉള്ളത്. മൈനിങ് ഇല്ലാത്തതിന്റെ പേരിലും പിന്നെ റീസൈക്കിൾ ഗോൾഡ് ആവശ്യമായതുകൊണ്ടും ഇൻഡസ്ട്രിക്ക് ആവശ്യമായതുകൊണ്ടിട്ടും സ്വാഭാവികമായിട്ടും ഗോൾഡിന്റെ സപ്ലൈ കൂട്ടാത്തിടത്തോളം കാലം നമുക്ക് ഡിമാൻഡ് കൂടും. ഡിമാൻഡ് കൂടുമ്പോൾ വില കൂടും .മാത്രമല്ല ഇടിഎഫിലേക്ക് നിക്ഷേപം കൂടുമ്പോൾ സ്വാഭാവികമായും വില ഉയരും.
ഇടിഎഫ് പോലുള്ള നിക്ഷേപങ്ങൾ കൂടുതൽ ത്വരിതപ്പെടുകയും സെൻട്രൽ ബാങ്കിന്റെ പർച്ചേസും മെച്ചപ്പെടുകയും ചെയ്താൽ ഒ ജ്വല്ലറി ഡിമാൻഡിന് കുറച്ച് വീക്ക്നെസ് ഉണ്ടാകും. ഇതോടെ പതിയെ ജനം വെള്ളിയിലേക്ക് നീങ്ങും. ഭാവിയിൽ വെള്ളിക്ക് ഡിമാന്റ് കൂടും.
സ്വർണ വില ഏകദേശം 1.25 ലക്ഷത്തിലൊക്കെ അടുത്ത മൂന്ന് വർഷത്തിലേക്കൊക്കെ വന്നേക്കാം. എന്തായാലും സ്വർണത്തിൽ നിക്ഷേപിക്കുന്നത് നേട്ടം മാത്രമേ നൽകുള്ളൂ.സ്വർണം വാങ്ങുന്നതാണോ വിൽക്കുന്നതാണോ ലാഭം എന്ന് ചോദിച്ചാൽ അതിന് കൃത്യമായൊരു ഉത്തരമില്ല. റൈറ്റ് പ്രൈസ് അസ്യൂം ചെയ്യുകയെന്നതാണ് പ്രധാന കാര്യം.ആഗോള സാഹചര്യങ്ങളെ വിലയിരുത്തി വേണം നമ്മൾ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ. സ്വർണം ദീർഘകാലത്തേക്ക് ലക്ഷ്യവെച്ചാണ് വാങ്ങുന്നതെങ്കിൽ അതിന്റെ വില ഒന്നരലക്ഷമോ രണ്ട് ലക്ഷമോ ആയേക്കും. അത് എപ്പോൾ എന്ന് കൃത്യമായി പറയാനാകില്ല.
സ്വർണം വില കുറയുന്നതിന്റെ തുടക്ക സമയത്ത് വ്യാപാരം ചെയ്യുന്നവർക്ക് നല്ല പണം ഉണ്ടാക്കാം. നാലഞ്ച് മാസം കൊണ്ട് പൈസ ഉണ്ടാക്കിയവരെ എനിക്കറിയാം. ദീർഘകാലത്തേക്കാണ് ലക്ഷ്യം വെയ്ക്കുന്നതെങ്കിലും വളരെ നല്ല റിട്ടേൺ തരും. സ്റ്റോക്കിനെക്കാളും ഗോൾഡിന്റെ റിട്ടേൺ തന്നെയാണ് ഒരല്പം മുകളിൽ എന്നാണ് ഇപ്പോൾ മനസിലാകുന്നത്. ഇതിനൊരു അപവാദമായിട്ടുള്ള ചില ഡെക്കേഡ് ഉണ്ട്, പ്രത്യേകിച്ച് 1990 കാലഘട്ടം. 90 ൽ നിക്ഷേപിച്ചവർ നല്ല റിട്ടേൺ കിട്ടണമെങ്കിൽ ഒരു 10 കൂടി വർഷം കാത്തിരിക്കേണ്ടി വരും, എന്നിരുന്നാലും അത് കിട്ടുമ്പോ ൾ ശരാശരി ആനുവൽ റിട്ടേൺ എന്ന് പറയുന്നത് സ്റ്റോക്ക് റിട്ടേണിലും കൂടുതലായിട്ട് വരും.
ഗോൾഡ് ഒരിക്കലും നാശം ഉണ്ടാക്കത്തില്ല ,ഗോൾഡ് വാങ്ങിച്ചു വെച്ചിട്ട് ഇത് ലോങ്ങ് റണ്ണിൽ നമുക്ക് ഉപയോഗിക്കാൻ കഴിയും . മക്കളോട് പറഞ്ഞിരുന്നു ഉള്ള സ്വർണം കൊടുത്തിട്ട് (വില ഏകദേശം ഒരു ലക്ഷത്തിന് അടുത്തെത്തിയപ്പോൾ) ഇനി കുറയുമ്പോൾ വാങ്ങിച്ചു കഴിഞ്ഞാൽ നമുക്ക് കുറച്ചു പൈസ ഉണ്ടാക്കാം, പിന്നെ അതിൽ നമ്മൾ ഇൻവെസ്റ്റ് ചെയ്യണം അങ്ങനെയൊക്കെ നമ്മൾ ബുദ്ധിപരമായിട്ട് ചെയ്യാൻ ശ്രമിച്ചു കഴിഞ്ഞു തീർന്നാൽ ഗോൾഡ് നമുക്ക് ആകർഷണീയമായ വസ്തു തന്നെയാകും',












Click it and Unblock the Notifications