സ്വർണം ഇങ്ങനെയാണോ വാങ്ങുന്നത്? 40,000 രൂപ വരെ നഷ്ടം വന്നേക്കും..പണി കിട്ടാതിരിക്കാൻ ചെയ്യേണ്ടത്

സ്വർണവില കൂടിയതോടെ സ്വർണാഭാരണം സ്വന്തമാക്കാൻ ആഭരണപ്രേമികൾ പല സ്കീമുകളുടേയും ഭാഗമാകുന്നുണ്ട്. ചിലർ ഇഎംഐയിലും സ്വർണാഭരണം സ്വന്തമാക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ വാങ്ങുന്നതിലെ ചതിക്കുഴിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ജ്വല്ലറി വ്യാപാരി. സീ ന്യൂസ് മലയാളത്തോട് അദ്ദേഹം പങ്കുവെച്ചത് ഇങ്ങനെ

'വില കുതിച്ചുയർന്നതോടെ സാധാരണക്കാരനെ സംബന്ധിച്ച് സ്വർണം അപ്രാപ്യമായ രീതിയിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ ഇതിനെ മറികടക്കുന്നതിന് വേണ്ടിയിട്ട് പല ജ്വല്ലറികളും ഗോൾഡ് സേവിങ്സ് സ്കീം ആരംഭിച്ചിട്ടുണ്ട്. ഈ ഗോൾഡ് സേവിങ് സ്കീമിലൂടെ ചെറിയ തുകകൾ അടച്ച് കാലാവധി പൂർത്തിയാകുമ്പോൾ ആ തുകയ്ക്ക് സ്വർണം നൽകും. മിക്ക ജ്വല്ലറികളും 11 മാസമാണ് കാലാവധി പറയുന്നത്. കൂടുതൽ പേരും അതിന് പണിക്കൂലി പോലും ഈടാക്കുന്നില്ല .അത് സാധാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും മികച്ച ഒരു മാർഗ്ഗമാണ്.

goldornaments

എന്നാൽ ഇഎംഎക്ക് സ്വർണം ലഭിക്കുന്നുണ്ട്. ഇഎംഎ രീതിയിൽ സ്വർണം ലഭിക്കുമ്പോൾ ഉപഭോക്താക്കൾ ഭീമമായ നഷ്ടം നേരിടേണ്ടി വരും. കാരണം ഒരു പവൻ ആഭരണത്തിന് ഒരു ലക്ഷം രൂപയാണ് വില എന്ന് സങ്കൽപ്പിക്കുക. ഓരോ ആഭരണങ്ങൾക്കും നിശ്ചിത പണിക്കൂലി ഇല്ല. ഓരോ ആഭരണങ്ങൾക്കും ഓരോ പണിക്കൂലിയാണ് .ജ്വല്ലറികൾ വ്യത്യസ്തമായാണ് പണിക്കൂലി ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ നമ്മൾ സ്വർണാഭരണം ഇഎംഎ വ്യവസ്ഥയിൽ വാങ്ങുമ്പോൾ ചിലപ്പോൾ ഒരു ലക്ഷം രൂപയുടെ ആഭരണത്തിന് പണിക്കൂലി ഇനത്തിൽ മാത്രം ചിലപ്പോൾ 40,000 രൂപ പോലും അധികം പോകാം. 40 ശതമാനം കൊള്ളപ്പലിശ്ക് ആയിരിക്കും അവർ ആ ആഭരണം സ്വന്തമാക്കുന്നത്.

അല്ലെങ്കിൽ എത്രയാണ് വിലയെന്നും എത്ര ഞങ്ങൾ അഡീഷണൽ ആയിട്ട് പണിക്കൂലിയിൽ നൽകണമെന്നും മനസ്സിലാക്കി കൃത്യമായിട്ട് പഠിച്ചതിനു ശേഷം മാത്രമേ ആ മാർഗം നിങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂ .നമ്മൾ എപ്പോഴും സ്വർണാഭരണം വാങ്ങുമ്പോൾ ഇഎംഐയിൽ ആകട്ടെ , നമ്മൾ പണം കൊടുത്തു വാങ്ങുന്നത് ആകട്ടെ, ഗോൾഡ് സേവിംഗ് സ്കീമിൽ ആകട്ടെ എങ്ങനെയാണെങ്കിലും അതിനെ കുറിച്ചൊക്കെ വ്യക്തമായ ധാരണ ഉണ്ടാക്കി മാത്രമേ സ്വർണം വാങ്ങാവൂ. സ്വർണത്തിന്റെ പ്യൂരിറ്റിയെ പറ്റി അതിൻറെ തൂക്കത്തെ പറ്റി , അതാത് ദിവസത്തെ വിലയെ പറ്റി എല്ലാം വ്യക്തമായ ധാരണ വേണം.

നമ്മൾക്ക് ഉപയോഗിക്കാൻ പറ്റിയ മികച്ചൊരു മാർഗം അഡ്വാൻസ് ബുക്കിംഗ് ആണ്. അഡ്വാൻസ് ബുക്കിംഗിൽ എപ്പോഴും കസ്റ്റമേഴ്സിനാണ് ലാഭം. കാരണം നമ്മൾ ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയോ അതല്ല നമ്മൾ വാങ്ങാൻ ചെല്ലുമ്പോൾ ഉള്ള വിലയോ ഇതിൽ ഏതാണോ കുറഞ്ഞ വില ആ കുറഞ്ഞ വില മാത്രം കസ്റ്റമേഴ്സ് നൽകിയാൽ മതി. ഇത് വളരെ മികച്ച ഒരു അവസരമായിട്ട് കണ്ടിട്ട് നമ്മൾ വളരെ കാര്യങ്ങൾ പഠിച്ച് ഓരോ ദിവസവും അന്താ ദിവസത്തെ വിലയെ പറ്റി വ്യക്തമായി മനസ്സിലാക്കിയ ശേഷം ആഭരണങ്ങൾ വാങ്ങുക'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma