Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം കടമെടുത്ത് വാങ്ങിക്കൂട്ടുന്നുണ്ടോ? വിദഗ്ധർ പറയുന്നത്..ലാഭം കൊയ്യണമെങ്കിൽ ചെയ്യേണ്ടത്

സ്വർണ വില കുതിക്കുകയാണ്. ആദ്യമായി ആഗോള വിപണിയിൽ ഔൺസിന് 3050 ഡോളർ ഇന്ന് രേഖപ്പെടുത്തി. ആഗോള വിപണയിലെ വില വർധനവ് രാജ്യത്തെ സ്വർണമാർക്കറ്റിലും പ്രതിഫലിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യയിൽ ഒരു ഗ്രാം സ്വർണത്തിന് 8308 രൂപയാണ് വില.

വില കൂടുമ്പോഴും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാന്റ് ഏറുകയാണ്. ഭാവിയിൽ ലാഭം പ്രതീക്ഷിച്ച് കൈയ്യിൽ പണം ഇല്ലെങ്കിലും കടംവാങ്ങിയെങ്കിലും ഈ സമയത്ത് സ്വർണം വാങ്ങിക്കൂട്ടുന്നവർ ഉണ്ട്. എന്നാൽ കടം വാങ്ങിയും ക്രൈഡിറ്റ് കാർഡിലൂടെയുമെല്ലാം ഈ സമയത്ത് സ്വർണം വാങ്ങുന്നത് ഗുണകരമാണോ? എങ്ങനെ ലാഭകരമായി സ്വർണം വാങ്ങാം? വിദഗ്ധർ പറയുന്നത് എന്താണെന്ന് പരിശോധിക്കാം.

gold2-1

റെക്കോഡ് വിലക്കാണ് സ്വർണ വ്യാപാരം നടക്കുന്നതെങ്കിലും കടം വാങ്ങി സ്വർണം വാങ്ങാൻ നിർദേശിക്കില്ലെന്ന് പറയുകയാണ് യുഎഇ ആസ്ഥാനമായുള്ള സ്വർണ്ണ നിക്ഷേപകയും വിശകലന വിദഗ്ദ്ധയുമായ ജോർജിന എഫലിൻ. ഇനി സ്വര്‍ണത്തിന് വില കുറഞ്ഞാലും കടം വാങ്ങി സ്വർണം വാങ്ങരുതെന്ന നിർദേശമാണ് അവർ നൽകുന്നത്. സ്വർണം പണയം വെച്ചാലും വിറ്റാലുമെല്ലാം വരുമാനം തന്നെയാണ്. പക്ഷെ വ്യക്തിഗത ലോണെടുത്തും പലിശക്ക് വാങ്ങിയുമെല്ലാം ഇപ്പോൾ സ്വർണം വാങ്ങിയാൽ ഭാവിയിൽ പലിശ നിങ്ങളെ വലിയ കടക്കെണിയിൽ എത്തിച്ചേക്കും', അവർ പറഞ്ഞു.

ഇത്തരത്തിൽ കടം വാങ്ങി സ്വർണം വാങ്ങുന്നത് അപകടമാണെന്ന് അറിയാമെങ്കിലും ചിലർ സ്വർണം വാങ്ങാൻ തുനിഞ്ഞിറങ്ങുന്നുണ്ട്. അത്തരക്കാർക്ക് എങ്ങനെ ലാഭം കൊയ്യാം? കുറഞ്ഞ പലിശ നിരക്കുള്ള വ്യക്തിഗത ലോണുകളെ ഇതിനായി ആശ്രയിക്കാം. നിങ്ങളുടെ വായ്പയുടെ പലിശയേക്കാൾ വേഗത്തിൽ സ്വർണത്തിന്റെ മൂല്യം ഉയരുകയാണെങ്കിൽ തീർച്ചയായും ലാഭം തന്നെ. എന്നാൽ കുറഞ്ഞ പലിശയ്ക്ക് വ്യക്തിഗത ലോൺ ലഭിക്കുമോ? സാധ്യത കുറവാണ്. ഇതിനിടയിൽ സ്വർണ വില കുത്തനെ കുറഞ്ഞാൽ നിക്ഷേപത്തേക്കാൾ കൂടുതൽ പൈസ കടം വീട്ടാൻ വേണ്ടി വന്നേക്കും.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണെങ്കിൽ അപകടം കുറച്ച് കൂടുതലാണ്. കാരണം ക്രെഡിറ്റ് പലിശ 14 മുതൽ 30 ശതമാനം വരെ വന്നേക്കും. സ്വർണത്തിൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നവരാണെങ്കിൽ കടമെടുത്ത് സ്വർണ വാങ്ങുന്നത് വലിയ അപകടം ഉണ്ടാക്കില്ല.എന്നാൽ മറിച്ചാണെങ്കിൽ സ്വർണത്തിന്റെ വില കുറയുന്നത് നിങ്ങൾക്ക് വലിയ നഷ്ടം ഉണ്ടാക്കിയേക്കും. ചുരുക്കി പറഞ്ഞാൽ റിസ്ക് എടുക്കാനുള്ള ധൈര്യവും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയേയുമൊക്കെ ഇക്കാര്യത്തിൽ പ്രധാനമാണ്.

എന്തായാലും സ്വർണത്തിൽ സ്വന്തം പണം നിക്ഷേപിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. വില കുറയുമ്പോൾ മാത്രം സ്വർണം വാങ്ങുക. സ്വർണത്തിൽ ബുദ്ധിപൂർവ്വം നിക്ഷേപിച്ചെങ്കിൽ വലിയ വില കൊടുക്കേണ്ടി വന്നേക്കുമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+