Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ സ്വർണമാണോ വാങ്ങുന്നത്? എന്നാൽ പൂർണ പരിശുദ്ധി ഇല്ല..ഏത് സ്വർണമാണ് വാങ്ങേണ്ടത്? അറിയാം

സ്വർണ വില സമാനതകളില്ലാത്ത വിധം കുതിക്കുകയാണ്. ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് വില 11,258 രൂപയാണ്. പവന് വില 90,064 രൂപയും. ഈ തുക കൊടുത്താൽ മാത്രമേ പൊന്ന് കിട്ടുകയുള്ളോ എന്ന് ചോദിച്ചാൽ ഉത്തരം അല്ലെന്ന് തന്നെ. 22,18, 14, 9 കാരറ്റിലെല്ലാം സ്വർണം ലഭിക്കും. അപ്പോൾ പിന്നെ 24 കാരറ്റ് വാങ്ങേണ്ട കാര്യമുണ്ടോ? ഉണ്ട്. വില കുതിക്കുന്ന കാലത്ത് 24 കാരറ്റിലാണ് 'കാര്യം' കിടക്കുന്നത്. എന്തുകൊണ്ടെന്നല്ലേ? വിശദമായി തന്നെ നോക്കാം.

99.9% അല്ലെങ്കിൽ അതിൽ കൂടുതൽ സ്വർണ്ണാംശം അടങ്ങിയ ഏറ്റവും ശുദ്ധമായ സ്വർണമാണ് 24 കാരറ്റ്. സ്വർണ്ണത്തിന്റെ പരിശുദ്ധി അളക്കുന്ന കാരറ്റ് സമ്പ്രദായത്തിൽ, 24 കാരറ്റ് എന്നത് 100% സ്വർണത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിൽ മറ്റ് ലോഹങ്ങൾ ചേർക്കുന്നില്ല. ഇനി 22 കാരറ്റിന്റെ കാര്യത്തിൽ നോക്കുകയാണെങ്കിൽ ഇതിൽ 91.67 ശതമാനമാണ് ശുദ്ധ സ്വർണം. ശേഷിക്കുന്ന 8.33 ശതമാനം ചെമ്പ്, വെള്ളി, സിങ്ക് തുടങ്ങിയ ലോഹങ്ങൾ ചേർത്താണ് ഉണ്ടാക്കുന്നത്. സ്വർണത്തിന്റെ കാഠിന്യം വർധിപ്പിക്കാൻ ഇത് സഹായിക്കും.

goldn2-

സ്വർണാഭരണങ്ങൾ ഉണ്ടാക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത് 22 കാരറ്റ് സ്വർണമാണ്. അതേസമയം ആഭരണ രൂപത്തിൽ ലഭിക്കണമെങ്കിൽ പണിക്കൂലി കൂടി കൊടുക്കേണ്ടതുണ്ട്. അതായത് സ്വർണത്തിന്റെ വിലയ്ക്ക് പുറമെ പണിക്കൂലിയും കൂടി നൽകണം. പഴയ സ്വർണം കൊടുക്കുമ്പോൾ ഈ പണിക്കൂലി നഷ്ടമായിരിക്കും. അതിനാൽ നിക്ഷേപ താത്പര്യത്തോടെയാണ് സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ 24 കാരറ്റിൽ തന്നെ വാങ്ങുന്നതാകും നല്ലത്. 24 കാരറ്റിന്റെ . മറ്റ് ഗുണങ്ങൾ കൂടി അറിയാം

24 കാരറ്റ് സ്വർണത്തിന് 100 ശതമാനം പരിശുദ്ധി കാരണം ആഗോള സ്വർണ്ണ വിലയുമായി ചേർന്നുനിൽക്കുന്ന ഉയർന്ന വിപണന മൂല്യം ഉറപ്പാക്കുന്നു. മറ്റ് ലോഹങ്ങൾ ചേർക്കാത്തതിനാൽ, ലോഹ അലർജിയുള്ളവർക്ക് ഇത് അനുയോജ്യമാണ്. ഇതിന്റെ തിളക്കമുള്ള മഞ്ഞ നിറം ആകർഷകമായ രൂപഭംഗി നൽകുന്നു.

അതേസമയം 24 കാരറ്റിന് അതിന്റേതായ പോരായ്മകളും ഉണ്ട്.
വളരെ മൃദലമായതിനാൽ എളുപ്പത്തിൽ പോറലുകൾ വീഴാനും വളയാനും രൂപഭേദം വരാനും സാധ്യതയുണ്ട്. പരിശുദ്ധമായ സ്വർണമായതിനാൽ തന്നെ ഇവയ്ക്ക് വില കൂടുതലാകും.മൃദലമായതിനാൽ സൂക്ഷ്മമായ ആഭരണങ്ങൾക്ക് ഇത് അനുയോജ്യമല്ല. ഇത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. പതിവായ ഉപയോഗത്തിൽ രൂപം മാറാനോ തിളക്കം നഷ്ടപ്പെടാനോ സാധ്യതയുണ്ട്, അതിനാൽ പ്രത്യേക പരിചരണം ആവശ്യമാണ്.

22 കാരറ്റ് സ്വർണ്ണത്തിന്റെ ഗുണങ്ങൾ

‌മറ്റു ലോഹങ്ങൾ ചേർത്തതുകൊണ്ട് കൂടുതൽ കാഠിന്യവും പോറലുകൾ, കേടുപാടുകൾ എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. ഇത് ദിവസേന ഉപയോഗിക്കുന്ന ആഭരണങ്ങൾക്ക് അനുയോജ്യമാണ്.
24 കാരറ്റ് സ്വർണത്തെ അപേക്ഷിച്ച് വില കുറവായിരിക്കും. മറ്റ് ലോഹങ്ങൾ ചേർത്താലും സ്വർണ്ണത്തിന്റെ നിറം നിലനിർത്തുകയും കാഠിന്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇതിൽ 8.33% സ്വർണമല്ലാത്ത ലോഹങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ 24 കാരറ്റ് സ്വർണ്ണത്തെ അപേക്ഷിച്ച് ഇതിന്റെ വിൽപന മൂല്യം കുറവാണ്. ചെമ്പ്, നിക്കൽ തുടങ്ങിയ ലോഹങ്ങൾ ചേർത്തതുകൊണ്ട് ചില ആളുകളിൽ അലർജി ഉണ്ടാകാൻ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+