സ്വർണം വേണോ? എന്നാൽ ഇപ്പോൾ തന്നെ വാങ്ങണം..കണ്ണടച്ച് തുറക്കും മുൻപ് വില 1.50 ലക്ഷത്തിന് മുകളിലാകും
ജനുവരി അവസാനത്തോടെ ഉയർന്ന നിലവാരത്തിലെത്തിയ സ്വർണവിലയിൽ കഴിഞ്ഞ നാല് ദിവസമായി വലിയ ഇടിവാണ് പ്രകടമായത്. ഫെബ്രുവരി ഒന്നിന് പവൻ വില 1,17,760 ആയിരുന്നെങ്കിലും അടുത്ത ദിവസം മുതൽ വില ഇടിഞ്ഞ് തുടങ്ങി. രണ്ടിന് രാവിലെ വില 1,11,120 ലേക്ക് കൂപ്പുകുത്തിയ വില വൈകുന്നേരത്തോടെ 1,09,920 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. അന്ന് രാത്രി 1,12,320 ലേക്ക് നേരിയ തോതിൽ വർധിച്ചെങ്കിലും മൊത്തത്തിലുള്ള പ്രവണത താഴേക്കായിരുന്നു.
അടുത്ത രണ്ട് ദിവസങ്ങളിലും വില താഴ്ന്നു നിന്നു. 1,11,280 നും 1,17,720 നും ഇടയിലായി വില തുടർന്നു. ഫെബ്രുവരി നാലിന് വൈകുന്നേരം 1,16,920 എന്ന നിരക്കിലായിരുന്നു വിപണി വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ പവൻവില 3680 രൂപ താഴ്ന്നിറങ്ങി 1,13, 240 രൂപയായി. ഗ്രാമിന് 460 രൂപ കുറഞ്ഞ് 14,155 രൂപയായി. ആഗോള വിപണിയിലെ ഇടിവാണ് കേരളത്തിലും പ്രതിഫലിച്ചത്.

കെവിൻ വാർഷിനെ യുഎസ് ഫെഡറൽ റിസർവ് ചെയർമാനായി നാമനിർദ്ദേശം ചെയ്ത നടപടികയാണ് സ്വർണത്തിൻ്റ പെരുമ കുറച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ കർശന നിലപാട് സ്വീകരിക്കുന്ന ഹോക്കിഷ് നയക്കാരനായ വാർഷിൻ്റെ വരവ് വിപണിക്ക് വലിയ ആശ്വാസം പകർന്നു. ഇത് യുഎസ് യുഎസ് ഡോളറിനെ ശക്തിപ്പെടുത്തുകയും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ മങ്ങിക്കുകയും ചെയ്തു. ശക്തമായ ഡോളർ പ്രതീക്ഷയും പലിശ നിരക്കിലെ ഇടിവ് സംബന്ധിച്ച പ്രതീക്ഷകൾ മങ്ങിയതും ആഗോള സ്വർണവിപണിയിൽ കനത്ത വിൽപ്പന സമ്മർദ്ദമുണ്ടാക്കി. ആളുകൾകൾ കൈയ്യിലുള്ള സ്വർണ നിക്ഷേപങ്ങൾ വിറ്റഴിച്ച് വലിയ തോതിൽ ലാഭം കൊയ്തു. ഇതെല്ലാം സ്വർണ വിലയെ സ്വാധീനിച്ചു.
ഇപ്പോഴത്തെ വിലയിടിവ് സ്വർണം കൂപ്പുകുത്തുന്നതിൻ്റെ സൂചനയാണെന്നാണ് ആഭരണപ്രേമികൾ കരുതുന്നത്. എന്നാൽ വില ഇനിയും കുതിച്ചുയരുമെന്ന സൂചനയാണ് സാമ്പത്തിക വിദഗ്ധർ നൽകുന്നത്. 2026 പകുതിയോടെ ഔൺസിന് 6,200 ഡോളർ വരെ വില ഉയരുമെന്നാണ് യുബിഎസ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. നിലവിലെ നിരക്കിൽ നിന്ന് 25 ശതമാനം വർദ്ധനവാണിത്. അടുത്ത ദിവസങ്ങളിൽ 4,500-നും 4,800 ഡോളറിനും ഇടയിൽ വില ഏകീകരിക്കപ്പെട്ടേക്കാമെന്നും എന്നാൽ പിന്നീട് വില ഒറ്റയടിക്ക് വർധിക്കുമെന്നും ഇവർ പറയുന്നു.
സ്വർണ്ണവില ഇടിഞ്ഞത് ദീർഘകാല നിക്ഷേപകരുടെ നിലപാട് മാറിയതുകൊണ്ടല്ല, മറിച്ച് നിക്ഷേപകർക്ക് പിന്മാറേണ്ടി വന്നതുകൊണ്ടാണെന്ന് ഡിവെയർ ഗ്രൂപ്പ് സിഇഒ നൈജൽ ഗ്രീൻ ചൂണ്ടിക്കാട്ടി. വീണ്ടെടുക്കൽ ഉടനെ ഉണ്ടാകുമെന്നോ അല്ലെങ്കിൽ നാടകീയമായ രീതിയിലൊരു വർധനവ് ആകണമെന്നോ നിർബന്ധമില്ല. പക്ഷേ നിർബന്ധിത ഘട്ടം അവസാനിച്ചാൽ തകർച്ച തുടരുന്നതിന് പകരം ഒരു തിരിച്ചുവരവിനാണ് സാധ്യത', അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ വില ഉയരുമോ?
ആഗോള വിപണിയിലുണ്ടാകുന്ന ഏത് ചലനവും കേരളത്തിലെ സ്വർണ വിപണിയേയും സ്വാധീനിക്കും. വില കുറയുന്നുണ്ടെങ്കിലും ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിലാണ് കേരളത്തിലെ പവൻ വില. വില ഇനിയും കുതിച്ചാൽ കേരളത്തിൽ ഒരു പവൻ സ്വർണ വില രണ്ട് ലക്ഷത്തിലേക്ക് അടുത്താൽ അത്ഭുതപ്പെടാനില്ല. അതിനാൽ വില കുറഞ്ഞിട്ട് വാങ്ങാം എന്നാണ് ആലോചനയെങ്കി ഇപ്പോൾ തന്നെ വാങ്ങുന്നതായിരിക്കും ഉചിതം എന്നാണ് ജ്വല്ലറി വ്യാപാരികൾ പറയുന്നത്.
-
അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനിരിക്കുകയാണോ? ശരിയായ തിയതിയും സമയവും അറിയാം -
മൂന്ന് വര്‍ഷത്തെ കുതിപ്പ് സ്വര്‍ണം അവസാനിപ്പിച്ചോ? 3300 ഡോളറിലേക്ക് സ്വര്‍ണം വീഴുമോ? -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത്










Click it and Unblock the Notifications