Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ഇന്ന് വാങ്ങുന്നുണ്ടോ? ദാ ഇനിയും വില ഇത്ര കുറയും..കൈയ്യിലുള്ളത് ഇപ്പോൾ വിറ്റാൽ ലാഭം

ഈ വർഷം സ്വർണവിലയിൽ 55-57% വരെ വർധനവാണ് രേഖപ്പെടുത്തിയത്. നീണ്ട നാളത്തെ കുതിപ്പിന് ശേഷം ഔൺസിന് ഏകദേശം 4,000 ഡോളറിന് താഴേക്ക് വില വീണു. ഏകദേശം 6.3 ശതമാനത്തിന്റെ ഇടിവ്. വെള്ളിയുടേയും പ്ലാറ്റിനത്തിന്റേയും വിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.പണപ്പെരുപ്പ ഭയം, സെൻട്രൽ ബാങ്കുകളുടെ വാങ്ങൽ, റീട്ടെയിൽ നിക്ഷേപകരുടെ താൽപ്പര്യം, ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ എന്നിവയാണ് സ്വർണ്ണവിലയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടിയത്.

മാസങ്ങളായി സ്വർണവില ഉയർന്നതിന് ശേഷമുണ്ടായ ഒരു സാങ്കേതിക തിരുത്തൽ കൂടിയാണ് ഇപ്പോൾ രേഖപ്പെടുത്തിയത്. ലാഭമെടുപ്പ്, ഡോളർ ശക്തി പ്രാപിച്ചത്, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ കുറഞ്ഞത്, യു.എസ്.-ചൈന വ്യാപാര ചർച്ചകളിലെ ശുഭാപ്തിവിശ്വാസം എന്നിവയെല്ലാമാണ് വില തകർച്ചക്ക് കാരണമായത്.

gold-17

റെക്കോർഡ് റാലിയെത്തുടർന്ന് വ്യാപാരികൾ ലാഭമെടുക്കാൻ തിരക്ക് കൂട്ടിയപ്പോൾ ഡിസംബർ ഡെലിവറിക്കുള്ള ഗോൾഡ് ഫ്യൂച്ചറുകൾ 29.90 ഡോളർ അഥവാ 0.73% കുറഞ്ഞ് 4,079.20 ഡോളറിലെത്തി. സ്പോട്ട് ഗോൾഡിനും തിളക്കം നഷ്ടപ്പെട്ടു. യു.എസ്. ഡോളറിൻ്റെ ശക്തി വർദ്ധിച്ചതും യു.എസ്.-ചൈന വ്യാപാര പിരിമുറുക്കങ്ങൾ കുറഞ്ഞതുമെല്ലാം വിലയെ സ്വാധീനിച്ചിട്ടുണ്ട്.

'മിക്ക വ്യാപാരികളും ദീർഘകാല നിക്ഷേപം നടത്തി നല്ല ലാഭത്തിലായിരുന്നു. അതുകൊണ്ട് തന്നെ ലാഭമെടുപ്പിനുള്ള മികച്ച സമയമായി ഇതിനെ പലരും കണ്ടു.അടുത്ത ആഴ്ച ദക്ഷിണ കൊറിയയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ കൂടിക്കാഴ്ച നടക്കുമെന്ന വാർത്ത വ്യാപാര കരാറിനുള്ള പ്രതീക്ഷകൾ വർദ്ധിപ്പിച്ചു. സ്വാഭാവികമായും നിക്ഷേപകർ സ്വർണത്തിൽ നിന്നും പിൻവലിഞ്ഞു. സ്വർണ്ണത്തിന് 4,000 ഡോളറിലാണ് പ്രധാന പിന്തുണയുള്ളത്. 4,160 ഡോളറിനും 4,185 ഡോളറിനും ഇടയിലാണ് പ്രതിരോധ നിലവാരം. വില 3,947 ഡോളറിൽ താഴെയാണെങ്കിൽ 3,838 ഡോളറിലേക്ക് ഇടിയാൻ സാധ്യതയുണ്ട് (അങ്ങനെയെങ്കിൽ കേരളത്തിൽ വില 89,000ത്തിലേക്ക് താഴും). നിലവിൽ, സ്വർണ്ണം ഒരു അപ്‌ട്രെൻഡിലാണുള്ളത്' സിഡ്നിയിലെ എബിസി റിഫൈനറിയുടെ ഗ്ലോബൽ ഹെഡ് നിക്കോളാസ് ഫ്രാപ്പൽ അഭിപ്രായപ്പെട്ടു.

സ്വർണ വില നിലവിൽ 4,000 ഡോളറിനടുത്ത് തുടരുമെന്നാണ് വിശകലന വിദഗ്ദ്ധർ പ്രവചിക്കുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പണപ്പെരുപ്പം, ഡോളറിൽ നിന്ന് കേന്ദ്ര ബാങ്കുകൾ മാറാനുള്ള സാധ്യത എന്നിവ സ്വർണവില ഉയർത്താൻ സാധ്യതയുണ്ട്. ഫെഡറൽ റിസർവിന്റെ നയപരമായ മാറ്റങ്ങളും ആഗോള സാമ്പത്തിക സ്ഥിതിയിലെ ഉണർവും ഹ്രസ്വകാലയളവിലെ വില വ്യതിയാനങ്ങൾക്ക് കാരണമാവാം. സ്വർണ്ണ വിപണിയിലെ ഈ കയറ്റിറക്കങ്ങൾ തുടരാനാണ് സാധ്യതയെന്നും വിദഗ്ധർ ആവർത്തിക്കുന്നു. 2025 അവസാനത്തോടെ സ്വർണം 4,200-4,400 ഡോളറിലേക്കും ഈ ദശകത്തിൻ്റെ അവസാനത്തോടെ 5,000 ഡോളറിലേക്കും ഉയരാൻ സാധ്യതയുണ്ടെന്ന് ചില പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.

എച്ച്എസ്ബിസി പ്രവചിക്കുന്നത് 2026 ആദ്യ പകുതിയിൽ സ്വർണ്ണം ഔൺസിന് 5,000 ഡോളറിലെത്തുമെന്നാണ്. 2025 ലെ ശരാശരി പ്രവചനം ഏകദേശം 3,455 ഡോളറായും 2026 ലെ ശരാശരി 4,600 ഡോളറായും ഉയർത്തി. സുരക്ഷിത നിക്ഷേപമെന്ന സ്വർണത്തിന്റെ, വർദ്ധിച്ചുവരുന്ന ഇടിഎഫ് ഇൻഫ്ലോകൾ, യു.എസ്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ, നിലവിലുള്ള താരിഫ്, വ്യാപാര അനിശ്ചിതത്വങ്ങൾ എന്നിവയെല്ലാം വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

പുതിയ സ്വർണ നിക്ഷേപകരിൽ പലരും വില വർദ്ധനവിന് വേണ്ടി മാത്രമല്ല, വൈവിധ്യവൽക്കരണത്തിനും അപകടസാധ്യത കുറയ്ക്കുന്നതിനും തങ്ങളുടെ നിക്ഷേപങ്ങൾ നിലനിർത്താൻ സാധ്യതയുണ്ടെന്ന് എച്ച്എസ്ബിസി എടുത്തുപറഞ്ഞു. മറ്റ് പ്രധാന ബാങ്കുകളും ഈ കാഴ്ചപ്പാടിനോട് യോജിക്കുന്നു: ബാങ്ക് ഓഫ് അമേരിക്കയും സൊസൈറ്റെ ജനറലും അടുത്ത വർഷം സ്വർണ്ണം 5,000 ഡോളറിലെത്തുമെന്ന് പ്രവചിക്കുന്നു.

അതേസമയം, എഎൻഇസഡ് 2026 മധ്യത്തോടെ സ്വർണവില 4,600 ഡോളറിനടുത്ത് എത്തുമെന്നും പിന്നീട് കുറയുമെന്നും പ്രതീക്ഷിക്കുന്നു. ജെപി മോർഗൻ പ്രവചിക്കുന്നത് 2025 അവസാനത്തോടെ വില ശരാശരി 3,675 ഡോളറിനടുത്ത് എത്തുമെന്നും 2026 മധ്യത്തോടെ 4,000 ഡോളറിലേക്ക് ഉയരുമെന്നുമാണ്. പ്രതിമാസ പ്രവചനങ്ങൾ പ്രകാരം, 2025 അവസാനത്തോടെ 4,000-4,500 ഡോളറിൽ നിന്ന് 2026 മധ്യത്തോടെ 5,000 ഡോളറിന് മുകളിലേക്ക് സ്ഥിരമായ വർദ്ധനവ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+