Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം

യഥാർത്ഥത്തിൽ വീട്ടിൽ എത്ര സ്വർണം നിയമപരമായി സൂക്ഷിക്കാം? ഇന്ത്യൻ ആദായനികുതി നിയമങ്ങൾ പ്രകാരം വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന് ഒരു നിശ്ചിത ഉയർന്ന പരിധിയില്ലെന്നതാണ് വാസ്തവം. നിയമപരവും രേഖപ്പെടുത്താവുന്നതുമായ രീതിയിലാണ് അത് നിങ്ങൾ സ്വന്തമാക്കിയത് എങ്കിൽ മാത്രം കേട്ടോ. എന്നിരുന്നാലും സ്വർണം സൂക്ഷിക്കുന്നത് സംബന്ധിച്ച് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ചില നിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. മതിയായ രേഖകൾ അപ്പോൾത്തന്നെ ലഭ്യമല്ലെങ്കിൽ പോലും യാതൊരു കാരണവശാലും പിടിച്ചെടുക്കാത്ത സ്വർണത്തിന്റെ അളവ് ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്.

ഇതുപ്രകാരം വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാം, അവിവാഹിതരായ സ്ത്രീകൾക്ക് 250 ഗ്രാം, പുരുഷന്മാർക്ക് 100 ഗ്രാം എന്നിങ്ങനെയാണ് പരിധി നിശ്ചയിച്ചിട്ടുള്ളത്. ഈ അളവുകൾ പലപ്പോഴും ഉടമസ്ഥാവകാശത്തിന്റെ നിയമപരമായ പരിധിയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ ഇത് സ്വർണ്ണം കൈവശം വെക്കുന്നതിനുള്ള നിയമപരമായ നിയന്ത്രണമല്ല, മറിച്ച് ഒരു ഭരണപരമായ മാർഗ്ഗനിർദ്ദേശം മാത്രമാണ്.

gold1

ഒരാൾ ഈ പരിധികളേക്കാൾ കൂടുതൽ സ്വർണ്ണം കൈവശം വെച്ചാൽ അത് നിയമവിരുദ്ധമായി കണക്കാക്കില്ല. എന്നിരുന്നാലും നികുതിദായകൻ അതിന്റെ ഉറവിടം വ്യക്തമാക്കാൻ ബാധ്യസ്ഥനാണ്. അനന്തരാവകാശം, വിവാഹത്തിൻ്റെ ഭാഗമായോ കുടുംബപരമായി ലഭിച്ചതോ ആയ സമ്മാനങ്ങൾ, സാധുവായ ഇൻവോയിസുകളുള്ള വാങ്ങലുകൾ എന്നിവയെല്ലാം അംഗീകരിക്കപ്പെടും. രേഖകൾ സൂക്ഷിക്കേണ്ടത് പ്രധാനമാണെന്ന് മാത്രം. വാങ്ങിയ ബില്ലുകൾ, സമ്മാന രേഖകൾ, അനന്തരാവകാശത്തിന്റെ തെളിവുകൾ എന്നിവ നികുതി പരിശോധനാ സമയത്ത് വിശദീകരിക്കണം. ഇനി രേഖകൾ ഇല്ലെങ്കിൽ സ്വാഭാവികമായും അതിന് പിഴയൊടുക്കേണ്ടി വരും.

സ്വർണം കൈവശം വെയ്ക്കുന്നതിന് പ്രത്യേക നികുതിയൊന്നും നൽകേണ്ടതില്ല. എന്നിരുന്നാലും, ചില നികുതിദായകർ തങ്ങളുടെ ആസ്തികൾ വെളിപ്പെടുത്തേണ്ടതുണ്ട്. 2025-26 സാമ്പത്തിക വർഷം മുതൽ, ഒരു കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള വ്യക്തികൾ അവരുടെ ആദായനികുതി റിട്ടേണിലെ ഷെഡ്യൂൾ AL (ആസ്തികളും ബാധ്യതകളും) പ്രകാരം സ്വർണ്ണവും മറ്റ് ആസ്തികളും വെളിപ്പെടുത്തണം. സ്വർണ്ണത്തിന്റെ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം മൂലധന നേട്ട നികുതിക്ക് വിധേയമാണ്.

അക്ഷയതൃതീയ പോലുള്ള ആഘോഷ വേളകളിൽ, നിയമങ്ങൾ പാലിച്ചും രേഖകൾ സൂക്ഷിച്ചും നികുതി മാനദണ്ഡങ്ങൾ അറിഞ്ഞും സ്വർണ്ണം വാങ്ങുന്നത് സുരക്ഷിതവും സുതാര്യവുമായ നിക്ഷേപം ഉറപ്പാക്കും. ഇത് നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കാൻ നിങ്ങളെ സഹായിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+