Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങാൻ പണമില്ലേ? വേണ്ട, ഇത് വാങ്ങാം, വിലയും കുറവ്, സ്വർണത്തോളം പ്രൗഢിയും

സ്വർണ വില എങ്ങോട്ട് എന്ന് അറിയാതെ അന്തിച്ച് നിൽക്കുകയാണ് ആഭരണപ്രേമികൾ. ആഗോള വിപണിയിൽ ഇന്ന് പുതിയൊരു റെക്കോഡ് കൂടി സ്വർണം സൃഷ്ടിച്ചു, ചരിത്രത്തിൽ ആദ്യമായി സ്വർണ വില ഔൺസിന് 3500 ഡോളർ കടന്നു, ഇന്ന് 3567 ഡോളർ വരെയാണ് ഔൺസിന് വില തൊട്ടത്. ഇതോടെ കേരളത്തിലും സ്വർണ വില ഇന്ന് റെക്കോഡ് ഉയരത്തിലെത്തി.

22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ 78440 രൂപ നൽകണം. ഒരു ഗ്രാമിന് 9805 രൂപയും. അതായത് ഒരു പവൻ സ്വർണാഭരണം കൈയ്യിൽ കിട്ടണമെങ്കിൽ കുറഞ്ഞത് 85,000 രൂപയെങ്കിലും കൊടുക്കേണ്ടി വരുമെന്ന് സാരം. പണിക്കൂലിയും ജി എസ് ടിയുമെല്ലാം ചേർത്താണിത്. പണിക്കൂലി കൂടുതലുള്ള ആഭരണമാണെങ്കിൽ പോക്കറ്റ് കാലിയാകും എന്ന് തന്നെ പറയാം.

goldorna-

വില കുതിക്കാൻ തുടങ്ങിയതോടെ ഇടത്തക്കാരാണ് പെട്ടെന്ന്. സ്വർണത്തിന് പകരം എന്താണ് ഇക്കൂട്ടർ തേടുന്നത്. നിക്ഷേപ സാധ്യതയാണ് നിങ്ങൾ പരിശോധിക്കുന്നതെങ്കിൽ സ്വർണത്തിന് പകരം സ്വർണം മാത്രമേ ഉള്ളൂ. അല്ല മറിച്ച് ആഭരണത്തിനാണ് പ്രാധാന്യം കൽപ്പിക്കുന്നതെങ്കിൽ മറ്റൊന്നും ആലോചിക്കേണ്ട നേരെ ഡയമണ്ടിലേക്ക് തിരിഞ്ഞോളൂ. ഒരു കാലത്ത് വില കാരണം 'കത്തിനിന്ന' വജ്രാഭാരണങ്ങൾക്ക് ഇപ്പോൾ ശോഭ കുറഞ്ഞു, കാഴ്ചയിൽ അല്ല കേട്ടോ, വിലയിൽ. എന്താണ് ഈ വിലയിടിവിന് കാരണം എന്നല്ലേ? വിശദമായി നോക്കാം

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

സ്വാഭാവിക വജ്രങ്ങളുടെ വില നിലവിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോൾ. സ്വർണത്തിനും വെള്ളിക്കും റെക്കോർഡ് വില വർധനവ് രേഖപ്പെടുത്തുമ്പോഴാണ് വജ്രവില ഇടിഞ്ഞ് താഴുന്നതെന്ന് പ്രത്യേകം ഓർക്കണം. ഇതോടെ വജ്രാഭരണങ്ങൾ നിലനിർത്തണോ അതോ വിറ്റഴിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് നിക്ഷേപകർ.

2022 മുതൽ വജ്രവിലയിൽ ഏകദേശം 60 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. നിലവിൽ ഒരു കാരറ്റ് സ്വാഭാവിക വജ്രത്തിന് ശരാശരി 3,987 ഡോളറാണ് വില. അതായത് വജ്രത്തിന്റെ എക്കാലത്തെയും ഉയർന്ന വിലയേക്കാൾ 40 ശതനാനം കുറവാണ്. ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണിതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ നിരക്കിൽ ഡയമണ്ട് ആഭരണങ്ങൾ സ്വന്തമാക്കാൻ ഇത് വഴിയൊരുക്കും. എന്നാൽ നിക്ഷേപകർക്ക് ഈ വിലത്തകർച്ച ഒരു മുന്നറിയിപ്പ് തന്നെയാണ്. എന്തായാലും നിലവിൽ സ്വർണ്ണത്തെയും വെള്ളിയെയും പോലെ വജ്രം ഇപ്പോൾ ഉയർന്ന മൂല്യമുള്ള ഒരു ആസ്തിയല്ലെന്ന് തന്നെ പറയേണ്ടി വരും.

സ്വർണത്തിന് സംഭവിക്കുന്നതെന്ന്

ഈ വർഷം മാത്രം സ്വർണവിലയിൽ 23 ശതമാനത്തിന്റെ വർധനവാണ് ഉള്ളത്. വെള്ളി വിലയിൽ 22 ശതമാനത്തിന്റെ വർധനവും. രാഷ്ട്രീയ അസ്ഥിരതകൾക്കിടയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഇവയുടെ ആവശ്യകത വർദ്ധിച്ചതാണ് വില വർധനവിലേക്ക് നയിച്ചത്.

വജ്രത്തിന് വില കുറയാൻ കാരണം ഇതാണ്

മുൻപത്തെ പോലെയല്ല, വജ്രം വിപണിയിൽ സുലഭമായി ഇപ്പോൾ ലഭിച്ച് തുടങ്ങി. ലാബ്-നിർമ്മിത വജ്രങ്ങളാണ് മറ്റൊരു കാരണം. അമേരിക്കയിൽ വിവാഹമോതിരങ്ങളിൽ 50 ശതമാനത്തിൽ അധികവും ലാബ്-നിർമ്മിത വജ്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിന് 80 ശതമാനം വരെ വില കുറവുണ്ട്.

ഖനനം ചെയ്തെടുക്കുന്ന വജ്രങ്ങളേക്കാൾ, ലാബിൽ നിർമ്മിക്കുന്ന വജ്രങ്ങളോടാണ് മില്ലേനിയൽ, സെഡ് തലമുറക്കാർക്ക് താൽപ്പര്യം കൂടുതൽ. പരിസ്ഥിതി സൗഹൃദവും ധാർമ്മികവുമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഈ തലമുറ കൂടുതൽ ശ്രദ്ധ പുലർത്തുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇടത്തരക്കാർ ചെലവ് ചുരുക്കലിലേക്ക് കടന്നു കഴിഞ്ഞു. ഇത് ആഡംബര ഉത്പന്നങ്ങളോടുള്ള താത്പര്യം കുറച്ചിട്ടുണ്ട്.

വിവാഹങ്ങളും ആഘോഷങ്ങളും വജ്രത്തിന്റെ ആവശ്യകത നിലനിർത്തിയേക്കാമെങ്കിലും, വജ്രം ഇനി ഒരു നിക്ഷേപമായി പരിഗണിക്കാനാവില്ലെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. 'സ്വർണ്ണവും വെള്ളിയും സുരക്ഷിത നിക്ഷേപങ്ങളാണ്. വജ്രം ഇപ്പോൾ ഒരു ആഢംബര വസ്തു മാത്രമാണ്', വജ്രവ്യാപാരികൾ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+