Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? ഈ ആഴ്ചയും സ്വർണ വില കുത്തനെ വീഴും? സംഭവിക്കുക ഇതോ

രാജ്യത്ത് കഴിഞ്ഞ ദിവസം സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതും, ഭാവിയിലെ നയങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളും, യുഎസ്-ചൈന വ്യാപാര ബന്ധങ്ങളിലെ അനുകൂലമായ മുന്നേറ്റങ്ങളുമെല്ലാമാണ് ഈ ഇടിവിന് വഴിവെച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി സ്വർണ്ണവിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ‌വെള്ളി വിലയും സമാന രീതിയിൽ ഇടിഞ്ഞു. ഈ സാഹചര്യത്തിൽ ഈ ആഴ്ച സ്വർണ വിലയിൽ ഉണ്ടാകുന്ന മാറ്റം എങ്ങനെയായിരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.

നവംബർ ഒന്ന്, ശനിയാഴ്ച ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 28 രൂപ കുറഞ്ഞ് 12,300 രൂപയിലെത്തി. അതുപോലെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 25 രൂപ കുറഞ്ഞ് 11,275 രൂപയായി. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 21 രൂപ കുറഞ്ഞ് 9,225 രൂപയിലെത്തി.ഗുഡ്റിട്ടേൺസ് ഡാറ്റ പ്രകാരം, ഒക്ടോബർ 17-ന് 24 കാരറ്റ് സ്വർണ്ണത്തിന് ഒരു ഗ്രാമിന് 13,277 രൂപ എന്ന സർവകാല റെക്കോർഡ് വില രേഖപ്പെടുത്തിയിരുന്നു. അതായത്, ഒക്ടോബർ 17-ന് ഒരു കിലോ 24 കാരറ്റ് സ്വർണ്ണത്തിന് 13,27,700 രൂപയായിരുന്നു വില. അതിനുശേഷം, വിലയിൽ 97,700 രൂപയുടെ (ഏകദേശം ഒരു ലക്ഷം രൂപ) കുറവുണ്ടായി, ഒരു കിലോ സ്വർണ്ണത്തിന് വില 12,30,000 രൂപയിലുമെത്തി.

gold-rate-fall-jpg-17

ശനിയാഴ്ച ഇന്ത്യൻ വിപണിയിൽ വെള്ളിവിലയിൽ നേരിയ വർധനവുണ്ടായി. എങ്കിലും, കഴിഞ്ഞ ഏതാനും ആഴ്ചകളായി വെള്ളി വിലയിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. ശനിയാഴ്ച വെള്ളിയുടെ വില ഗ്രാമിന് 152 രൂപയായും കിലോയ്ക്ക് 1,52,000 രൂപയായും വർദ്ധിച്ചു. ഈ വർഷം ആരംഭിച്ചതിന് ശേഷം വെള്ളിക്ക് 60% ലധികം വില വർദ്ധനവുണ്ടായി.

അടുത്താഴ്ച വിപണിയിൽ എന്ത് സംഭവിക്കും

അടുത്താളഴ്ചയോടെ സ്വർണ വിലയിൽ വർധനവ് ഉണ്ടാകുമെന്നാണ് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, യുഎസ്-ചൈന വ്യാപാരബന്ധങ്ങളിലെ പുരോഗതിയും ഡോളർ ശക്തിയാർജ്ജിക്കുന്നതുമെല്ലാം ഒരുപക്ഷേ വിലയിൽ വീണ്ടും തിരുത്തലുകൾക്ക് വഴിവെച്ചേക്കുമെന്ന് ചില വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

"ഫെഡറൽ റിസർവിന്റെ 2025-ലെ രണ്ടാമത്തെ നിരക്ക് കുറയ്ക്കലിനും ഡിസംബറിൽ ബാലൻസ് ഷീറ്റ് കുറയ്ക്കുന്നത് നിർത്തലാക്കാനുള്ള തീരുമാനത്തിനും ശേഷം വിപണിയിലെ പണലഭ്യത മെച്ചപ്പെടും. ഇത് വിലയേറിയ ലോഹങ്ങൾക്ക് അനുകൂലമായ സാഹചര്യമാണ്. എന്നിരുന്നാലും, ഇപ്പോഴും ഉയർന്ന പണപ്പെരുപ്പവും ഡിസംബറിലെ നിരക്ക് കുറയ്ക്കലിനെക്കുറിച്ചുള്ള അനിശ്ചിതത്വവും ട്രേഡർമാരെ ആശങ്കയിലാക്കിയിട്ടുണ്ട്,' വിടി മാർക്കറ്റ്സിലെ ഗ്ലോബൽ സ്ട്രാറ്റജി ലീഡ് റോസ് മാക്സ്വെൽ അഭിപ്രായപ്പെട്ടു.

"സ്വർണ്ണവില 4005 ഡോളർ നിലവാരത്തിൽ നിന്ന് താൽക്കാലികമായി പിൻവാങ്ങിയെങ്കിലും, സമ്മിശ്ര നയ സൂചനകൾക്കിടയിൽ ഡോളർ ചാഞ്ചാടുമ്പോൾ സുരക്ഷിത താവളമെന്ന നിലയിൽ സ്വർണ്ണത്തിന് ആവശ്യക്കാർ ഏറെയാണ്. പണപ്പെരുപ്പ ആശങ്കകൾ കുറയുകയോ ആഗോള വളർച്ചാ ഡാറ്റ ദുർബലമാവുകയോ ചെയ്തില്ലെങ്കിൽ 4070 ഡോളറിലേക്കുള്ള നീക്കം പ്രതിരോധം നേരിട്ടേക്കാം," മാക്സ്വെൽ കൂട്ടിച്ചേർത്തു.

സ്വർണ്ണ, വെള്ളി വിലകളിലുണ്ടായ ഈ തിരുത്തൽ നിക്ഷേപകർക്ക് ആകർഷകമായ വിലകളിൽ ഈ വിലയേറിയ ലോഹങ്ങൾ സ്വന്തമാക്കാൻ അവസരം നൽകുന്നുണ്ടെന്ന് ഐഎൻവിഅസെറ്റ് പിഎംഎസിലെ ബിസിനസ് ഹെഡ് ഹർഷൽ ദസാനി ചൂണ്ടിക്കാട്ടി. "സ്വർണ്ണത്തിലും വെള്ളിയിലുമുണ്ടായ നിലവിലെ ഇടിവ് ഒരു മുന്നറിയിപ്പ് സൂചനയല്ല, മറിച്ച് ഒരവസരമാണ്. സെൻട്രൽ ബാങ്കുകൾ വലിയ തോതിൽ ശേഖരിക്കുകയും ധനപരമായ ഇളവുകൾ നടപ്പിലാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, പണപ്പെരുപ്പം, കറൻസി മൂല്യശോഷണം, ചാഞ്ചാട്ടം എന്നിവയ്‌ക്കെതിരെയുള്ള ഒരു ഹെഡ്‌ജായി സ്വർണ്ണം നിലകൊള്ളുന്നു. ഈ തിരുത്തൽ ഒരു പുതിയ റാലിയുടെ മുന്നോടിയായുള്ള ശാന്തതയായിരിക്കാം," ദസാനി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+