Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ഇപ്പോൾ വാങ്ങുന്നതാണ് ബുദ്ധി? ഡിസംബർ കൂടി കഴിഞ്ഞാൽ പിന്നെ സ്വർണ വില പിടിച്ചാൽ കിട്ടില്ല

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. കേരളത്തിൽ ഇന്ന് രാവിലെ ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും വില കൂടി. 40 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ പവൻ വില 320 രൂപ ഉയർന്ന് 91960 രൂപയിലെത്തി.

ഈ ചാഞ്ചാട്ടം വലിയ വില ഇടിവിന്റെ സൂചനയാണോയെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. എന്നാൽ ഇപ്പോഴത്തെ വിലക്കുറവിൽ പ്രതീക്ഷ പുലർത്തേണ്ടെന്നും അടുത്ത വർഷവും സ്വർണ വില ഉയരാൻ സാധ്യതയുണ്ടെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2026 ലും സ്വർണം മികച്ച നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് യൂണിയൻ ബാങ്ക് ഓഫ് സ്വിറ്റ്സർലൻഡ് (UBS) വ്യക്തമാക്കി. മാക്രോ സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ, ഭൗമരാഷ്ട്രീയപരമായ പ്രശ്നങ്ങൾ, യു.എസ്. ഫെഡറൽ റിസർവ് കൂടുതൽ ഇളവുകൾ നൽകുമെന്ന പ്രതീക്ഷ എന്നിവ സുരക്ഷിത നിക്ഷേപങ്ങളായ സ്വർണത്തിന് അനുകൂലമാണെന്ന് യൂ.ബി.എസ്സിന്റെ അമൂല്യ ലോഹ വിഭാഗം സ്ട്രാറ്റജിസ്റ്റ് ജോണി ടീവ്‌സ് പറഞ്ഞു.

golduae2-

കഴിഞ്ഞ ആഴ്ച സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളുണ്ടായെങ്കിലും ഘടനാപരമായ കാഴ്ചപ്പാടിൽ മാറ്റമില്ലെന്ന് ടീവ്‌സ് ചൂണ്ടിക്കാട്ടി. വരുന്ന വർഷം സ്വർണം വീണ്ടും കൂടുതൽ ഉയരം തൊടും. 2026 ഓടെ സ്വർണത്തിന് 4,500 എന്ന ലക്ഷ്യവിലയാണ് യൂ.ബി.എസ്. നിശ്ചയിച്ചിരിക്കുന്നത്. ഈ വർഷത്തെ ലക്ഷ്യം 4,200 ഡോളർ ആയിരുന്നു. പ്രതീക്ഷിച്ചതിലും ശക്തമായ ഘടകങ്ങൾ ഉയർന്നുവന്നാൽ ഔൺസ് വില 5000 ഡോളറിലേക്ക് എത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.എസ്. സാമ്പത്തിക ഡാറ്റയുടെ ബലഹീനത, ഫെഡറൽ റിസർവിൽ നിന്നുള്ള കൂടുതൽ അയഞ്ഞ നയങ്ങൾ, അല്ലെങ്കിൽ ഫെഡറലിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ സ്വർണവില നിലവിൽ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ ഉയർത്താൻ സാധ്യതയുണ്ടെന്നും യൂ.ബി.എസ്. ചൂണ്ടിക്കാട്ടി. യഥാർത്ഥ പലിശ നിരക്കുകൾ ഇനിയും കുറയാൻ സാധ്യതയുള്ളതിനാലും സെൻട്രൽ ബാങ്കുകൾ സ്വർണ ശേഖരം വർദ്ധിപ്പിക്കുന്നതിനാലും നിക്ഷേപകർ സ്വർണത്തിലേക്കുള്ള തങ്ങളുടെ വിഹിതം കൂട്ടുകയാണെന്ന് ടീവ്‌സ് വിശദീകരിച്ചു. ആഭരണങ്ങൾക്കുള്ള ഡിമാൻഡിലെ സമ്മർദ്ദം നിലനിൽക്കുമ്പോഴും ഭൗതിക സ്വർണ നിക്ഷേപത്തിന് ആവശ്യക്കാർ കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദൂരവ്യാപകമായ കാഴ്ചപ്പാടിൽ സ്വർണത്തിന് അനുകൂലമായ സാഹചര്യമാണെങ്കിലും, നിലവിലെ അവസ്ഥയിൽ ഡിസംബറിനകം വിപണി സ്ഥിരത കൈവരിക്കുമെന്ന് ടീവ്‌സ് പറഞ്ഞു. 'ചെറിയൊരു ഏകീകരണം തുടർന്നേക്കും. നിക്ഷേപകർ വർഷാവസാനത്തോട് അടുത്ത് വലിയ നിക്ഷേപങ്ങൾ നടത്താൻ വിമുഖത കാണിക്കുന്നുണ്ട്', അദ്ദേഹം വ്യക്തമാക്കി.

സ്വർണ വിലയിൽ ഇപ്പോൾ സംഭവിക്കുന്നത്

യുഎസ് ഫെഡ് ഡിസംബറിൽ പലിശ നിരക്ക് കുറക്കുമോയെന്നാണ് നിക്ഷേപകർ പ്രധാനമായും ഉറ്റുനോക്കുന്നത്. നേരത്തേ പലിശ നിരക്ക് കുറക്കാനുള്ള സാധ്യത 90 ശതമാനമായിരുന്നു. എന്നാൽ സാധ്യത വിരളമാണെന്ന് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിലെ ചില ഗവർണർമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പലിശ കുറച്ചാൽ സ്വാഭാവികമായും സ്വർണത്തിന് വില ഉയരും. പലിശ കുറച്ചില്ലെങ്കിൽ അത് സ്വർണത്തിന്റെ പെരുമ കുറക്കും. അതുകൊണ്ട് തന്നെ വർഷാവസാനം സ്വർണ വില കുറഞ്ഞേകുമോയെന്നാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+