Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷയ തൃതീയക്ക് സ്വർണം വാങ്ങാൻ ഏറ്റവും ഉചിതമായ സമയം ഏത്? മുഹൂർത്തം വിശദമായി അറിയാം

ഏപ്രിൽ 19-നാണ് ഈ വർഷത്തെ അക്ഷയ തൃതീയ. ഹിന്ദു വിശ്വാസികളിൽ അക്ഷയ തൃതീയക്ക് വലിയ പ്രാധാന്യം ഉണ്ട്.പുണ്യസ്നാനം, ദാനധർമ്മങ്ങൾ, ഉപവാസം, പൂജ എന്നിവയ്ക്കൊപ്പം അക്ഷയതൃതീയ ദിവസങ്ങളിലെ വാങ്ങലുകൾക്കും ഏറെ പ്രാധാന്യമുണ്ട്. സ്വർണ്ണം, വെള്ളി, ആഭരണങ്ങൾ, പുതിയ വാഹനങ്ങൾ, വീടുകൾ തുടങ്ങിയവ ഈ ദിവസം വാങ്ങുന്നത് ശുഭകരമാണെന്നാണ് വിശ്വസിച്ചുപോരുന്നത്. ഇത് സാമ്പത്തിക അഭിവൃദ്ധിയും ക്ഷേമവും സമ്മാനിക്കുമെന്നാണ് വിശ്വാസം.

രാവിലെ 10:49-ന് തൃതീയ തിഥി ആരംഭിച്ച് ഏപ്രിൽ 20-ന് രാവിലെ 7:49 വരെയാണ് സമയം. എന്നിരുന്നാലും ഏത് സമയത്ത് വാങ്ങുന്നതാണ് ഏറ്റവും ഉചിതമായതെന്ന ചോദ്യം വിശ്വാസികളിൽ ഉണ്ടാകും. അക്ഷയതൃതീയ ദിനത്തിൽ ഒരു പ്രത്യേക മുഹൂർത്തം നോക്കേണ്ട ആവശ്യമില്ലെന്നതാണ് പറയപ്പെടുന്നത്. ഈ ദിവസം പൂർണ്ണമായും സ്വയം സിദ്ധ മുഹൂർത്തം അഥവാ അഭൂജ് മുഹൂർത്തമായി കണക്കാക്കപ്പെടുന്നു. സംരംഭങ്ങൾ തുടങ്ങുന്നതിനോ വാങ്ങലുകൾ നടത്തുന്നതിനോ ഈ ദിവസത്തിലെ ഏത് സമയവും ശുഭകരമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

goldornaments2

എന്തുകൊണ്ട് സ്വർണം വാങ്ങണം

'അക്ഷയ' എന്ന വാക്കിന് 'എന്നും ക്ഷയിക്കാത്തത്', 'അനശ്വരമായത്' എന്നെല്ലാമാണ് അർത്ഥം. ഈ പുണ്യദിനത്തിൽ വാങ്ങുന്നതോ തുടങ്ങുന്നതോ ആയ ഏതൊരു കാര്യവും ഐശ്വര്യവും വളർച്ചയും നൽകുമെന്നാണ് പൊതുവായ വിശ്വാസം. സമ്പത്തിന്റെയും പരിശുദ്ധിയുടെയും കാലാതീതമായ പ്രതീകമായ സ്വർണ്ണം വാങ്ങുന്നത് സമ്പത്തും ഭാഗ്യവും വർദ്ധിപ്പിക്കുമെന്നും കരുതപ്പെടുന്നു.

ഗംഗാ നദി ഭൂമിയിലേക്ക് പതിച്ചതുമായും അന്നപൂർണ്ണാദേവിയുടെ ജനനവുമായും ഈ ദിനത്തിന് ബന്ധമുണ്ട്, ഇത് സമൃദ്ധിയെയും പരിശുദ്ധിയെയും സൂചിപ്പിക്കുന്നു. ധനത്തിന്റെ ദേവതയായ ലക്ഷ്മിയെയും കുബേരനെയും ആരാധിക്കുന്ന ഈ ദിനത്തിൽ സ്വർണ്ണം വാങ്ങുന്നത് സാമ്പത്തിക ഭദ്രതക്കും സന്തോഷത്തിനും അവരുടെ അനുഗ്രഹങ്ങൾ ക്ഷണിക്കലായാണ് വിശ്വാസികൾ കരുതുന്നത്.

മറ്റ് വിശേഷാവസരങ്ങളെ അപേക്ഷിച്ച് അക്ഷയ തൃതീയ ദിവസം മുഴുവൻ പുണ്യകരമായാണ് കണക്കാക്കുന്നത്. അതിനാൽ സൗകര്യപ്രദമായ ഏത് സമയത്തും സ്വർണം വാങ്ങാം. സ്വർണ്ണത്തെ കേവലം ഒരു നിക്ഷേപമായിട്ടല്ല, മറിച്ച് പ്രതിസന്ധികളിൽ സുരക്ഷിത ലോഹമായും ഭാഗ്യത്തിൻ്റെ പ്രതീകമായുമൊക്കെയാണ് പലരും കാണുന്നത്.

വിശ്വാസം, സാംസ്കാരിക പാരമ്പര്യം, ഒരു സുസ്ഥിര ആസ്തി എന്ന നിലയിലുള്ള സ്വർണ്ണത്തിന്റെ പ്രായോഗിക മൂല്യം എന്നിവയും അക്ഷയ തൃതീയ ദിനത്തിൽ അടയാളപ്പെടുത്തുന്നു. സമ്പത്ത് വർദ്ധിക്കുമെന്നും ഐശ്വര്യമുണ്ടാകുമെന്നും പ്രതീക്ഷിച്ച് ദശലക്ഷക്കണക്കിന് ആളുകളാണ് ഈ ദിനത്തിൽ സ്വർണ്ണാഭരണങ്ങളോ, നാണയങ്ങളോ, സ്വർണക്കട്ടികളോ വാങ്ങുന്നത്. ശക്തമായ ആവശ്യം കണക്കിലെടുത്ത് ഈ ദിവസങ്ങളിൽ സ്വർണത്തിന് വമ്പൻഓഫറുകളും പ്രഖ്യാപിക്കുന്നുണ്ട്. പണിക്കൂലിയിൽ ഇളവ്, മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ഓഫറുകൾ എന്നിവയാണ് ജ്വല്ലറികൾ വാഗ്ദാനം ചെയ്യുന്നത്.

നിലവിൽ ഒരു പവൻ സ്വർണത്തിന് 1.12 ലക്ഷം രൂപയാണ് വില. കഴിഞ്ഞ വർഷം വില ഉയർന്നിട്ടും അക്ഷയ തൃതീയ നാളിൽ സ്വർണം വാങ്ങാൻ തിരക്കായിരുന്നു. എന്നാൽ ഈ വർഷ വില 1 ലക്ഷം കടന്നതിനാൽ കച്ചവടത്തിൽ വലിയ ഇടിവ് ഉണ്ടായേക്കാമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+