Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില വിവാഹ ബജറ്റ് തെറ്റിച്ചോ? ഏറ്റവും ചെലവ് ചുരിക്കി ഇങ്ങനെ സ്വർണം വാങ്ങാം, ഇതാ എളുപ്പവഴി

ഇന്ത്യൻ വിവാഹങ്ങളിൽ സ്വർണാഭരണങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഒരു തരി പൊന്നില്ലാതെ പന്തലിലേക്ക് പെൺമക്കളെ ഇറക്കുന്നത് ആലോചിക്കാൻ പോലും കഴിയാത്ത ഒരുപാട് പേർ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. അതുകൊണ്ട് കൂടി തന്നെയാണ് സ്വർണത്തിന് നമ്മുടെ നാട്ടിൽ ഡിമാന്റ് ഉയരുന്നതും വില കൂടുന്നതും.

എന്തായാലും പൊന്നിന്റെ കുതിപ്പ് പല കുടുംബങ്ങളുടേയും വിവാഹ ചിലവുകൾ താളം തെറ്റിക്കുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. അപ്പോൾ വില വർധിച്ച് നിൽക്കുന്ന ഈ സമയത്ത് എങ്ങനെ വിവാഹ ചെലവുകൾ ചുരുക്കാനാകും? ചില വഴികളുണ്ട്. വിശദമായി തന്നെ പരിശോധിക്കാം

goldraten-

വില കത്തിക്കയറുന്നു

ഒക്ടോബർ 17-ന് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 1,32,770 രൂപയായിരുന്നു വില. 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 1,21,700-ൽ എത്തി. വെള്ളിയുടെ വിലയും കുത്തനെ കുതിക്കുകയാണ്. കിലോഗ്രാമിന് 1,85,000 രൂപയായി വില വർധിച്ചു. ധൻതേരസ്, ദീപാവലി തുടങ്ങിയ ഉത്സവ വേളകളിലെ വർദ്ധിച്ച ആവശ്യം ഈ വിലകൾ ഇനിയും ഉയർത്താൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

വിവാഹ സീസണും വിലയും

സാധാരണയായി നവംബർ ആദ്യം മുതലാണ് ഇന്ത്യയിൽ വിവാഹ സീസണിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ഈ സമയത്തെ സ്വർണം, വെള്ളി ആഭരണങ്ങളുടെ വർദ്ധിച്ച ആവശ്യം വിലയിൽ വർധനവിന് കാരണമാകാറുണ്ട്. ഇടത്തരം, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ സംബന്ധിച്ച് ഒു പവൻ പൊന്ന് വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപ ചെലവഴിക്കുകയെന്നത് ഒട്ടും എളുപ്പമല്ല. അപ്പോൾ തിളക്കം കുറക്കാതെ തന്നെ വിവാഹം കളറാക്കാനുള്ള മാർഗങ്ങൾ ആണ് താഴെ പറയുന്നത്

വളരെ സ്മാർട്ടായി ഷോപ്പിംഗ് നടത്തുന്നതും വിവാഹത്തിനായുള്ള സ്വർണ്ണത്തിന്റെ ചിലവ് കുറയ്ക്കാൻ സഹായിക്കും. ഉദാഹരണത്തിന്, ഭാരം കുറവാണെങ്കിലും കാഴ്ചയിൽ കൂടുതൽ ഭാരമുള്ളതായി തോന്നിക്കുന്ന രൂപകൽപ്പനയിലുള്ള ആഭരണങ്ങൾ തിരഞ്ഞെടുക്കാം. ഇത് ചിലവ് കുറയ്ക്കാൻ സഹായിക്കും. പരമ്പരാഗത സ്വർണം, ഡയമണ്ട് ആഭരണങ്ങളെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും ആധുനികവുമായ ഡിസൈനുകൾ തിരഞ്ഞെടുക്കുന്നതും ചിലവ് കുറഞ്ഞ ഒരു ഓപ്ഷനാണ്.

മൂല്യം കൂടുതൽ ഉള്ള ആഭരണങ്ങൾ ഒഴിവക്കി പകരം ഭാരം കുറഞ്ഞ സ്വർണാഭരണങ്ങൾ തിരഞ്ഞെടുക്കാം. മൂല്യം കുറഞ്ഞതെന്ന് പറയുമ്പോൾ 18,14, 9 കാരറ്റ് സ്വർണം തിരഞ്ഞെടുക്കാൻ നോക്കാം. 22 കാരറ്റിനെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ ഇവ ലഭിക്കും. അതായത് 9 കാരറ്റ് സ്വർണൊക്കെ വെറും 40,000 രൂപയ്ക്കുള്ളിൽ ലഭിക്കുമെന്ന് സാരം. അതായത് സ്വർണത്തിന്റെ പൊലിമ ലഭിക്കുകയും ചെയ്യും കാര്യമായി പണം കൊടുക്കുകയും വേണ്ട. വെള്ളിയും ഫാഷൻ ആഭരണങ്ങളും സ്വർണത്തിലുള്ള ചിലവ് കുറയ്ക്കാൻ സഹായിക്കും. സ്വർണവില ഗണ്യമായി വർദ്ധിച്ചതിനാൽ, പഴയ ആഭരണങ്ങൾ മാറ്റി പുതിയത് വാങ്ങുന്നത് കൂടുതൽ പ്രയോജനകരമായിരിക്കും.

പഴയ സ്വർണാഭരണങ്ങൾ കൈമാറ്റം ചെയ്യുന്നത് ഉയർന്ന വിലയെ ഒരു പരിധി വരെ ലഘൂകരിക്കാനും കുറഞ്ഞ ചിലവിൽ പുതിയ ആഭരണങ്ങൾ വാങ്ങാനും സഹായിക്കും. പല ജ്വല്ലറി റീട്ടെയിലർമാരും ഉത്സവ, വിവാഹ സീസണുകളിൽ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകൾ നൽകാറുണ്ട്.എക്സ്ചേഞ്ച് ചെയ്യുന്നതിന് 100% വരെ മൂല്യം നൽകുന്ന ജ്വല്ലറികൾ ഉണ്ട്. ഇത്തരം ഓഫറുകൾ ശ്രദ്ധിക്കുന്നത് പരമാവധി പ്രയോജനം നേടാൻ സഹായിക്കും.

പണിക്കൂലിയാണ് മറ്റൊരു വില്ലൻ. അതുകൊണ്ട് തന്നെ കുറഞ്ഞ പണിക്കൂലി, അല്ലെങ്കിൽ പണിക്കൂലി രഹിതമായ വിൽപ്പന ഓഫറും പ്രത്യേകം ശ്രദ്ധിക്കാം. കുറഞ്ഞ മൂല്യമുള്ള സ്വർണം വാങ്ങുമ്പോഴും പണിക്കൂലി വില്ലനാകും എന്ന് ഓർമ്മിപ്പിക്കട്ടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+