സ്വർണം വാങ്ങി തുടങ്ങി എറണാകുളത്തുകാരും തൃശൂരുകാരും..മടിച്ച് കോട്ടയത്തുകാർ..'വിൽക്കാൻ പറ്റിയ സമയം'
2026 ലും സ്വർണ വിലയിൽ കുതിപ്പ് തുടരുകയാണ്. 99,600 രൂപയാണ് നിലവിൽ ഒരു പവന് വില. ഭൌമരാഷ്ട്രീയ സംഘർഷങ്ങൾ കടുത്താൽ വില ഇനി 1.16 ലക്ഷത്തിലേക്ക് വരെ എത്തിയേക്കുമെന്നാണ് പ്രവചനം. എന്തായാലും സ്വർണം വിൽക്കാൻ പ്ലാനുണ്ടെങ്കിൽ ഇത് തന്നെയാണ് അതിന് മികച്ച സമയം എന്ന് പറയുകയാണ് സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'ഓരോ മേഖല കേന്ദ്രീകരിച്ച് ആളുകൾ സ്വർണ പർച്ചേസിങ്ങിൽ വ്യത്യാസം കാണിക്കുന്നുണ്ട്. തൃശ്ശൂർ എറണാകുളം ജില്ലകളിലും തിരുവനന്തപുരം പോലെയുള്ള ജില്ലകളിലും കൂടുതൽ ആളുകൾ സ്വർണത്തിന് വേണ്ടി എത്തുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. പക്ഷേ കോട്ടയം പോലുള്ള സ്ഥലങ്ങളിൽ വലിയ ഒരു മുന്നേറ്റം സ്വർണ വ്യാപാരത്തിൽ കാണുന്നില്ല. എന്നിരുന്നാൽ തന്നെ ഇപ്പോൾ കല്യാണ സീസൺ ആയതുകൊണ്ട് ആളുകൾ സ്വർണം വാങ്ങുന്നതിനായിട്ടൊക്കെ എത്തുന്നുണ്ട് .പക്ഷേ ഇപ്പോഴും ആളുകൾ കൂടുതലും വിൽപനക്കായി വരുന്ന ഒരു സാഹചര്യവും നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ഡിസംബർ ജനുവരി മാസത്തിൽ ഉണ്ടായിരുന്ന ബിസിനസിലേക്ക് വ്യാപാരം ഇതുവരേയും എത്തിയിട്ടില്ല .എന്നിരുന്നാൽ തന്നെ വിപണിയിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആളുകളെ കൂടുതലായി മുൻകൂർ ബുക്കിംഗ് ആണ് നോക്കുന്നത്. കൂടാതെ കയ്യിലുള്ള ഗോൾഡുകൾ എക്സ്ചേഞ്ച് ചെയ്തോ അല്ലെങ്കിൽ അത് റീയൂസ് ചെയ്യുന്ന രീതിയിലേക്ക് പോളിഷ് ചെയ്തെടുക്കുന്ന തരത്തിലേക്കൊക്കെ ആളുകളുടെ ഒരു ചേഞ്ച് ഉണ്ടായിട്ടുണ്ട്. കൂടുതലായി സ്വർണം വാങ്ങുന്നതിന് ആളുകൾ എത്തുന്നില്ല. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്നതുപോലെ വലിയ തോതിൽ സ്വർണം വാങ്ങുന്നതിൽ നിന്ന് പിന്നോക്കം പോകുന്ന ഒരു സ്ഥിതി കാണുന്നുണ്ട്.
അത്യാവശ്യക്കാരന് ഇപ്പോൾ സ്വർണം വിൽക്കുന്നതിനകത്ത് യാതൊരു തെറ്റുമില്ല. കാരണം സ്ഥലം വാങ്ങിക്കാൻ അല്ലെങ്കിൽ വിദേശ പഠനം അതുപോലെതന്നെ വീട് വെക്കുന്ന ആളുകൾ അങ്ങനെ ആവശ്യമുള്ള ആളുകൾക്ക് സ്വർണം വിൽക്കാൻ ഏറ്റവും പറ്റിയ ഒരു സമയമാണിത്. പരമാവധി വില അവർക്ക് ലഭിക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ട്. അതുപോലെതന്നെ വെറുതെ വിറ്റിട്ട് ആ പണം ബാങ്കിൽ നിക്ഷേപിക്കാനായിട്ട് ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ച് അതിനെ നമ്മൾ പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം അതുകൊണ്ട് അവർക്ക് പ്രത്യേകിച്ച് വലിയ നേട്ടം ഉണ്ടാകില്ല. സ്വർണത്തിൽ തന്നെ ആണ് എപ്പോഴും വില കൂടുന്ന ഒരു പ്രവണത.വില കുറയുന്ന ഒരു വലിയ സ്ഥിതിവിശേഷം ഒക്കെ താൽക്കാലികമായിട്ടേ ഉണ്ടാവുകയുള്ളൂ.
കൂടുതലായി ആളുകൾ വാങ്ങുന്നില്ല. എന്നിരുന്നാലും ആവശ്യമനുസരിച്ചുള്ള ആഭരണങ്ങൾ വാങ്ങിക്കാൻ പറ്റിയ ഒരു സമയമായിട്ടാണ് നിലവിലെ ഈ ഒരു വിലയിടവ് കാണുന്നത്. നിക്ഷേപം എന്ന നിലയിൽ വാങ്ങുന്ന ആളുകൾ സ്വർണ്ണ നാണയം ആവശ്യപ്പെടുന്നുണ്ട്. ഉപയോഗിക്കുന്ന തരത്തിലേക്ക് പോകുന്ന സ്ഥിതിയിൽ ആണെങ്കിൽ ഈ സ്വർണ്ണ നാണയമായിട്ട് വാങ്ങിയാൽ അത് സാധിക്കില്ല. അവർക്കൊരു പണയമായി വെക്കണമെങ്കിൽ പോലും ഈ പറയുന്ന പോലെ അതിന് പുഴ വെച്ച് ഒക്കെ മുന്നോട്ട് പോകാനായിട്ട് സാധിക്കത്തുള്ളൂ എന്നുള്ളതാണ് നിലവിൽ കാണുന്നത് അതുകൊണ്ട് ആളുകൾ നിക്ഷേപണ നിലയിൽ വാങ്ങുന്ന ആളുകൾ കോയിൻ വാങ്ങുന്നുണ്ട് അല്ലാത്ത ആളുകൾ അങ്ങനെ കോയിൻ ആയിട്ട് വാങ്ങുന്നില്ല ആഭരണമായിട്ട് തന്നെയാണ് വാങ്ങുന്നത് '












Click it and Unblock the Notifications