സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി
സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ വിൽക്കണോ അതോ വാങ്ങണോയെന്ന ആശങ്കയിലാണ് ജനം. വില കുറയുന്നതിനാൽ ഇനിയും വില കുറഞ്ഞേക്കുമെന്ന് പ്രതീക്ഷ പുലർത്തുന്നവരാണ് ഏറെയും. എന്നാൽ കാത്തിരിപ്പ് വെറുതെയാകുമെന്ന് പറയുകയാണ് സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസ്. രണ്ട് മാസത്തിനുള്ളിൽ സ്വർണം കുതിക്കുമെന്നാണ് സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
'നിലവിൽ വ്യാപാരം വളരെ മന്ദഗതിയിലാണ് പോകുന്നത് . യുദ്ധം ആരംഭിച്ചപ്പോൾ മുതൽ ഇന്നലെ വരെ വലിയ തോതിൽ വില കുറയുന്ന ഒരു സാഹചര്യമാണ് കണ്ടു വന്നത്. ഇന്ന് അതിൽ നിന്ന് വ്യത്യസ്തമായി ഒരു ഗ്രാമിന് 230 രൂപ അതായത് ഏകദേശം ഒരു 840 രൂപ കൂടുന്ന തരത്തിലേക്ക് ഒരു മാറ്റം ഉണ്ടായി. അത് ആളുകളിൽ വീണ്ടും കൺഫ്യൂഷൻ ഉണ്ടാക്കിയിട്ടുണ്ട്. ആളുകളെ സംബന്ധിച്ച് ഇപ്പോൾ വാങ്ങാൻ പറ്റിയ സമയമാണ്.
ഇനി എന്താണലും വലിയൊരു കുറവ് ഉണ്ടാവില്ല . രണ്ടു മാസത്തിനുള്ളിൽ തന്നെ വീണ്ടും ഒന്നര ലക്ഷം എന്ന ടാർജറ്റിലേക്ക് എത്തി അതിനു മുകളിലേക്ക് സ്വർണവില പോകാനുള്ള സാധ്യതയാണ് കാണുന്നത്. ഇപ്പോൾ യുദ്ധം വീണ്ടും ശക്തമായികൊണ്ട് മുന്നോട്ടു പോവുകയാണ്.അതിനാൽ എന്തുവന്നാലും സ്വർണവില വീണ്ടും വീണ്ടും കുത്തനെ കൂടും എന്നുള്ള കാര്യത്തിൽ സംശയമില്ല .

ഇപ്പോൾ നിലവിൽ മാർക്കറ്റിൽ ഉണ്ടായിരിക്കുന്ന ഒരു വലിയ പ്രശ്നം സപ്ലൈ ഒരുപാടുണ്ട് ഡിമാൻഡ് ഇല്ല എന്നുള്ളതാണ്. കയ്യിലിരിക്കുന്ന സ്വർണം എങ്ങനെയും വിറ്റഴിച്ച് പണമാക്കുക എന്നുള്ള തരത്തിലേക്ക് ആളുകൾ ചിന്തിക്കുന്നുണ്ട്. ആ ചിന്തിക്കുന്നതിന്റെ ബേസിൽ ആളുകൾ കൂടുതലായി സ്വർണ വ്യാപാര സ്ഥാപനങ്ങളിലേക്ക് സ്വർണവുമായി വരുന്നു. പക്ഷേ വ്യാപാരികളെ സംബന്ധിച്ച് അവരിൽ നിന്നും സ്വർണ്ണം എടുത്തുകൊണ്ടിരുന്ന വൻകിടക്കാരായിട്ടുള്ള ജ്വല്ലറികൾ ഒന്നും തന്നെ ഇപ്പോൾ സ്വർണം വാങ്ങുന്നില്ല. കാരണം അവർക്ക് സപ്ലൈ നടക്കുന്നില്ല അതുകൊണ്ട് ഡിമാൻഡും വളരെ കുറവാണ്. ചില വൻകിടക്കാർ സ്വർണം വാങ്ങാിയാൽ തന്നെ വില രണ്ട് ദുിവസം കഴിഞ്ഞ് അക്കൌണ്ടിലേക്ക് ഇട്ട് തരാമെന്നാണ് പറയുന്നത്. അത് നടക്കില്ലല്ലോ.
ശരിക്കും രാജ്യത്ത് ഒരു സാമ്പത്തിക മാന്ദ്യം അലയടിക്കുന്നുണ്ട്, അത് കഴിഞ്ഞ ഒരു വർഷത്തോളമായി ഉണ്ട്. അവശ്യ സാധനങ്ങൾക്കെല്ലാം വില വളരെ കുത്തനെ കുതിച്ചു കയറിയിരിക്കുകയാണ് .ആളുകളുടെ വരുമാനം ഒരുതരത്തിലും വർദ്ധിക്കുന്നില്ല.
സ്വർണ വ്യാപാരം ഈ ഒരു കാലത്ത് അത്ര നല്ലൊരു ബിസിനസ് അല്ല. കാരണം ദൈനംദിന വ്യാപാരം നടക്കുന്നില്ല . വൻകിടക്കാർക്ക് ബിസിനസുകൾ നടക്കുന്നുണ്ട് .പക്ഷേ എന്നാൽ പോലും അവരുടെ ബിസിനസുകളും പകുതിയായിട്ട് കുറഞ്ഞിട്ടുണ്ട്. സ്വർണ വിലക്കയറ്റം ചെറുകിടക്കാരെയാണ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. നേരത്തെ കുഞ്ഞുങ്ങളുടെ മാമോദിസക്കൊക്കെ കൊടുക്കുന്നതിന് 1000 രൂപക്ക് താഴെയൊക്കെ കുട്ടിമോതിരങ്ങൾ കിട്ടിയിരുന്നു. ഇപ്പോൾ ഏറ്റവും കുറഞ്ഞ കുട്ടിമോതിരം വേണമെങ്കിൽ ഒരു 2000 രൂപയുടെ അടുത്ത് ഒക്കെ നൽകിയാലേ സാധിക്കുള്ളൂ.
ഒരുപാട് സ്റ്റാഫുകളെ വെച്ച് , ലോൺ എടുത്ത് അതുകൂടാതെ വലിയ വാടക കൊടുത്ത് കറന്റ് ബിൽ അടച്ചു നിൽക്കുന്ന ഒരു വ്യാപാരിയെ സംബന്ധിച്ച് ഈ കസ്റ്റമേഴ്സ് പ്രോപ്പർ ആയിട്ട് വന്നില്ലെങ്കിൽ എങ്ങനെ അവർ മെയിന്റെയിൻ ചെയ്യും.അതുകൊണ്ടാണ് ഒരുപാട് കടകൾ പൂട്ടി പോകുന്നത്. വ്യാപാരി അല്ലാത്ത രീതിയിൽ ചിന്തിച്ചാൽ നമ്മുടെ കൈയ്യിൽ ഇരിക്കുന്ന സ്റ്റോക്കിന്റെ മൂല്യം വർദ്ധിക്കുന്നുണ്ട്. നമ്മുടെ അസറ്റ് വാല്യൂ വർദ്ധിക്കുന്നുണ്ട് .പക്ഷേ ഇത് കയ്യിൽ ഇരുന്നാലും വിറ്റു പോയെങ്കിലല്ലേ പണം ആക്കാൻ പെറ്റുള്ളൂ. അതുകൊണ്ട് ഒരുപാട് ചെറുകിടക്കാർ ചെയ്യുന്നത് അവർക്ക് സ്വർണം നൽകിയ ആളുകൾക്ക് തന്നെ വിറ്റിട്ട് വലിയ നഷ്ടമില്ലാത്ത രീതിയിൽ ആ പണം വാങ്ങിയിട്ട് ദൈനം ചിലവുകൾ നടത്തുകയാണ്.












Click it and Unblock the Notifications