Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു പവൻ സ്വർണം കിട്ടാൻ 40000 രൂപ പോലും വേണ്ട;കത്തുന്ന വിലയെ മറികടക്കാൻ വാങ്ങൽ തന്ത്രം മാറ്റി ജെൻസികൾ,വൻ ലാഭം

മുൻപ് 22 കാരറ്റ് സ്വർണത്തിന് മാത്രമായിരുന്നു ആഭരണപ്രേമികൾക്കിടയിൽ പ്രധാന്യം. 24 കാരറ്റോ, അല്ലെങ്കിൽ 18,14, 9 കാരറ്റ് സ്വർണങ്ങളോ ആളുകൾ തിരിഞ്ഞ് പോലും നോക്കിയിരുന്നില്ല. എന്നാൽ സ്വർണത്തിന് വില ഉയർന്നതോടെ വമ്പൻ ട്വിസ്റ്റാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്. 24 കാരറ്റ് സ്വർണത്തിന് ഡിമാന്റ് ഏറി എന്നതാണ് അതിൽ പ്രധാനം.

അതായത് 24 കാരറ്റ് സ്വർണം ആഭരണം ഉണ്ടാക്കാൻ ഉപയോഗിക്കില്ല. ഇവ പരിശുദ്ധ സ്വർണമാണ്. നാണയങ്ങളായും സ്വർണക്കട്ടികളായുമൊക്കെയായി ഇവ വാങ്ങാം. 22 കാരറ്റ് ആഭരണങ്ങൾ ശുദ്ധ സ്വർണമല്ലെന്നും പണിക്കൂലി കൂടുതലായി നൽകേണ്ടി വരുമെന്നതും നിക്ഷേപ താത്പര്യത്തോടെ സ്വർണം വാങ്ങാൻ എത്തുന്നവരെ 24 കാരറ്റിലേക്ക് അടുപ്പിക്കുന്നുണ്ട്.

golduae2

22 കാരറ്റ് സ്വർണമാണ് ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പരിശുദ്ധി കൂടുതലുള്ള സ്വർണം. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 10575 രൂപയാണ്. പവൻ വില 84600 രൂപയും. ഇതിനൊപ്പം 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും ചേർത്ത് 90,000ത്തിന് മുകളിൽ കൊടുത്താലേ ഒരു പവൻ കൈയ്യിൽ കിട്ടൂ. സ്വർണം 18,14,9 കാരറ്റുകളിൽ ലഭിക്കുമ്പോൾ ഇത്രയും ഉയർന്ന തുക കൊടുത്ത് ആഭരണം വാങ്ങേണ്ടതുണ്ടോയെന്ന ചോദ്യമാണ് ജെൻസിയും മില്ലേനിയലുകളും ഉയർത്തുന്നത്.

വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും ഉയർന്ന കാരറ്റ് സ്വർണത്തിന് ഇപ്പോഴും ആവശ്യക്കാരുണ്ട്. എന്നാൽ,ദൈനംദിന ഉപയോഗത്തിന് ഭാരം കുറഞ്ഞതും കുറഞ്ഞ കാരറ്റിലുള്ളതുമായ ആഭരണങ്ങളോടാണ് ഇപ്പോഴത്തെ ആളുകൾക്ക് പ്രിയമെന്ന് വ്യാപാരികളും പറയുന്നു.

വജ്രങ്ങളും മറ്റ് അമൂല്യ കല്ലുകളും ഉൾപ്പെടുന്ന ഡിസൈനുകളിൽ കുറഞ്ഞ കാരറ്റിലുള്ള സ്വർങ്ങൾ ലഭ്യനാണ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിൽ കൂടുതൽ കളക്ഷനുകൾ ജ്വല്ലറികൾ കരുതുന്നുണ്ട്', കച്ചവടക്കാർ വ്യക്തമാക്കി.

14 കാരറ്റ് ആഭരണങ്ങൾക്കാണ് യുവതലമുറയ്ക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുന്നത്. പുതിയ ഫാഷനുകൾക്ക് അനുയോജ്യവും കുറഞ്ഞ വിലയിൽ ലഭ്യമാണെന്നതും ഇതിലേക്ക് അവരെ ആകർഷിക്കുന്നു. രൂപകൽപ്പനയിലോ ഗുണമേന്മയിലോ സ്വർണത്തിന്റെ ആകർഷണീയതയിലോ വിട്ടുവീഴ്ച ചെയ്യാതെ താങ്ങാനാവുന്ന ആഢംബരം ആഗ്രഹിക്കുന്ന പുതിയ തലമുറയെ സംബന്ധിച്ച് കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങൾ വലിയ അനുഗ്രഹമാണെന്നും ഇവർ ചൂണ്ടിക്കാട്ടു.

വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് വലിയ ബ്രാൻഡുകളും പരമ്പരാഗത ജ്വല്ലറികളും കുറഞ്ഞ കാരറ്റ് ആഭരണങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. 9 കാരറ്റ് സ്വർണത്തിന് സർക്കാർ ഹാൾമാർക്കിംഗ് അംഗീകാരം നൽകിയത് അവയ്ക്കുള്ള വിശ്വാസ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. കയറ്റുമതിയിലെ ആവശ്യകതയും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടി.

വജ്രാഭരണങ്ങളിൽ 9 കാരറ്റിനുമാണ് യൂറോപ്യൻ ഉപഭോക്താക്കൾക്ക് പ്രാധാന്യം നൽകുന്നത്. ഇവ നന്നായി ഈട് നിൽക്കുന്നതായതിനാലാണ് അവർ ഇത് തിരഞ്ഞെടുക്കുന്നതത്രേ. സമ്മാനമായി സ്വർണം കൊടുക്കാൻ ആഗ്രഹിക്കുന്നവർക്കും കുറഞ്ഞ ക്യാരറ്റിലുള്ള ആഭരണങ്ങൾ വലിയ അനുഗ്രഹമാണ്. ഏത് പ്രായത്തിലുള്ളവർക്കും യോജിക്കുന്ന ഡിസൈനുകളും ജ്വല്ലറികൾ ഇപ്പോൾ അവതരിപ്പിക്കുന്നുണ്ട്.

സ്വർണ വില ഇങ്ങനെ

ഇന്ന് 18 കാരറ്റ് ഒരു പവൻ സ്വർണത്തിന് കേരളത്തിൽ 70120 രൂപയാണ്. 14 കാരറ്റ് സ്വർണത്തിന് ഏകദേശം 55000ത്തിന് അടുത്തും 9 കാരറ്റ് സ്വർണത്തിന് 36,000ത്തിൽ താഴേയും രൂപ മാത്രമേ വരൂ. അതേസമയം കുറഞ്ഞ കാരറ്റ് സ്വർണമൊക്കെ ആണെങ്കിലും ഇവയ്ക്കും പണിക്കൂലിയും ജി എസ് ടിയുമൊക്കെ വരും കേട്ടോ. മാത്രമല്ല വൈവിധ്യമാർന്ന ഡിസൈനുകൾ ആയതുകൊണ്ട് തന്നെ കൂടുതൽ പണിക്കൂലി നൽകേണ്ടിയും വരും. കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങൾ ഒരിക്കലും നിക്ഷേപ ലക്ഷ്യത്തോടെ വാങ്ങരുത് കേട്ടോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+