സ്വർണം വാങ്ങുന്നവർക്ക് കിട്ടുന്ന 'നികുതി പണി; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടക്കച്ചവടം തന്നെ
സ്വർണ്ണവില കുതിച്ചുയരുമ്പോഴും ഇന്ത്യയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. മുമ്പെങ്ങുമില്ലാത്തവിധം ആളുകൾ കൂടുതലായി സ്വർണം വാങ്ങി സൂക്ഷിക്കുകയാണ്. പണ്ടൊക്കെ സ്വർണം വാങ്ങിയിരുന്നത് ആഭരണങ്ങളുടെ രൂപത്തിലായിരുന്നുവെങ്കിൽ, ഇന്ന് നിക്ഷേപ താൽപര്യത്തോടെ ആഭരണങ്ങൾ, നാണയങ്ങൾ, സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ് ജി ബി), ഗോൾഡ് ഇ.ടി.എഫുകൾ, ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ, ഡിജിറ്റൽ ഗോൾഡ് എന്നിവയുൾപ്പെടെ പല രൂപങ്ങളിലാണ് സ്വർണം വാങ്ങുന്നത്.
എല്ലാം സ്വർണ്ണത്തിൽ തന്നെയാണെങ്കിലും ഇവയ്ക്കെല്ലാം നികുതി ഒരുപോലെയല്ല. വിൽക്കാനൊരുങ്ങുമ്പോഴാണ് മിക്ക നിക്ഷേപകരും ഈ വ്യത്യാസം തിരിച്ചറിയുന്നത്. അപ്പോൾ മെച്ചപ്പെട്ട വില കിട്ടിയാലും നികുതിക്ക് ശേഷമുള്ള ലാഭം പ്രതീക്ഷിച്ചതിനേക്കാൾ കുറവായിരിക്കും. അതിനാൽ സ്വർണ്ണ നിക്ഷേപങ്ങളിലെ നികുതി വ്യത്യാസങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യന്തം പ്രധാനമാണ്.വിശദമായി നോക്കാം.

സ്വർണവും ഡിജിറ്റൽ ഗോൾഡും വാങ്ങുമ്പോൾ ജി എസ് ടിയും വിൽക്കുമ്പോൾ മൂലധന നേട്ട നികുതിയും ബാധകമാണ്. ഗോൾഡ് ഇ ടി എഫുകളും മ്യൂച്വൽ ഫണ്ടുകളും സാമ്പത്തിക ആസ്തികളാണ്. എസ്.ജി.ബി.കൾക്ക് (സോവറിൻ ഗോൾഡ് ബോണ്ട്) പലിശയ്ക്ക് നികുതിയുണ്ടെങ്കിലും, കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മൂലധന നേട്ടത്തിന് നികുതിയില്ലെന്ന് ഫോർച്യൂണ അസറ്റ് മാനേജേഴ്സിലെ ജയന്ത് മാംഗ്‌ലികിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
കൈവശം വെക്കുന്ന കാലയളവ് പ്രധാനമല്ലെന്നതാണ് നിക്ഷേപകരുടെ പ്രധാന തെറ്റിദ്ധാരണ. ഗോൾഡ് ഇ.ടി.എഫിനെയും മ്യൂച്വൽ ഫണ്ടിനെയും അപേക്ഷിച്ച് സാധാരണ സ്വർണ്ണത്തിനും ഡിജിറ്റൽ സ്വർണ്ണത്തിനും ദീർഘകാല മൂലധന നേട്ടമായി കണക്കാക്കാൻ കൂടുതൽ കാലം കൈവശം വെക്കണം. നിശ്ചയിച്ചിരിക്കുന്ന കാലയളവിന് മുൻപ് ഏതാനും മാസം പോലും നേരത്തെ വിറ്റാൽ പോലും നേട്ടം ഹ്രസ്വകാല മൂലധന നേട്ടമായി മാറും. ഇത് വലിയ നികുതി ഭാരത്തിന് കാരണമാകും എന്ന് മാംഗ്‌ലിക് ഓർമ്മിപ്പിച്ചു.
പൂർണ്ണ കാലാവധിയോളം നിക്ഷേപം നിലനിർത്താൻ കഴിയുന്നവർക്ക് ഏറ്റവും നികുതി ലാഭകരമായ മാർഗങ്ങളിലൊന്നാണ് എസ്.ജി.ബി.കൾ. വില വർധനവിനൊപ്പം നിശ്ചിത വാർഷിക പലിശയും, കാലാവധി പൂർത്തിയാകുമ്പോൾ മൂലധന നേട്ടത്തിന് പൂർണ്ണ നികുതി ഇളവും എസ്.ജി.ബി.കൾക്ക് ലഭിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഡിജിറ്റൽ ഗോൾഡിനെക്കുറിച്ചും നിക്ഷേപകർക്ക് തെറ്റിദ്ധാരണയുണ്ട്. രേഖകളുടെ മാനദണ്ഡങ്ങളും ചെലവ് കണക്കുകളും വ്യത്യസ്തമാണെങ്കിലും പലരും ഇതിനെ സാധാരണ സ്വർണ്ണമായി തന്നെയാണ് കാണുന്നത്. കാലയളവ് ശ്രദ്ധിക്കാതെ സ്വർണ്ണം വിൽക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. ഗോൾഡ് ഇ.ടി.എഫുകൾക്ക് ഇപ്പോഴും ഇൻഡെക്സേഷൻ ആനുകൂല്യം ലഭിക്കുമെന്നത് മറ്റൊരു തെറ്റിദ്ധാരണയാണ്. ആഭരണങ്ങൾക്ക് ആവശ്യമായ രേഖകളില്ലാത്തതും, എസ്.ജി.ബി.കൾ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് വിൽക്കുന്നതും നികുതിക്ക് ശേഷമുള്ള ലാഭം കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വർണ്ണ നികുതിയിൽ ഏറ്റവും അവഗണിക്കപ്പെടുന്ന ഘടകം കൈവശം വെക്കുന്ന കാലയളവാണെന്ന് മാംഗ്‌ലിക് ചൂണ്ടിക്കാട്ടുന്നു. സാധാരണ സ്വർണ്ണത്തിനും ഡിജിറ്റൽ ഗോൾഡിനും ദീർഘകാല നിക്ഷേപമായി കണക്കാക്കാൻ കൂടുതൽ സമയം ആവശ്യമാണ്. എന്നാൽ ഇ.ടി.എഫുകൾക്കും മ്യൂച്വൽ ഫണ്ടുകൾക്കും ഈ പദവി വേഗത്തിൽ ലഭിക്കും. ഏതാനും മാസങ്ങൾ മുൻപ് വിറ്റാൽ പോലും ഉയർന്ന നികുതി ബാധ്യതയിലേക്ക് നയിക്കും," അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്വന്തം ലക്ഷ്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയാണ് ശരിയായ നിക്ഷേപം തിരഞ്ഞെടുക്കേണ്ടതെന്ന് മാംഗ്‌ലിക് പറയുന്നു. സ്വർണ്ണത്തിന്റെ രൂപം തീരുമാനിക്കുന്നതിന് മുൻപ് നിക്ഷേപകർ കൈവശം വെക്കൽ കാലയളവും പണലഭ്യത ആവശ്യകതകളും വിലയിരുത്തണം. ഈ കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നത് അപ്രതീക്ഷിത പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications