സ്വർണം ഇങ്ങനെ വാങ്ങൂ, ഗ്രാമിന് 5730 രൂപയും പവന് 45840 രൂപയും..ആഭരണപ്രേമികൾക്ക് ആശ്വാസം

കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവിലയിൽ 4 ശതമാനം ഇടിവാണ് സംഭവിച്ചത്. ആഭ്യന്തര വിപണിയിൽ 10 ഗ്രാം സ്വർണവില 1.53 ലക്ഷത്തിൽ നിന്നും 1.47 ലക്ഷമായി. ഇതോടെ ദീപാവലി പോലുള്ള ആഘോഷാവസരങ്ങൾക്ക് വേണ്ടിയുള്ള സ്വർണവാങ്ങലുകൾ ഉപഭോക്താക്കൾക്ക് ആരംഭിച്ചിട്ടുണ്ട്. ആഭരണപ്രേമികൾ വിലക്കുറവ് മുതലെടുക്കുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്.

കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങളും സ്റ്റഡ് പീസുകളും പഴയ സ്വർണങ്ങൾ കൊടുത്ത് പുതിയത് വാങ്ങുന്ന ട്രെൻ്റുമാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. ഇങ്ങനെയൊക്കെ ആകുമ്പോഴും കുറഞ്ഞ മൂല്യത്തിൽ മാത്രമാണ് ആളുകൾ സ്വർണം വാങ്ങുന്നതെന്ന് വ്യപാരികൾ പറഞ്ഞു.

gold18

സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. കാരണം ആഗോള പ്രതിസന്ധികൾ ഇപ്പോഴും തുടരുകയാണ്. യു.എസിലെ സാമ്പത്തിക കണക്കുകൾ ആശ്വാസം നൽകുന്നതല്ല. മാത്രമല്ല പണപ്പെരുപ്പ ഭീതി പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയും ശക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം സ്വർണവിലയെ സ്വാധീനിക്കും. കറൻസികളുടെ നിരക്കിലുണ്ടാകുന്ന മാറ്റങ്ങളും സ്വർണത്തിന് തിരിച്ചടിയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ ഇനി ആഘോഷങ്ങളുടെ സമയമാണ്. ദീപാവലി, ദൻതേരാസ് പോലുള്ള ആഘോഷങ്ങളും വിവാഹ സീസണുമെല്ലാം സ്വർണത്തിന് ഡിമാൻ്റ് ഉയർത്തും. മൂല്യം കുറഞ്ഞ ആഭരണങ്ങളും കൂടിയ ആഭരണങ്ങളും ഡമയമണ്ടുകളുമെല്ലാം ആളുകൾ തിരഞ്ഞെടുക്കുന്നുണ്ട്. എന്നിരുന്നാലും മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങളോടാണ് ആളുകൾ പ്രിയം കാണിക്കുന്നതെന്ന് പറയുകയാണ് വ്യാപരികൾ.

യുവാക്കളാണ് കൂടുതലായും ലെറ്റ് വെയ്റ്റ് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നത്. ദിവസവും ഉപയോഗിക്കാൻ പാകത്തിലുള്ള മാല , വള, കമ്മലുകൾ എന്നിവയാണ് അവർ പ്രധാനമായും നോക്കുന്നത്. അപ്പോഴും കുറഞ്ഞ മൂല്യത്തിലുള്ളവ മാത്രമാണ് തിരഞ്ഞെടുക്കുന്നത്. വില കൂടുമെന്നതിനാലല്ല മറിച്ച് മിനിമൽ ലുക്കിലാണ് അവർ താത്പര്യം കാണിക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. അതുപോലെ തന്നെ വിവാഹ ആവശ്യങ്ങൾക്ക് വരുമ്പോഴും വലിയ വിഭാഗം യുവാക്കളും നോ ഗോൾഡ് വെഡ്ഡിംഗ് തിരഞ്ഞെടുക്കുകയാണ്. അതുനുശേഷം വിവാഹ ഓർമ്മയ്ക്ക് സൂക്ഷിക്കാനായി ചില സ്റ്റേറ്റ്മെൻ്റ് പീസുകളാണ് അവർ പ്രധാനമായും തിരഞ്ഞെടുക്കുന്നതെന്നും ഇവർ പറഞ്ഞു.

മുൻപ് വിവാഹ ആഭരണങ്ങൾ വാങ്ങാൻ വരുന്നവർ ആദ്യം തന്നെ ഒരു വിവാഹ സെറ്റാണ് തിരഞ്ഞെടുക്കുന്നത്. ഇത്ര പവനിൽ ഇത്ര മാലകൾ അല്ലെങ്കിൽ വളകൾ എന്നൊക്കെയാണ് ആവശ്യം. എന്നാൽ ഇപ്പോൾ ഒന്നോ രണ്ടോ മാലകളാണ് യുവാക്കൾ തിരഞ്ഞെടുക്കുന്നത്. അത് വ്യത്യസ്തതയാർന്ന ഡിസൈനുകളിൽ വേണമെന്നത് മാത്രമാണത്രേ അവരുടെ ആവശ്യം.

കുറഞ്ഞ കാരറ്റ് ആഭരണങ്ങളുടെ ഇന്നത്തെ വില

കുറഞ്ഞ കാരറ്റ് ആഭരണങ്ങളാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ ഇന്ന് 18 കാരറ്റ് 1 ലക്ഷത്തിന് താഴെ വാങ്ങാം. ഗ്രാമിന് 11400 രൂപയും പവന് 91200 രൂപയുമാണ് ഇന്നത്തെ വില. അതേസമയം 14 കാരറ്റ് ഗ്രാമിന് 8885 രൂപയും പവന് 71080 രൂപയും നല്‍കണം. ഒരു തരി പൊന്ന് എന്ന് മാത്രമാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ 9 കാരറ്റ് ആഭരണങ്ങൾ തിരഞ്ഞെടുക്കാം.9 കാരറ്റ് ആഭരണങ്ങൾക്ക് ഇന്ന് ഗ്രാമിന് 5730 രൂപയും പവന് 45840 രൂപയുമാണ് വില.

പഴയ ആഭരണങ്ങൾ വിൽക്കാനും തിരക്ക്

പഴയ സ്വർണം കൊടുത്ത് പുതിയത് വാങ്ങുന്നതാണ് വിപണിയിലെ ഇപ്പോഴത്തെ ട്രെൻ്റ്. പണിക്കൂലിയും ജിഎസ്ടിയുമായിരിക്കും ഈ സമയത്ത് അധികമായി നൽകേണ്ടത്. അത് വലിയ ബാധ്യത തീർക്കില്ലെന്നതിനാൽ പലരും ഇത്തരത്തിലാണ് സ്വർണം വാങ്ങുന്നത്. 18 കാരറ്റ് ആഭരണങ്ങളായാലും പണ്ട് കുറഞ്ഞ് നിരക്കിൽ വാങ്ങിയവർക്ക് ഇന്ന് മികച്ച തന്നെ വിൽക്കുമ്പോൾ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma