മലയാളികൾ ഓണത്തിന് ലാഭത്തിൽ സ്വർണം വാങ്ങിയത് ഇങ്ങനെ; പുതിയ ട്രൻ്റ് പറഞ്ഞ് വ്യാപാരികൾ
സ്വർണ വില ഉയർന്നെങ്കിലും ഓണത്തിന് സംസ്ഥാനത്ത് മികച്ച കച്ചവടമാണ് നടന്നതെന്ന് സ്വർണ വ്യാപാരി. വില രണ്ട് ലക്ഷം വരെ ആയേക്കുമെന്ന വാർത്തകൾ വന്നത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി. എന്നാൽ ഇറക്കുമതി തീരുവ കുറക്കുമെന്ന അഭ്യൂഹങ്ങളോടെ ആളുകൾ വീണ്ടും മടിച്ച് തുടങ്ങിയെന്നും ഇവർ പറയുന്നു. സീ ന്യൂസ് മലയാളത്തോടാണ് പ്രതികരണം. വായിക്കാം
'ഓണത്തിന് കേരളത്തിലെ സ്വർണ വ്യാപാരികൾക്ക് അത്യാവശ്യം മികച്ച സെയിൽ നടന്നു എന്ന് പറയേണ്ടിവരും. ഇപ്പോഴത്തെ സ്വർണ വില വെച്ച് നോക്കുമ്പോൾ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ സെയിൽ ആണ് നടന്നിട്ടുള്ളത്. പഴയ സ്വർണം കൊടുത്ത് പുതിയത് വാങ്ങുന്നവർ മാത്രമാണ് ഇപ്പോൾ ഹെവി വെയിറ്റിലുള്ള ആഭരണങ്ങൾ വാങ്ങുന്നത്. പരമാവധി രണ്ടു പവൻ തൂക്കം വരെയുള്ള ആഭരണങ്ങൾ ആയിരിക്കും ആളുകൾ പണം തന്ന് വാങ്ങുന്നത്. അതിൽ കൂടുതൽ തൂക്കം വാങ്ങണമെങ്കിൽ അവരുടെ കയ്യിലുള്ള പഴയ സ്വർണാഭരണങ്ങൾ എക്സ്ചേഞ്ച് ചെയ്തു വാങ്ങുക എന്ന് മാത്രമാണ് ഇപ്പോൾ നടക്കുന്നത് .

കഴിഞ്ഞ വർഷത്തെ ഓണത്തിന് 75000 രൂപ ഉണ്ടായിരുന്നെങ്കിൽ ഒരു കസ്റ്റമറിന് ഒരു പവന്റെ ഇഷ്ടപ്പെട്ട ആഭരണം വാങ്ങുവാൻ പറ്റുമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ലക്ഷം രൂപ ഉണ്ടെങ്കിൽ പോലും ഒരു പവൻ സ്വർണം വാങ്ങാൻ കഴിയാത്ത വിലവ്യത്യാസമാണ് വന്നിട്ടുള്ളത്. ഈ ഒരു വർഷം കൊണ്ട് ആളുകളുടെ പർച്ചേസിങ് പവർ പകുതിയിലേറെയായി കുറച്ചു കഴിഞ്ഞു .മാത്രവുമല്ല ഈ ജിസിസിയിൽ ഉണ്ടായ യുദ്ധസമാനമായ സാഹചര്യം പ്രതിസന്ധിയായി. പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റുകളെ ചലിപ്പിക്കുന്നത് ഗൾഫ് രാജ്യങ്ങളിലുള്ള പൈസയാണ്. ആ വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടായത്.
സ്വർണവിപണിയെ മാത്രമല്ല കേരളത്തിലുള്ള മുഴുവൻ കച്ചവടക്കാരെയും ഇത് ബാധിച്ചിട്ടുണ്ട് . എന്നിരുന്നാലും സ്വർണ വില രണ്ട് ലക്ഷം എത്തിയേക്കാമെന്നുമുള്ള ഒരു അഭ്യൂഹം വന്നപ്പോൾ ആളുകൾ കയ്യിലുള്ള പണത്തിന് സ്വർണം വാങ്ങുവാനായിട്ട് കടകളിലേക്ക് വരുവാൻ തുടങ്ങിയിരുന്നു. അപ്പോഴാണ് പല വാർത്താ ചാനലുകളിലും സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് വീണ്ടും 6 ശതമാനത്തിലേക്ക് തന്നെ കുറയ്ക്കുവാൻ പോകുന്നു എന്നുള്ള ഒരു അഭ്യൂഹം വന്നത്. അത് അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ സ്വർണത്തിന് ഗ്രാമിന് ആയിരത്തിലധികം രൂപ കുറയുമെന്നും ഉള്ള ഒരു വാർത്ത പരന്നതിന് തുടർന്ന് തിരുവോണ ദിവസമൊക്കെ വിൽപ്പന ഒന്ന് താഴേക്ക് വീണു .
ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടാണ് ആളുകൾക്ക് ഇഷ്ടം. ഈ വിലയിൽ മാത്രമല്ല അത് ഇപ്പോഴത്തെ യൂത്തിന്റെ ഒരു ട്രെൻഡ് എന്ന് പറഞ്ഞാൽ അവര് വളരെ മിനിമലൈസ് ആയിട്ടുള്ള ട്രെൻഡി ആയിട്ടുള്ള ആഭരണങ്ങളാണ് ധരിക്കുന്നത് . ജ്വല്ലറിക്കാർക്ക് അല്ലെങ്കിൽ ജ്വല്ലറി മേഖലകളിൽ ഉള്ളവർക്ക് പിടിച്ചു നിൽക്കാൻ കഴിയുന്ന ഏറ്റവും വലിയ ഇപ്പോഴത്തെ ഒരു ഘടകം എന്ന് പറഞ്ഞാൽ ഇപ്പോൾ കൂടുതലും 18 ക്യാരറ്റിന്റെയും ഡയമണ്ട് ആഭരണങ്ങളും ഇപ്പോൾ മാർക്കറ്റിൽ സജീവമായി വിറ്റു പോകുന്നുണ്ട് .അത് ജ്വല്ലറികൾക്ക് അത്യാവശ്യം ബെനിഫിറ്റ് കൂടുതൽ കിട്ടുന്നുണ്ട് . അതുകൊണ്ടാണ് കൂടുതൽ ജ്വലറിക്കാർ ഇപ്പോൾ പിടിച്ചു നിൽക്കുന്നത് .
ആഭരണങ്ങൾ വിൽക്കുന്നതിനകത്ത് പലരും വിചാരിക്കുന്നത് സ്വർണവില വളരെയധികം വർദ്ധിക്കുമെന്നാണ്. അങ്ങനെ കാത്തിരിക്കാൻ കഴിവുള്ളവർക്ക് എപ്പോഴും മികച്ച ഒരു അസറ്റ് ആയിരിക്കും സ്വർണം.മികച്ച റിട്ടേൺ തരുമെന്ന് ഉറപ്പുള്ളതുകൊണ്ട് അങ്ങനെയുള്ളവർ വിൽക്കാതെ തന്നെ വെയിറ്റ് ചെയ്യുന്നുണ്ടാകും. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് വേണ്ടിയിട്ടുള്ളവര് സ്വർണം വിറ് പണം ആക്കുന്നവരും വളരെ കൂടുതലാണ് '.


Click it and Unblock the Notifications