സ്വർണം വാങ്ങാൻ വരട്ടെ, അൽപം കൂടി കാത്തിരുന്നാൽ വൻ ധമാക്ക..ആഭരണപ്രേമികൾ അറിയാൻ

ഈ വർഷം ജനുവരിയിലാണ് ആഗോള വിപണിയിൽ സ്വർണവില സർവ്വകാല റെക്കോഡിലെത്തിയത്. അന്ന് ആദ്യമായി വില ഔണ്‍സിന് 5500 ഡോളറായി. ഇതോടെ ഈ വർഷം അവസാനത്തോടെ വില 6000 ഡോളറാകുമെന്നായിരുന്നു പല പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളും പ്രവചിച്ചത്.

എന്നാൽ ആ വിലയിരുത്തലുകളെയെല്ലാം അസ്ഥാനത്തായി. മാർച്ച് മുതൽ വില കുറഞ്ഞു തുടങ്ങി. ഇതുവരെ ഏകദേശം 26 ശതമാനത്തോളം വിലയിടിവാണ് സ്വർണത്തിലുണ്ടായത്. പശ്ചിമേഷ്യൻ സംഘർഷവും എണ്ണ വില ഉയർന്നതുമാണ് സ്വർണക്കുതിപ്പിന് തടയിട്ടത്.
നിലവിൽ രാജ്യാന്തര വിപണിയിൽ ഔണ്‍സ് വില 4124 ഡോളറാണ്. അതേസമയം വില കുറഞ്ഞതോടെ ആഭരണപ്രേമികൾ പലരും സ്വർണം വാങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ധൃതിപിടിച്ച് വാങ്ങേണ്ടതുണ്ടോ അതേ ഇനിയും വില ഇടിയാൻ സാധ്യതയുണ്ടോയെന്നതാണ് പ്രധാന ചോദ്യം.

goldbuying2-3

വിവിധ സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവചനങ്ങൾ ആഭരണപ്രേമികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. പലരും ഇതിനോടകം തന്നെ തങ്ങളുടെ സ്വർണപ്രവചനങ്ങളിൽ വലിയ തിരുത്തൽ വരുത്തിയിട്ടുണ്ട്. ഈ വർഷം തുടക്കത്തിൽ 2026 ലെ ശരാശരി വില 4864 ഡോളറായിരിക്കുമെന്ന് പ്രവചിച്ചവരാണ് എച്ച്എസ്ബിസി ബാങ്ക്. 2027ലേത് 5000 ഡോളറും. എന്നാൽ 2026 ലെ ശരാശരി സ്വർണ വില 4490 ഡോളറും 2027 ലെ വില 4825 ഡോളറും ആയിരിക്കുമെന്നാണ് ബാങ്ക് ഇപ്പോൾ പറയുന്നത്.

ഗോൾഡ്മാൻ സാക്സും പ്രവചനം തിരുത്തി. രാജ്യാന്തര വിപണിയിൽ ഈ വർഷം അവസാനത്തോടെ സ്വർണം ഔണ്‍സിന് 5400 ഡോളർ കടക്കുമെന്നായിരുന്നു സാക്സ് കഴിഞ്ഞ ജനുവരിയിൽ പ്രവചിച്ചത്. എന്നാൽ ഈ വർഷം അവസാനത്തോടെ സ്വർണം 4900 വരെയെ ഉയരാൻ സാധ്യതയുള്ളൂവെന്നാണ് പുതിയ പ്രവചനം.

ഈ വര്‍ഷം അവസാന പാദത്തില്‍ സ്വര്‍ണവില ഔണ്‍സിന് 4,000 ഡോളറില്‍ താഴേക്ക് പോകുമെന്നാണ് അമേരിക്കൻ ബാങ്കിൻ്റെ പ്രവചനം. വില ഔണ്‍സിന് ഏകദേശം 3,750 ഡോളര്‍ വരെ കുറയാമെന്നും ബാങ്ക് വിലയിരുത്തുന്നു.

കേരളത്തിൽ വില എന്താകും?

രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിയുന്നത് വളരെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണം 5500 ഡോളർ തൊട്ടപ്പോൾ കേരളത്തിൽ ഒരു പവൻ വില 1.33 ലക്ഷമായിരുന്നു. വില ഇടിഞ്ഞപ്പോൾ സ്വാഭാവികമായും കേരളത്തിലും വില കുത്തനെ താഴ്ന്നു. പവന് 23,000 രൂപ വരെയാണ് ഇടിഞ്ഞത്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 13660 രൂപയാണ്.പവന് 109280 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11225 രൂപയും പവന് 89800 രൂപയുമായി. 14 കാരറ്റ് ഗ്രാമിന് 8745 രൂപയും പവന് 69960 രൂപയും നൽകണം. 9 കാരറ്റ് ഗ്രാമിന് 5640 രൂപയും പവന് 45120 രൂപയുമാണ് വില.

ആഗോള വിപണിയിൽ സ്വർണവില 4000 ഡോളറിലേക്ക് താഴ്ന്നാൽ കേരളത്തിൽ വിലയിൽ വീണ്ടും 5000ത്തോളം രൂപയുടെ കുറവ് പ്രതീക്ഷിക്കാം. രാജ്യാന്തര വിപണിയിൽ 4000 ഡോളർ എന്ന പ്രതിരോധം സ്വർണം ഭേദിച്ചാൽ വില 3900 ഡോളറിലേക്കും അതും കഴിഞ്ഞാൽ 3200 ഡോളറിലേക്കും വില കുറയുമെന്നൊക്കെയുള്ള പ്രവചനങ്ങൾ ഉണ്ട്. 3900 ഡോളറായാൽ കേരളത്തിൽ വില 1.03 ലക്ഷമായിരിക്കും. അതേസയം 3200 ഡോളറിലേക്ക് വീണാൽ 84,000.

എന്നാൽ അത്രയുമൊരു വിലയിടിവിനുള്ള സാധ്യതയാണ് മറുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. സ്വർണവില കുറയുമ്പോൾ കേന്ദ്രബാങ്കുകളും നിക്ഷേപകരും സ്വർണ വാങ്ങലുകൾ തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് വില വീണ്ടും മുകളിലേക്ക് കുതിക്കാൻ കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma