സ്വർണ വില 30000 പോയിട്ട് 70000ത്തിലേക്ക് പോലും വീഴില്ല; ഇനി വിലയിൽ സംഭവിക്കുക ഇതാണ്
സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഇടിഞ്ഞ് വീണ വില ഇന്ന് വീണ്ടും കുതിച്ചു. കേരളത്തിൽ ഇന്ന് ഒരു പവന് 89,400 രൂപയാണ്. വരും ദിവസങ്ങളിൽ വില കുറയുമോയെന്നാണ് ആഭരണപ്രേമികൾ ഇപ്പോൾ ഉറ്റുനോക്കുന്നത്. എന്നാൽ വമ്പൻ കിഴിവിന് കാത്തിരിക്കുന്നവർ നിരാശപ്പെടേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധനായ ബിജി എബ്രഹാം സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
'സ്വർണത്തിന്റെ വിലയിൽ ഇപ്പോൾ നടക്കുന്നത് കറക്ഷൻ ആണ്. ഭൗമ-രാഷ്ട്രീയ വിഷയങ്ങൾ സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിന് ഇപ്പോൾ യുദ്ധവുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന ആശങ്കകൾ ഏതാണ്ട് അവസാനിച്ചു വന്നുകൊണ്ടിരിക്കുന്ന സമയത്ത് സ്വാഭാവികമായിട്ടും അത് ഡോളറിന്റെ മൂല്യം കൂട്ടുകയും സ്വർണ വില കുറയ്ക്കാൻ കാരണമാവുകയും ചെയ്യും.

സ്വർണത്തിന്റെ വില, ക്രൂഡ് ഓയിലിന്റെ വില, അതേപോലെ ഡോളർ പ്രൈസ് ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന വിഷയങ്ങൾ ആണ്. പ്രത്യേകിച്ച് യുഎസ് -ചൈന വിഷയങ്ങൾ. ഇന്ത്യ-യുഎസ് തമ്മിലുള്ള പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ നിക്ഷേപകർ സ്വാഭാവികമായിട്ടും യുഎസ് ഡോളറിലേക്ക് കൂടുതൽ ഷിഫ്റ്റ് ചെയ്യും. അനിശ്ചിതത്വം ഏറെ ഉണ്ടാകുന്ന സമയത്താണ് സ്വർണത്തിലേക്ക് ആളുകൾ കൂടുതൽ നിക്ഷേപം ഷിഫ്റ്റ് ചെയ്യുന്നത്.
ഇന്ത്യൻ വിപണിയിൽ ഏതാണ്ട് ഒരു ലക്ഷം രൂപയുടെ അടുത്ത് വരെ സ്വർണത്തിന്റെ വില പവനിൽ കൂടിയത് അത് ഇപ്പോൾ 90000 ത്തിലും അല്ലെങ്കിൽ അല്പം കൂടെ ഒക്കെ വേണമെങ്കിൽ കുറയാം .പക്ഷേ അപ്പോഴും 85000ത്തിനും 90,000ത്തിനും ഇടയിൽ തന്നെ വന്നു നിൽക്കാനുള്ള സാധ്യത ഞാൻ കാണുന്നുണ്ട്. ഇതൊരു കറക്ഷൻ ആണ് .സ്വർണത്തിന്റെ വില തിരിച്ചു വരാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഇതൊരു കറക്ഷൻ മെക്കാനിസം ആയിട്ട് മാത്രം കണ്ടാൽ മതി. പക്ഷേ ഇപ്പോഴും ഞാൻ പറയുന്നു ദീർഘകാല അടിസ്ഥാനത്തിൽ ഒരു നിക്ഷേപമാണ് ഒരാൾ ലക്ഷ്യം വെക്കുന്നതെങ്കിൽ ഗോൾഡിൽ നിക്ഷേപം നടത്തുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല .പ്രത്യേകിച്ച് ഗോൾഡ് ഇടിഎഫ ഒക്കെ വാങ്ങാവുന്ന കാര്യമാണ്.
ലോങ്ങ് ടേമിൽ ഗോൾഡിന്റെ പ്രൈസ് ഉയർന്നു തന്നെ നിൽക്കും അത് തന്നെയാണ് ചരിത്രം . ഷോർട്ട് ടേമിൽ ഇത്തരത്തിലുള്ള പെട്ടെന്നുണ്ടാകുന്ന ഒരു ഇൻക്രീസും ഒരു കറക്ഷന് പിന്നേയും ലോകത്തുണ്ടാകുന്ന മറ്റ് സംഭവങ്ങളുടെ വെളിച്ചത്തിൽ വീണ്ടും വില മുൻപോട്ടു പോകാം. ട്രെൻഡ് പരിശോധിക്കുകയാണെങ്കിൽ ഗോൾഡിന് വില കുറയാൻ സാധ്യതയുണ്ട്. എന്നാൽ നാലഞ്ചു വർഷത്തിന്റെ ഒരു പീരീഡ് നമ്മൾ പരിശോധിക്കുകയാണെങ്കിൽ സ്വർണ്ണത്തിന്റെ വില ഉയർന്നു തന്നെ നിൽക്കാനുള്ള സാധ്യത തന്നെയാണ് ഞാൻ കാണുന്നത്.
ഗ്ലോബൽ ട്രേഡിൽ ഉണ്ടായിരിക്കുന്ന അൺസെർട്ടൈറ്റി ഒരു കുറവ് സംഭവിച്ചിട്ടുണ്ട് പ്രത്യേകിച്ച് ചൈനയുമായിട്ടും ഉണ്ടായിരിക്കുന്ന ടാരിഫ് വാറില് അവര് തിരുവ കുറയ്ക്കാനായിട്ട് ചൈനയും യുഎസും തമ്മിലുള്ള റിലേഷൻഷിപ്പ് അല്പം മെച്ചപ്പെട്ടിട്ടുണ്ട് ഇന്ത്യയുമായിട്ടാണെങ്കിലും നരേന്ദ്രമോദി ആണെങ്കിലും എന്താ പറയാ റഷ്യയിൽ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ ഡിപെൻഡൻസ് കുറച്ചുകൊണ്ട് യുഎസ്സിൽ നിന്ന് ക്രൂഡ് മേടിക്കാൻ പോകുന്നതോടുകൂടി ടാരിഫ് നമ്മളുടെ രാജ്യത്തിന് പുറമേ ചുമത്തിയിരുന്ന ടാരിഫിനും ചില ഇളവുകൾ വരുത്തിയിട്ടുണ്ട് കാരണം
ഇന്ത്യയെ സംബന്ധിച്ച് ഏറ്റവുമധികം എക്സ്പോർട്ട് സർപ്ലസ് ഉള്ള ഒരു രാജ്യമാണ് യുഎസ്. അതുകൊണ്ട് യുഎസിനെ പിണക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടാായിരിക്കാം റഷ്യയൽ നിന്നും എണ്ണ വാങ്ങുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യ നിയന്ത്രിച്ചത്.അതോടൊപ്പം തന്നെ ബ്രിക്സ് എന്ന് പറയുന്ന മറ്റൊരു ചേരി വളരെ ശക്തമായിട്ട് ഇന്ന് നിൽക്കുന്നുണ്ട്. ലോകത്തിന്റെ വ്യാപാരത്തിന്റെ സിംഹഭാഗങ്ങളും ബ്രസീലും ഇന്ത്യയും ചൈനയും സൗത്ത് ആഫ്രിക്കയും റഷ്യയും അടങ്ങുന്ന രാജ്യങ്ങളാണ് നിയന്ത്രിക്കുന്നത്. മാറിവരുന്ന ആഗോള സാഹചര്യം ഒക്കെ യുഎസ്സിന് നന്നായിട്ട് അറിയാം. യുഎസിന്റെ അപ്രമാദിത്വം കുറയുകയാണ്.
ചൈന ലോകത്തിന് വലിയൊരു സാമ്പത്തിക ശക്തിയായിട്ട് വളർന്നു വന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് രാജ്യാന്തരതലത്തിൽ ബന്ധങ്ങൾ മികച്ച ബന്ധം നിലനിർത്തുന്ന രാജ്യമാണ്. റഷ്യയുമായിട്ടും നല്ല വ്യാപാരമുണ്ട്, ചൈനയുമായിട്ട് വ്യാപാരം ഉണ്ട് .യുഎസിനെ പിണക്കാൻ പറ്റുന്ന ഒരു സാഹചര്യവുമല്ല. എന്തായാലും യുഎസിന്റെ ഇടപെടലാണ് ഇപ്പോൾ സ്വർണത്തിന്റെ സ്ട്രങ്ത് കുറയ്ക്കുകയും ഡോളറിന്റെ സ്ട്രെങ്ത് കൂട്ടുകയും ചെയ്യുന്നത്.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
'സ്വർണം ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി വാങ്ങാനേ നിങ്ങൾ പോകില്ല';നിക്ഷേപകർക്ക് മുന്നറിയിപ്പ് -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത











Click it and Unblock the Notifications