സ്വർണ പവൻ 45,160 രൂപയ്ക്ക് വാങ്ങാം; ആവശ്യക്കാർ ഏറുന്നു, വ്യാപാരികൾ പറയുന്നത് ഇങ്ങനെ

ദീപാവലിക്ക് മുൻപ് സ്വർണവില ഇടിഞ്ഞതിൻ്റെ ആശ്വാസത്തിലാണ് ആഭരണപ്രേമികൾ. സപ്റ്റംബറിൽ വിലയിൽ 6 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. കേരളത്തിൽ 22 കാരറ്റ് ഗ്രാമിന് 13675 രൂപയും പവന് 109400 രൂപയുമാണ് വില. ഇന്നലത്തെ അപേക്ഷിക്ക് 800 രൂപയാണ് പവന് കുറഞ്ഞത്.

വിലയിൽ ഇടിവുണ്ടെങ്കിലും പഴയ സ്വർണം മാറ്റി വാങ്ങുകയാണ് ഉപഭോക്താക്കൾ എന്നാണ് വ്യാപാരികൾ പറയുന്നത്. പണം കൊടുത്ത് സ്വർണം വാങ്ങുന്നത് വിരളമാണ്. പകരം പഴയ സ്വർണത്തിനൊപ്പം അൽപം കൂടി പണിക്കൂലി നൽകി പുതിയത് എടുക്കാനാണ് പലരും താത്പര്യപ്പെടുന്നത്. ചിലരാകട്ടെ കുറഞ്ഞ കാരറ്റ് ആഭരണങ്ങളാണ് തേടി വരുന്നതെന്നും ഇവർ പറയുന്നു.

goldnn

'വില ഉയർന്ന നിലയിൽ എത്തിയെങ്കിലും അതൊന്നും സ്വർണം വാങ്ങുന്നതിൽ നിന്നും ഉപഭോക്താക്കളെ തടയുന്നില്ല. മറിച്ച് വാങ്ങുന്ന രീതിയിൽ മാറ്റം വന്നുവെന്നതാണ് പ്രധാന വ്യത്യാസം. 18,14,9 കാരറ്റ് ആഭരണങ്ങളോടാണ് ആളുകൾക്ക് താത്പര്യം. കുറഞ്ഞ കാരറ്റിൽ വലിയ ആഭരണങ്ങളല്ല തിരഞ്ഞെടുക്കുന്നത്. പകരം ദിവസേന ഉപയോഗിക്കാൻ കഴിയുന്ന മാലകൾ, വളകൾ, മോതിരങ്ങൾ, കമ്മലുകൾ എന്നിവയ്ക്കാണ് ഡിമാൻ്റ് കൂടുതൽ. വിവാഹ പർച്ചേസുകളിലും കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ ഇടംപിടിച്ചിട്ടുണ്ടെങ്കിലും വലിയ ആഭരണങ്ങൾക്കായി 22 കാരറ്റിനെ തന്നെയാണ് ആളുകൾ ആശ്രയിക്കുന്നത്', വ്യാപാരികൾ പറഞ്ഞു.

നിക്ഷേപ താത്പര്യമാണ് ഇതിന് കാരണമായി ഉപഭോക്താക്കൾ പറയുന്നത്. എന്നാൽ 18 കാരറ്റ് ആഭരണങ്ങൾ വാങ്ങിയത് കൊണ്ട് നഷ്ടമൊന്നും സംഭവിക്കില്ല. പിന്നീട് അത് വിൽക്കുമ്പോൾ 18 കാരറ്റിൻ്റെ അന്നത്തെ വില തന്നെ ലഭിക്കും. അതേസമയം 18 കാരറ്റഅ ആഭരണങ്ങൾക്ക് പണിക്കൂലി ഏറെയാണ്. 14 ഉം 9 ഉം കാരറ്റ് ആഭരണങ്ങൾ പണയം വെയ്ക്കുന്നത് സാമ്പത്തിക സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല, സാധാരണക്കാരനെ സംബന്ധിച്ച് അതൊരു വെല്ലുവിളിയായിരിക്കും', വ്യാപാരികൾ പറഞ്ഞു.

കുറഞ്ഞ കാരറ്റ് ഇന്നത്തെ നിരക്ക് ഇങ്ങനെ

18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 11,235 രൂപയാണ് വില. പവന് 89,880 രൂപയും. 14 കാരറ്റ് ഗ്രാം വില 8750 രൂപയും പവന് 70,000 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 5645 രൂപയും പവന് 45,160 രൂപയാണ്.

സ്വർണവില ഇനിയും കുറയും?

യുഎസിൽ തൊഴിലുകൾ കുറയുകയും തൊഴിലില്ലായ്മ നിരക്ക് കൂടുകയും ചെയ്തതിനാൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. എന്നാൽ ഈ മാസം നിരക്ക് ഉയർത്തില്ലെങ്കിലും ഡിസംബറിൽ നിരക്ക് ഉയർത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷം കടുക്കുകയും എണ്ണ വില ഉയരുകയും ചെയ്താൽ അത് സ്വർണത്തിന് തിരിച്ചടിയാകും. അത്തരമൊരു സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണം ഔണ്‍സിന് 3500 ഡോളറിലേക്ക് വരെ വില താഴാനുള്ള സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ വില താഴേക്ക് പോയാൽ കേരളത്തിൽ പവൻ വില 1 ലക്ഷത്തിന് താഴെ എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma