'സ്വപ്ന എഴുതി തന്ന കാര്യങ്ങൾ കയ്യിലുണ്ട്';.സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പിസി ജോർജ്
കൊച്ചി; സ്വർണക്കടത്ത് കേസിൽ സ്വപ്നയും സരിതും മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് മുൻ എംഎൽഎ പിസി ജോർജ്. കേസിൽ മുഖ്യമന്ത്രിയാണ് സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി. ഇക്കാര്യം നേരത്തേ തന്നെ ഞാൻ പറഞ്ഞതാണ്. തന്റെ ആരോപണം തെറ്റാണെങ്കിൽ മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കട്ടേയെന്ന് താൻ വെല്ലുവിളിച്ചതാണ്. അത്തരമൊരു കേസൊന്നും തനിക്കെതിരെ വന്നിട്ടില്ല. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ കള്ളകടത്ത് നടത്തുന്നത് ശരിയാണോയെന്നും കേരളീയ സമൂഹത്തിന് തന്നെ അത് അപമാനമാണെന്നും പിസി ജോർജ് പറഞ്ഞു. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിസി ജോർജ്.

'താന്‍ സരിത എസ് നായരുമായി ഫോണ്‍ സംഭാഷണം നടത്തിയത് ഇത്ര വലിയ കാര്യമാണോ. താൻ വളരെ കൊല്ലമായി അവരുമായി സംസാരിക്കുന്നതാണ്. സരിത ചെറുമകളെ പോലെയാണ് തനിക്ക്. ചക്കര കൊച്ചെ ചക്കര പെണ്ണെ എന്നാണ് ഞാൻ വിളിക്കുന്നത്. വ്യവസായം ചെയ്യാനെത്തിയ നിരപരാധിയും മാന്യയുമായ സ്ത്രീയെ രാഷ്ട്രീയ നരാധമന്മാർ നശിപ്പിച്ചതാണ്. സരിത തന്നെ പറഞ്ഞിട്ടുണ്ട് അവരോട് മാന്യമായി പെരുമാറി ഏക രാഷ്ട്രീയ നേതാവ് പിസി ജോർജ് ആണെന്ന്',പിസി ജോർജ് പറഞ്ഞു.

പിസി ജോർജും സരിതയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ സ്വപ്‌ന സുരേഷിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തിലും പിസി ജോർജ് വിശദീകരിച്ചു.ഞാൻ സ്വപ്ന സുരേഷിനെ കണ്ടത് ശരിയാണ്. അത് ഗൂഢാലോചനയ്ക്കല്ല. ജയിലിൽ നിന്ന് ഇറങ്ങിയ സ്വപ്ന കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ തിരുവനന്തപുരം തൈക്കാട് ഗസ്റ്റൗസിൽ വെച്ചാണ് തന്നെ കണ്ടത്. അവിടെ വെച്ച് കരഞ്ഞ് കൊണ്ട് സ്വപ്ന എഴുതി തന്ന കാര്യങ്ങൾ തന്റെ കൈയ്യിൽ ഉണ്ട്, പിസി ജോർജ് പറഞ്ഞു. നടന്ന കാര്യങ്ങൾ വായിച്ചപ്പോൾ ഏറെ വിഷമം തോന്നിയെന്നും ആ കത്ത് പുറത്തുവിട്ട് കൊണ്ട് പിസി ജോർജ് പറഞ്ഞു. സ്വപ്ന സുരേഷ് ഒപ്പിട്ടുവെന്ന് അവകാശപ്പെട്ട് കൊണ്ടുള്ള മൂന്ന് പേജ് കത്താണ് പിസി ജോർജ് വാർത്താ സമ്മേളനത്തിനിടെ പുറത്തുവിട്ടത്.

സ്വപ്ന അറബ് കോൺസുലേറ്റിലെ സെക്രട്ടറിയായിരിക്കുമ്പോഴാണ് ആദ്യമായി പ്രിൻസിപ്പൽ സെക്രട്ടറി അവരെ വിളിക്കുന്നത്. മുഖ്യമന്ത്രി ദുബൈയിലേക്ക് പോകുമ്പോൾ അവിടെയുള്ള കാര്യങ്ങൾ അറേഞ്ച് ചെയ്യാനായിട്ടാണ് വിളിച്ചത്. അത് കഴിഞ്ഞപ്പോൾ വീണ്ടും ശിവശങ്കർ വിളിച്ചിട്ട് പറഞ്ഞു മുഖ്യമന്ത്രി ഒരു ബാഗ് മറന്ന് പോയെന്ന്. അത് അദ്ദേഹത്തിന് എത്തിച്ച് കൊടുക്കണം എന്ന്. ഉടനെ തന്നെ പെൺകുട്ടി (സ്വപ്ന) കോണ്‍സുലേറ്റിലെ അഹമ്മദ് എന്ന കോണ്‍സുലേറ്ററിനെ വിളിച്ചു. ഒമ്പത് കോണ്‍സുലേറ്റര്‍മാരാണ് അവിടെയുള്ളത്. ബാഗേജ് വന്നുകഴിയുമ്പോ സ്വാഭാവികമായും അത് സ്കാന്‍ ചെയ്യും. അപ്പോഴാണ് അതിൽ നോട്ട് കെട്ടാണെന്ന് കണ്ടത്. സരിതും ഇത് കണഅടിരുന്നു. എന്നിട്ട് ആ ബാഗ് മുഖ്യമന്ത്രിക്ക് എത്തിച്ച് കൊടുത്തു. മുഖ്യമന്ത്രി തിരികെയെത്തിയതിനു പിന്നാലെ ബാഗേജ് തിരിച്ചുവന്നു. നയതന്ത്രബാഗേജ് ആകുമ്പോ ആരും പരിശോധിക്കില്ലല്ലോ. സരിതും സ്വപ്നയും ഇത് നോക്കി പുറത്തുവിട്ടതാണ്. നയതന്ത്ര ബാഗേജ് ആയോണ്ട് പരിശോധിക്കേണ്ടെന്ന് ശിവശങ്കറും വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ കസ്റ്റംസ് സമ്മതിച്ചില്ല. പരിശോധിച്ചപ്പോൾ 30 കിലോ സ്വർണം. അപ്പോൾ കേസായി. ഈ കേസിൽ അപ്പോൾ ശിവശങ്കറും പ്രതിയാകേണ്ടേ?, പത്രസമ്മേളനത്തിൽ പിസി ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരെയുള്ള സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെ പിസി ജോർജും സരിത എസ് നായരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു. സ്വപ്ന സുരേഷ് തന്നെ കാണാൻ വന്നെന്നും, പലതും തുറന്നു പറയാൻ അവർക്ക് പേടിയുണ്ടെന്നും പിസി ജോർജ് സരിതയോട് പറയുന്ന ഓഡിയോ ആയിരുന്നു പുറത്തുവന്നത്.
അതേസമയം പിസി ജോർജിനെ വ്യക്തിപരമായി അറിയില്ലെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വന്നപ്പോൾ അദ്ദേഹം ബന്ധപ്പെടാൻ ശ്രമിച്ചുവെന്നത് സത്യമാണെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താൻ എന്തെങ്കിലും എഴുതിക്കൊടുത്തെങ്കിൽ പി.സി.ജോർജ് പുറത്തുവിടട്ടെയെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജോർജ് കത്ത് പുറത്തുവിട്ടിരിക്കുന്നത്.
നസ്രിയ 'സൗന്ദര്യവും ക്യൂട്ട്നെസും ഓവർലോഡ് ആയാൽ ദാ ഇങ്ങനെയിരിക്കും'; ഒരു രക്ഷേം ഇല്ല..വൈറൽ












Click it and Unblock the Notifications