കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടുസാരിയുടുത്ത സുന്ദരികൾ! അടുത്തുവന്നാൽ എല്ലാം അടിച്ചുമാറ്റും! സൂക്ഷിക്കണം... പോലീസ് മുന്നറിയിപ്പ്

സാരിത്തുമ്പ് കൊണ്ട് മൂടിയ കൈപ്പത്തി ഉപയോഗിച്ചാണ് മാല പൊട്ടിക്കുന്നത്.

  • By Desk
Google Oneindia Malayalam News

കോട്ടയം: അമ്പലങ്ങളിലും പള്ളികളിലും ഉത്സവ സീസൺ ആയതോടെ സ്ത്രീകൾ ഉൾപ്പെടുന്ന വൻ മോഷണസംഘം കേരളത്തിൽ എത്തിയതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ പൊള്ളാച്ചി കേന്ദ്രീകരിച്ചുള്ള സ്ത്രീകളുടെ മോഷണസംഘമാണ് കേരളത്തിലെത്തിയിരിക്കുന്നത്.

കൊല്ലത്ത് അമ്മയുടെ ക്രൂരത! 14 വയസുകാരനായ മകനെ കൊന്നു കത്തിച്ചു... കാണാനില്ലെന്ന് പരാതിയും...കൊല്ലത്ത് അമ്മയുടെ ക്രൂരത! 14 വയസുകാരനായ മകനെ കൊന്നു കത്തിച്ചു... കാണാനില്ലെന്ന് പരാതിയും...

സൂര്യനെല്ലി മോഡൽ പീഡനം; റിസോർട്ടിൽ മസാജിങെന്ന് ആതിര! അന്വേഷണം ഉന്നത പോലീസ് ഉദ്യോഗസ്ഥരിലേക്ക്...സൂര്യനെല്ലി മോഡൽ പീഡനം; റിസോർട്ടിൽ മസാജിങെന്ന് ആതിര! അന്വേഷണം ഉന്നത പോലീസ് ഉദ്യോഗസ്ഥരിലേക്ക്...

കോട്ടയം ജില്ലയിലെ ദേവാലയങ്ങളിലും ക്ഷേത്രങ്ങളിലും അടുത്തിടെ മാല മോഷണം പെരുകിയതോടെ പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വൈക്കം ക്ഷേത്രത്തിൽ മാല മോഷ്ടക്കളായ സ്ത്രീകളുടെ ചിത്രങ്ങൾ സഹിതമുള്ള മുന്നറിപ്പ് ബോർഡും സ്ഥാപിച്ചു. മലയാള മനോരമ ദിനപ്പത്രമാണ് സ്ത്രീകളുടെ മോഷണ സംഘത്തെ സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കണ്ടാൽ സംശയിക്കില്ല...

കണ്ടാൽ സംശയിക്കില്ല...

വിലകൂടിയ വസ്ത്രങ്ങൾ ധരിച്ച് മാന്യമായി അണിഞ്ഞൊരുങ്ങിയാണ് മോഷണസംഘത്തിലെ സ്ത്രീകൾ പ്രത്യക്ഷപ്പെടാറുള്ളത്. തിരക്കേറിയ ക്ഷേത്രങ്ങളിലും പള്ളികളിലുമാണ് ഇവർ മോഷണം നടത്തുന്നത്. മൂന്നു പേരുള്ള സംഘമായാണ് സ്ത്രീകൾ ഇവിടങ്ങളിലെത്താറുള്ളത്.

പിന്തുടരും...

പിന്തുടരും...

ക്ഷേത്രങ്ങളിലെത്തുന്ന പ്രായം കൂടിയ സ്ത്രീകളാണ് ഇവരുടെ ലക്ഷ്യം. തിരക്കേറിയ സമയങ്ങളിൽ പ്രായകൂടിയ സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്ന ഇവർ അവരെ പിന്തുടരും. യാതൊരു സംശയവും തോന്നാത്തവിധമായിരിക്കും ഇവരുടെ പെരുമാറ്റവും സംസാരവും.

മാല പൊട്ടിച്ച് കടന്നുകളയും...

മാല പൊട്ടിച്ച് കടന്നുകളയും...

ഇതിനിടെ തിരക്കേറിയ ഭാഗത്തെത്തുമ്പോളാണ് മാല പൊട്ടിക്കുന്നത്. അതും വളരെ സൂക്ഷമതയോടെ മാത്രം. സാരിത്തുമ്പ് കൊണ്ട് മൂടിയ കൈപ്പത്തി ഉപയോഗിച്ചാണ് മാല പൊട്ടിക്കുന്നത്. ഇതിനിടെ മാലയുടെ ഉടമയ്ക്ക് സംശയം തോന്നിയാൽ അപ്പോൾ തന്നെ മാല താഴെയിടും. സംശയം തോന്നിയില്ലെങ്കിൽ സംഘത്തിലെ മറ്റുള്ളവർക്ക് മാല കൈമാറും. പിന്നീട് പതിയെ സ്ഥലം കാലിയാക്കുകയും ചെയ്യും.

നിരവധി കേസുകൾ...

നിരവധി കേസുകൾ...

അടുത്തിടെ കോട്ടയം ജില്ലയിൽ മാത്രം ഇത്തരത്തിലുള്ള നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുറുവിലങ്ങാട് പള്ളിയിൽ നിന്നും മാല പൊട്ടിക്കുന്നതിനിടെ രണ്ട് തമിഴ്നാട് സ്വദേശിനികൾ പിടിയിലായിരുന്നു. ചോറ്റാനിക്കര, വൈക്കം ക്ഷേത്രങ്ങളിലും സമാന സംഭവമുണ്ടായി.

നാട്ടുകാർ...

നാട്ടുകാർ...

പല സംഭവങ്ങളിലും നാട്ടുകാരാണ് ഇത്തരം മോഷണസംഘങ്ങളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുന്നത്. പിടിക്കപ്പെട്ടാലും ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ പോലീസിനും ബുദ്ധിമുട്ടാണ്. ഇവർ പോലീസ് സ്റ്റേഷനിൽ നൽകുന്നത് കൃത്യമായ വിലാസമല്ലന്നെതാണ് ഇതിനുള്ള പ്രധാനകാരണം.

 പൊള്ളാച്ചി...

പൊള്ളാച്ചി...

കഴിഞ്ഞദിവസം വൈക്കം ക്ഷേത്രത്തിൽ വച്ച് പിടികൂടിയ പൊള്ളാച്ചി സ്വദേശി വിശാലം നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. 2008ൽ വൈക്കത്ത് നടന്ന മാല പൊട്ടിക്കൽ കേസിലും, ഏറ്റുമാനൂർ ക്ഷേത്രത്തിലെ മോഷണ കേസിലും വിശാലം പ്രതിയാണ്.

ജാമ്യത്തിലിറങ്ങും...

ജാമ്യത്തിലിറങ്ങും...

മോഷണക്കേസിൽ പിടിക്കപ്പെട്ടാലും ഇവരെല്ലാം ഉടൻതന്നെ ജാമ്യത്തിലിറങ്ങും. കൊച്ചിയിൽ നിന്നുള്ള പ്രമുഖ അഭിഭാഷകരാണ് ഇവരെ ജാമ്യത്തിലെടുക്കാൻ വേണ്ടി വരാറുള്ളത്. കരം അടച്ച രസീതും ജാമ്യക്കാരുമായാണ് അഭിഭാഷകർ കൊച്ചിയിൽ നിന്ന് വരുന്നതെന്ന് മലയാള മനോരമയുടെ റിപ്പോർട്ടിൽ പറയുന്നു.

 സൂക്ഷിക്കുക...

സൂക്ഷിക്കുക...

ആഭരണങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് പോലീസിന്റെ നിർദേശം. വിലകൂടിയ ആഭരണങ്ങൾ തിരക്കേറിയ സ്ഥലങ്ങളിൽ ഉപയോഗിക്കരുതെന്നും, അപരിചിതരുമായി അടുപ്പം സ്ഥാപിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ക്ഷേത്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോർഡുകളിൽ പതിച്ചിട്ടുള്ള സ്ഥിരം മോഷ്ടാക്കളെ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കാനും നിർദേശമുണ്ട്.

English summary
gold chain snatching cases are increased in kottayam district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X