Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസുകാരിയുടെ മാലപൊട്ടിച്ച 'കള്ളന്‍' പൊലീസ് !

തിരുവനന്തപുരം: വനിത പൊലീസിന്റെ മാലപൊട്ടിച്ച് കടന്ന സംഘത്തെ പൊലീസ് പിടികൂടി. പിടി കൂടിയപ്പോഴാകട്ടേ സംഘത്തിലുണ്ടായിരുന്നതും പൊലീസുകാര്‍. പൊലീസ് നടത്തിയ മോക്ഡ്രില്ലില്ലാണ് പൊലീസുകാര്‍ തന്നെ മാലമോഷ്ടാക്കളായത്. പൂജപ്പുരയില്‍ വച്ചാണ് സ്ത്രീയുടെ മാല കാറിലെത്തിയ സംഘം തട്ടിപ്പറിച്ച് മുങ്ങിയത്.

മാലനഷ്ടപ്പെട്ടതാകട്ടേ പൂജപ്പുര സ്റ്റേഷനിലെ വനിത പൊലീസിന്റേതും. പൊലീസ് തലങ്ങും വിലങ്ങും പാഞ്ഞു. കണ്‍ട്രോള്‍ റൂം വാഹനങ്ങളും ഹൈവേ പൊലീസിന്റെ വാഹനങ്ങളും നഗരം അരിച്ച് പെറുക്കി. വൈകിട്ട് നാലരയോടെ കന്റോണ്‍മെന്റ് പൊലീസ് സ്‌ററേഷന്‍ പരിസരത്ത് വച്ച് സംഘം സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി.

Gold Chain

ഇതോടെയാണ ്‌പൊലീസിന്റെ കാര്യക്ഷമത പരിശോധിയ്ക്കാന്‍ നടത്തിയ മോക്ഡ്രില്ലാണ് നഗരത്തില്‍ അരങ്ങേറിയതെന്ന് തിരിച്ചറിയുന്നത്. പിടിയിലായതും പൊലീസുകാര്‍. നഗരത്തില്‍ മാലമോഷ്ടക്കളുടെ ശല്യം പെരുകിയതോടെയാണ് പൊലീസുകാരുടെ കാര്യക്ഷമത പരിശോധിയ്ക്കാന്‍ മോക്ഡ്രില്‍ നടത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ടാണ് നഗരത്തില്‍ മാലമോഷ്ടക്കാളുടെ എണ്ണം വര്‍ധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+