Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വിലക്കുറവില്‍ കിട്ടും; എന്നാല്‍ മറ്റൊരു കെണിയുണ്ട്, ആഭരണം വാങ്ങും മുമ്പ് അറിയണം

കൊച്ചി: സ്വര്‍ണവില നാള്‍ക്കുനാള്‍ വര്‍ധിച്ച് ഒരു പവന് 75000 രൂപ കടന്നത് ഉപഭോക്താക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ വേളയില്‍ കൂടുതല്‍ ജനപ്രിയമാകുന്നത് വില കുറഞ്ഞ സ്വര്‍ണമാണ്. കാരറ്റ് കുറവുള്ള സ്വര്‍ണത്തിന് വില കുറയും. അതായത്, 18, 14, 9 കാരറ്റുകള്‍ക്ക് 22, 24 കാരറ്റിലുള്ള സ്വര്‍ണത്തിന്റെ വില വരില്ല. എന്നാല്‍ ഇത്തരം സ്വര്‍ണം വാങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

24 കാരറ്റ് സ്വര്‍ണമാണ് ഏറ്റവും ഉയര്‍ന്ന മൂല്യമുള്ളത്. 9 കാരറ്റ് ഏറ്റവും കുറഞ്ഞ മൂല്യമുള്ളതും. 24 കാരറ്റ് ഗ്രാമിന് 10000 രൂപയോളം വില വരും. വ്യാപാരം നടക്കുന്ന ഓരോ നിമിഷവും ഈ സ്വര്‍ണത്തിന് വില മാറ്റം സംഭവിക്കുമെന്നതിനാല്‍ കൃത്യമായ വില പറയാന്‍ സാധിക്കില്ല. എന്നാല്‍ മറ്റു സ്വര്‍ണങ്ങള്‍ക്ക് വ്യാപാരികള്‍ രാവിലെ വില നിശ്ചയിച്ച് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.

cheap rate gold price-

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9295 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് ഗ്രാമിന് 7630 രൂപ, 14 കാരറ്റ് ഗ്രാമിന് 5940 രൂപ, 9 കാരറ്റ് ഗ്രാമിന് 3820 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. 22 കാരറ്റിന് വില കൂടിയതിനാല്‍ കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണം വാങ്ങാന്‍ നിരവധി പേര്‍ തയ്യാറാകുന്നുണ്ട്. ഈ കാരറ്റുകളില്‍ വ്യത്യസ്ത മോഡല്‍ സ്വര്‍ണാഭരണങ്ങളും ലഭ്യമാണ്.

വില കുറഞ്ഞ സ്വര്‍ണം വാങ്ങുന്നവര്‍...

24 കാരറ്റില്‍ സ്വര്‍ണക്കട്ടിയും കോയിനും മാത്രമാണ് ലഭ്യമായിട്ടുള്ളത്. 22 കാരറ്റില്‍ കോയിനും ആഭരണങ്ങളും ലഭിക്കും. മറ്റു ചെറിയ കാരറ്റുകളില്‍ ആഭരണങ്ങള്‍ മാത്രമേ കിട്ടൂ. കുറഞ്ഞ കാരറ്റിലുള്ള ആഭരണം വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടത്, ഈ ആഭരണങ്ങള്‍ ബാങ്കുകള്‍ വായ്പയ്ക്ക് ഈടായി സ്വീകരിക്കില്ല എന്നതാണ്. 22 കാരറ്റിലെ ആഭരണങ്ങള്‍ മാത്രമാണ് ബാങ്കുകള്‍ സ്വര്‍ണപ്പണയത്തിന് സ്വീകരിക്കുക.

ബാങ്കുകള്‍ തന്നെ ഇറക്കുന്ന സ്വര്‍ണ നാണയങ്ങളും വായ്പയ്ക്ക് ഈടായി സ്വീകരിക്കുന്നുണ്ട്. എന്നാല്‍ എല്ലാ ബാങ്കുകളും ഇങ്ങനെ സ്വീകരിക്കില്ല. വായ്പ എടുക്കുന്നതിന് മുമ്പ് ഇക്കാര്യം ഉറപ്പാക്കണം. നാണയം ആയാലും ആഭരണം ആയാലും 22 കാരറ്റിലെ വില കണക്കാക്കിയാണ് ബാങ്കുകള്‍ മൂല്യം നിശ്ചയിക്കുക. കുറഞ്ഞ കാരറ്റിലുള്ള ആഭരണവുമായി പോയാല്‍ ബാങ്ക് വായ്പ തരില്ല.

ജ്വല്ലറി വ്യാപാരികളുടെ ആവശ്യം ഇതാണ്

സ്വര്‍ണത്തിന്റെ 75 ശതമാനം മൂല്യം കണക്കാക്കിയുള്ള തുക മാത്രമാണ് വായ്പ നല്‍കുക. സാധാരണ മലയാളികള്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ഗോള്‍ഡ് ലോണ്‍ കൂടി ലക്ഷ്യമിടാറുണ്ട്. തിടുക്കമുള്ളപ്പോള്‍ ബാങ്കില്‍ വയ്ക്കാമെന്ന് കരുതും. അങ്ങനെയുള്ളവര്‍ കുറഞ്ഞ കാരറ്റിലുള്ള ആഭരണം വാങ്ങിയാല്‍ പ്രതിസന്ധിയിലാകും. അതേസമയം, അലങ്കാരമായി ആഭരണം അണിയുക എന്ന ലക്ഷ്യം മാത്രമുള്ളവര്‍ക്ക് കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണമാണ് മികച്ചത്.

കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണം വായ്പയ്ക്ക് ഈടായി ബാങ്കുകള്‍ സ്വീകരിക്കണം എന്ന് ജ്വല്ലറി വ്യാപാരികള്‍ ആവശ്യപ്പെടുന്നുണ്ട്. കാരണം എല്ലാ ആഭരണങ്ങള്‍ക്കും ഇപ്പോള്‍ ബിഐഎസ് അംഗീകാരവും ഹാള്‍മാര്‍ക്കിങും നിര്‍ബന്ധമാണ്. അതുകൊണ്ട് ഏത് സ്വര്‍ണാഭരണം ലഭിച്ചാലും കൃത്യമായി മൂല്യം കണക്കാക്കാന്‍ സാധിക്കും. വില വന്‍തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കുറഞ്ഞ പരിശുദ്ധിയിലുള്ള ആഭരണവും ബാങ്കുകള്‍ ഗോള്‍ഡ് ലോണിന് സ്വീകരിച്ചേക്കുമെന്നാണ് ജ്വല്ലറി വ്യാപാരികളുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+