കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്ക് സ്വര്‍ണ നാണയം സമ്മാനം

  • By ഭദ്ര
Google Oneindia Malayalam News

കോട്ടയം: തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നവര്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി പ്രഖ്യാപിച്ച് പാലാ സെന്റ് തോമാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. ഏറ്റവും കൂടുതല്‍ തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന തദ്ദേശ സ്ഥാപന മേലധികാരികള്‍ക്കാണ് സ്വര്‍ണ നാണയം സമ്മാനമായി നല്‍കുന്നത്.

ഡിസംബര്‍ 10ാം തിയതിയ്ക്ക് മുന്‍പായി നായ്ക്കളെ കൊന്നൊടുക്കുന്നവര്‍ക്കാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നാല് പേരുടെ ജീവന്‍ നഷ്ടപ്പെടുകയും 700 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു.

dogs

ഏറ്റവും കൂടുതല്‍ തെരുവ് നായ്ക്കളെ കൊല്ലുന്ന പഞ്ചായത്തിലെ പ്രസിഡന്റിനും മുന്‍സിപാലിറ്റി ചെയര്‍മാനുമാണ് സമ്മാനം നല്‍കുന്നത്. ജനങ്ങളുടെ ജീവന് ഭീഷണിയായ തെരുവ് നായ്ക്കളെ പരമാവധി കൊന്നൊടുക്കുകയാണ് ലക്ഷ്യമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജെയിംസ് പറഞ്ഞു.

സംഘടനയിലെ 1200 അംഗങ്ങളില്‍ നിന്നും പിരിച്ചെടുത്ത പണം കൊണ്ടാണ് സ്വര്‍ണ നാണയം വാങ്ങുന്നത്. തുകയ്ക്ക് തുല്യമായാണ് സ്വര്‍ണനാണയത്തിന്റെ തൂക്കം കണക്കാക്കുക. നിശ്ചിത തിയതിയ്ക്ക് മുന്‍പായി കൊന്നൊടുക്കിയ നായ്ക്കളുടെ എണ്ണത്തിന്റെ കണക്ക് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ കൃത്യമായി നല്‍കണം.

കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ 701 ആളുകള്‍ തെരുവ് നായ്ക്കളുടെ ആക്രമണം നേരിട്ടത്തില്‍ 175 പേര്‍ കുട്ടികളാണ്. ഈ വര്‍ഷത്തില്‍ 53000 ആളുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സ നേടിയിട്ടുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം ആളുകളാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസത്തില്‍ തെരുവ് നായുടെ ആക്രമണത്തിന് ഇരയായി മരിച്ച വര്‍ക്കല സ്വദേശി രാഘവന്റെ(90) മരണത്തെ തുടര്‍ന്നാണ് തെരുവ് നായ പ്രശ്‌നം വീണ്ടും ശ്രദ്ധയില്‍പ്പെട്ടത്.

English summary
The alumni association of a prominent college has announced gold coins to the civic authorities which would kill the maximum number of stray dogs till December 10 in Kerala where four persons have lost their lives and over 700 have been injured in canine attacks in the last four months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X