Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ ഉപഭോഗം 800 ടണ്ണിൽ നിന്നും 500 ടണ്‍ ആകും.. ജ്വല്ലറികൾ പൂട്ടേണ്ടി വരും; ആശങ്ക പങ്കുവെച്ച് വ്യാപാരികൾ

ആഡംബര വിവാഹങ്ങളും അനാവശ്യമായ സ്വർണം വാങ്ങലുകളും വെട്ടിക്കുറച്ച് സമ്പൂർണ സ്വദേശി മന്ത്രം മുറുകി പിടിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ജ്വല്ലറി വ്യാപാരികൾക്കിടയിൽ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.പ്രത്യേകിച്ച് ചെറുകിട ജ്വല്ലറികൾക്കിടയിൽ. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന സ്വർണ ഉപഭോഗം കുത്തനെ ഇടിയാൻ കാരണമാകുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ഉപഭോഗമുള്ള രാജ്യമാണ് ഇന്ത്യ. ഇവിടെ വാർഷിക ഉപഭോഗം 800-700 ടണ്ണിനിടെയാണ്. ഇത് 500 ടണ്‍ ഐയി കുറയുമെന്നാണ് ചേംബർ ഓഫ് ട്രേഡ് ആൻ്റ് ഇൻഡസ്ട്രി (സിടിഐ) പറയുന്നത്. പ്രധാനമന്ത്രി ഇത്തരമൊരു അഭ്യർത്ഥന മുന്നോട്ട് വെച്ച സമയത്തിലും ജ്വല്ലറികൾ ആശങ്ക പ്രകടിപ്പിച്ചു.

gold2-

ഒക്ടോബർ-നവംബർ എന്നത് വിവാഹ സീസണ്‍ ആണ്. വിവാഹ ആവശ്യ വാങ്ങലുകൾ ഇതിനോടകം പലരും തുടങ്ങിയിട്ടുണ്ട്. സ്വർണം വില കുറയുമെന്ന് പ്രതീക്ഷിച്ച് പലരും സ്വർണം വാങ്ങാൻ മടിച്ചേക്കും. ഇത് സാധാരണക്കാരായ കച്ചവടക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വില ഉയർന്നതോടെ വിവാഹ സീസണ്‍ ആയിട്ടുകൂടി ബിസിനസിൽ 70 ശതമാനത്തിൻ്റെ ഇടിവ് ഉണ്ടായിട്ടുണ്ട്. ചെറിയൊരു മോതിരം പോലും വാങ്ങാൻ ആളുകൾ തയ്യാറാകുന്നില്ല. കഴിഞ്ഞ 10 ദിവസത്തിനിടെ ചെറിയൊരു കച്ചവടം പോലും നടക്കാത്ത പല കടകളുമുണ്ട്', സിടിഐ പറയുന്നു.

പ്രധാനമന്ത്രയുടെ ആദ്യ അഭ്യർത്ഥനക്ക് പിന്നാലെ നഷ്ടം സഹിക്ക വയ്യാതെ പലരും കച്ചവടം തന്നെ അവസാനിപ്പിച്ചു. ഓട്ടോ ഓടിക്കാനും വഴിയോര കച്ചവടങ്ങളിലേക്കും വരെ മാറി. അദ്ദേഹത്തിന്റെ രണ്ടാമത്തെ അഭ്യർത്ഥനയ്ക്ക് ശേഷം ഇനി എന്തൊക്കെ സംഭവിക്കുമെന്നാണ് ആശങ്ക, വ്യാപാരി പറഞ്ഞു.

സ്വർണ ഡിമാൻ്റ് കുത്തനെ കുറയുന്നത് വ്യാപാരികൾ മുതൽ നിർമ്മാതാക്കൾ, ചില്ലറ വ്യാപാരികൾ, പരമ്പരാഗത തൊഴിലാളികൾ വരെയുള്ളവരെ ദോഷകരമായി ബാധിക്കും. വലിയ ജ്വല്ലറികളേകാൾ ബാധിക്കുക സാധാരണക്കാരായ ചെറുകിടക്കാരെ ആയിരിക്കും. കച്ചവടം നിലനിന്ന് പോകണമെങ്കിൽ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചേ മതിയാകൂവെന്നും സിടിഐ പറയുന്നു.

ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ തന്നെ രക്ഷ

22 കാരറ്റ് മാത്രം സ്വർണമായി കണ്ടിരുന്ന ഇന്ത്യക്കാർ വില ഉയർന്നതോടെ ഇപ്പോൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലേക്ക് നീങ്ങുകയാണ്. വില 1 ലക്ഷം കടന്നതോടെ 18 കാരറ്റ് കൂടാതെ 14 കാരറ്റ് , 9 കാരറ്റ് ആഭരണങ്ങൾക്ക് വിപണിയിൽ ഡിമാൻ്റ് ഏറുന്നുണ്ട്. ഇന്ന് 18 കാരറ്റ് ആഭരണങ്ങൾക്ക് കേരള വിപണിയിൽ ഗ്രാമിന് 11450 രൂപയാണ്. 14 കാരറ്റിന് 71360 രൂപയും ഒമ്പത് കാരറ്റിന് 46000 രൂപയും നൽകണം. അതായത് 50,000 കൊടുത്താൽ ഇന്ന് 9 കാരറ്റ് ഒരു പവൻ ആഭരണം വാങ്ങാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+