Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം അടിഞ്ഞിരിക്കുന്നത് കേരളത്തിലല്ല, ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപമുള്ള സംസ്ഥാനം ഇത്; ആകെ 222.8 ദശലക്ഷം ടൺ

വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ല്യു ജി സി) നൽകുന്ന വിവരങ്ങൾ പ്രകാരം, കേരളമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിശീർഷ സ്വർണ്ണം ഉപയോഗിക്കുന്ന സംസ്ഥാനം. പ്രതിവർഷം 200-225 ടൺ സ്വർണ്ണമാണ് കേരളത്തിൽ ഉപയോഗിക്കപ്പെടുന്നതത്രേ. ഇത് ഇന്ത്യയുടെ മൊത്തം സ്വർണ്ണ ആവശ്യകതയുടെ (പ്രതിവർഷം 700-800 ടൺ) ഏകദേശം 20-25 ശതമാനം വരും. വിവാഹങ്ങൾക്കും ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങൾക്കുമെല്ലാം കൈയ്യും കണക്കുമില്ലാതെ മലയാളി സ്വർണം വാങ്ങാറുണ്ട്. എന്നാൽ സ്വർണ നിക്ഷേപങ്ങളുടെ കണക്കെടുത്താൽ കേരളത്തിന്റെ സ്ഥാനം എവിടെയാണ്? ഒട്ടും സംശയം വേണ്ട ഏറെ പിന്നിൽ തന്നെ, എന്നുവെച്ചാൽ യാതൊരു ഉത്പാദനവും ഇവിടെ നടക്കുന്നില്ലെന്ന് . അങ്ങനെയെങ്കിൽ സ്വർണ ഉത്പാദനത്തിൽ ഏത് സംസ്ഥാനമായിരിക്കും രാജ്യത്ത് ഏറ്റവും മുന്നിലുള്ളത്? വിശദമായി തന്നെ നോക്കാം.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഈ പട്ടികയിൽ ബിഹാറാണ് മുന്നിൽ. രാജ്യത്തെ ആകെ സ്വർണ്ണ അയിര് ശേഖരത്തിൻ്റെ ഏകദേശം 44 ശതമാനവും ബീഹാറിലാണുള്ളത്. ജാമുയി ജില്ലയിലെ കർമതിയ, ജാജാ, സോനോ തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ സമ്പത്തിൻ്റെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ കണ്ടെത്തിയ 222.8 ദശലക്ഷം ടൺ സ്വർണ്ണം അടങ്ങിയ അയിരിൽ, ഒരു ടണ്ണിന് ഏകദേശം 1 ഗ്രാം എന്ന തോതിൽ സ്വർണ്ണം ലഭ്യമാണ്. ഈ ഒറ്റ ജില്ലയിൽ നിന്ന് 220 ടണ്ണിലധികം സ്വർണ്ണം വേർതിരിച്ചെടുക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് ലോകത്തിലെ പല സ്വർണ്ണ ഉത്പാദക രാജ്യങ്ങളുടെയും ആകെ ശേഖരത്തേക്കാൾ കൂടുതലാണ്.

golddeposit

എങ്കിലും, വനഭൂമി അനുമതി, പരിസ്ഥിതി പ്രശ്നങ്ങൾ, പ്രാദേശിക സമൂഹങ്ങളുടെ എതിർപ്പുകൾ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, കിഴക്കൻ ഇന്ത്യയിലെ പ്രോട്ടറോസോയിക് സ്വർണ്ണ ബെൽറ്റിൻ്റെ സങ്കീർണ്ണമായ ഭൂമിശാസ്ത്രം എന്നിവ കാരണം ബീഹാറിൽ സ്വർണ്ണ ഖനനം കാര്യക്ഷമമായി നടക്കുന്നില്ലെന്നതാണ് വസ്തുത. ചുരുക്കത്തിൽ, ബീഹാർ ഭാവിയിലെ രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണ ഖനന കേന്ദ്രമാകാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്ന് സാരം.

ഇങ്ങനെയൊക്കെ ആണെങ്കിലും നിലവിൽ രാജ്യത്തെ സ്വർണ്ണ ഉത്പാദനത്തിൽ കർണ്ണാടകയ്ക്കാണ് ആധിപത്യം. ഇന്ത്യയുടെ വാർഷിക ആഭ്യന്തര സ്വർണ്ണ ഉത്പാദനത്തിൻ്റെ 99 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് കർണ്ണാടകയാണ്. റായ്ച്ചൂർ ജില്ലയിലെ ചരിത്രപ്രസിദ്ധമായ ഹട്ടി ഗോൾഡ് മൈൻസ് (കർണ്ണാടക സർക്കാർ സ്ഥാപനം), ഉട്ടി, ഹിരാ-ബുഡിനി എന്നിവിടങ്ങളിലെ അനുബന്ധ ഖനികൾ എന്നിവയാണ് ഇന്ത്യയുടെ സ്വർണ്ണ വിതരണത്തിൻ്റെ നട്ടെല്ലായി പ്രവർത്തിക്കുന്നത്.

സ്വർണ്ണ ശേഖരത്തിൽ ബീഹാറിന് ശേഷം രണ്ടാം സ്ഥാനത്ത് കർണ്ണാടക തന്നെയാണ് (ഏകദേശം 21 ശതമാനം). രാജസ്ഥാൻ 25 ശതമാനം) സ്വർണ്ണ ശേഖരവുമായി തൊട്ടുപിന്നിലുണ്ട്. ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്കും ചെറുതെങ്കിലും പ്രധാനപ്പെട്ട സംഭാവനകളുണ്ട് (ഓരോ സംസ്ഥാനത്തിനും 5 ശതമാനം താഴെ).

ഇനി വെള്ളിയുടെ കാര്യത്തിലാണെങ്കിൽ രാജസ്ഥാൻ ബഹുദൂരം മുന്നിലാണ്. രാജ്യത്തെ ആകെ വെള്ളി അയിര് ശേഖരത്തിൻ്റെ 86-90 ശതമാനം രാജസ്ഥാനിലാണ്. ഉദയ്പൂർ ജില്ലയിലെ സവാർ മൈനിംഗ് കോംപ്ലക്സ് (ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിൻ്റെ കീഴിൽ) ലോകത്തിലെ ഏറ്റവും പഴക്കമേറിയതും തുടർച്ചയായി പ്രവർത്തിക്കുന്നതുമായ ഖനികളിലൊന്നാണ്.ഇവിടെയാണ് രാജ്യത്തെ ഏറ്റവും വലിയ വെള്ളി ശേഖരം സ്ഥിതി ചെയ്യുന്നത്. സിന്ദെസാർ-ഖുർദ്, രാജ്പുര-ദാരിബ ഖനികളും രാജസ്ഥാന്റെ വെള്ളിയുടെ ആധിപത്യം ഉറപ്പിക്കുന്നു. ഇന്ത്യയിലെ വെള്ളിയുടെ പ്രധാന ഉത്പാദകർ ഈ സംസ്ഥാനമാണ്. ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ചെറിയ അളവിൽ വെള്ളി ഉത്പാദിപ്പിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+