Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്രാന്തത്തോടെ ഷവര്‍മയും മയോണൈസും കഴിച്ചു, ആശുപത്രിയിൽ 70,000 രൂപ, അനുഭവം പറഞ്ഞ് അൽഫോൺസ് പുത്രൻ

കൊച്ചി: കോട്ടയത്ത് ഹോട്ടലില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തിന് പിന്നാലെ സ്വന്തം അനുഭവം പങ്കുവെച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലുവയില്‍ നിന്നും ഷവര്‍മ കഴിച്ച് ആശുപത്രിയിലായ അനുഭവം ആണ് അല്‍ഫോണ്‍സ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

''15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലുവയിലെ കടയില്‍ നിന്നും ഷവര്‍മ കഴിച്ചു. അത് ഷറഫുദ്ദീന്റെ ചിലവ് ആയിരുന്നു. ആക്രാന്തത്തോടെ ഷവര്‍മയും മയോണൈസും കഴിച്ചു. പിറ്റേ ദിവസം കഠിനമായ വയറുവേദന വന്ന് ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 70,000 രൂപയാണ് വീട്ടുകാര്‍ക്ക് തന്നെ രക്ഷിക്കാന്‍ ചിലവായത്. എംസിയുവിലായിരുന്നു തന്നെ പ്രവേശിപ്പിച്ചിരുന്നത്. ഒരു കാര്യവും ഇല്ലാതെ ഷറഫുവിനോടായിരുന്നു തന്റെ ദേഷ്യം മുഴുവനും. തന്റെ അവസ്ഥയുടെ യഥാര്‍ത്ഥ കാരണം പഴകിയ അണുബാധയുളള ഭക്ഷണമായിരുന്നു.. ഇവിടെ ആരാണ് യഥാര്‍ത്ഥ കുറ്റവാളി. കണ്ണുകള്‍ തുറന്ന് സത്യത്തെ കാണൂ. ജീവന്‍ വളരെ വിലയേറിയതാണ്'', അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

alphonse puthren

ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടിയൊന്നും എടുക്കുന്നില്ല എന്നുളള ഒരാളുടെ കമന്റിനും അൽഫോൺസ് പ്രതികരിച്ചിട്ടുണ്ട്. മറുപടി ഇങ്ങനെ: '' ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പോലെ ഉള്ളവർ ഇതിനു ശക്തമായ നടപടി എടുക്കണം. "ഫുഡ് സേഫ്റ്റി" എന്ന പുതിയൊരു മിനിസ്ട്രി തന്നെ വരണം . അതിനു കേരത്തിൽ നിന്ന് മാത്രം പുതിയ കിടിലം ഫുഡ് ഇൻസ്‌പെക്ഷൻ ടീം സ്റ്റാർട്ട് ചെയ്തു പ്രവർത്തിക്കണം . എല്ലാരും നല്ല ഭക്ഷണം മാത്രം വിറ്റാൽ മതി . ഭക്ഷണം കഴിക്കാൻ പണം വേണം. പണം ഇണ്ടാക്കാൻ നല്ല വിദ്യാഭ്യാസത്തിനൊപ്പം നല്ല ഫുഡ് നിർബന്ധം ആണ് . അതിനൊക്കെ എല്ലാ അപ്പന്മാരും , അമ്മമാരും നല്ല പണിയെടിതിറ്റാണ് ഭക്ഷണം വാങ്ങാൻ പണം ചിലവാക്കുന്നത്. അതുകൊണ്ടു ഇതിന്റെ കാര്യം ഒരു തീരുമാനം എടുക്കണം .

അന്ന് എന്റെ അപ്പനും അമ്മയും , ബന്ധുക്കളോടും, കൂട്ടുകാരോടും, പലിശക്കാരോടും കെഞ്ചി ചോദിച്ചതുകൊണ്ടും , എന്റെ അപ്പനും അമ്മയും അത് എങ്ങനെയെങ്കിലും തിരിച്ചു കൊടുക്കും എന്നുള്ള പ്രതീക്ഷ ഉള്ളത് കൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്തു എന്റെ ജീവൻ അവിടത്തെ നല്ല ഡോക്ടർമാർക്ക് രക്ഷിക്കാൻ പറ്റിയത് . ഇന്ന് ആണെങ്കിൽ അത് മിനിമം ഏഴു ലക്ഷം രൂപ വരും. ഈ ഏഴ് ലക്ഷം രൂപ ഒരു വിസ്മയം പോലെ വന്നതാണ് . അത് പോലെ എല്ലാവർക്കും , എപ്പോഴും വിസ്മയം സംഭവിക്കും എന്ന് ഞാൻ ഒട്ടും വിശ്വസിക്കുന്നില്ല''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+