സ്വർണാഭരണം വാങ്ങി പണം കളയല്ലേ; അക്ഷയ തൃതീയക്ക് സ്വർണം വാങ്ങി ലാഭം കൊയ്യാം..ഇങ്ങനെ
സ്വർണത്തിന് ഇന്ന് കേരളത്തിൽ വില 1.13 ലക്ഷം രൂപയാണ്. ആഭരണമായി വാങ്ങണമെങ്കിൽ 1.20 ലക്ഷത്തിന് മുകളിലെങ്കിലും കൊടുക്കേണ്ടി വരും, പണികൂലിയും ചേർത്തുള്ള തുകയാണിത്. അതായത് ഈ അക്ഷയ തൃതീയക്ക് സ്വർണാഭരണം വാങ്ങണമെങ്കിലും കീശ കാലിയാകുമെന്ന് സാരം.
സ്വർണം വാങ്ങിയേ പറ്റൂ എന്നാണെങ്കിൽ ഡിജിറ്റൽ സ്വർണം വാങ്ങാൻ അവസരമുണ്ട്. ഫോൺപേ ഇതിന് അവസരമൊരുക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് 99.99% പരിശുദ്ധിയുള്ള 24 കാരറ്റ് ഡിജിറ്റൽ സ്വർണം ഫോൺപേ പ്ലാറ്റ്‌ഫോമിലൂടെ എളുപ്പത്തിൽ സ്വന്തമാക്കാമെന്ന് അധികൃതർ പറയുന്നു.

എംഎംടിസി-പാംപ്, സേഫ്‌ഗോൾഡ്, കാരറ്റ്‌ലെയിൻ പോലുള്ള പ്രമുഖ ഡിജിറ്റൽ സ്വർണ ദാതാക്കളിൽ നിന്ന് സ്വർണം വാങ്ങാൻ ഫോൺപേ അവസരം നൽകും. യുപിഐ, യുപിഐ ലൈറ്റ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, വാലറ്റ്, ഗിഫ്റ്റ് കാർഡുകൾ തുടങ്ങി നിരവധി പേയ്‌മെന്റ് രീതികളിലൂടെ സ്വർണം വാങ്ങാൻ സാധിക്കും. ഒറ്റത്തവണ വാങ്ങുന്നതിന് പുറമെ, പ്രതിദിന അല്ലെങ്കിൽ പ്രതിമാസ എസ്ഐപികളിലൂടെ ദീർഘകാല സ്വർണ നിക്ഷേപങ്ങൾ നടത്താൻ ഫോൺപേ വഴി സാധിക്കും. 10 രൂപ മുതൽ ഏത് തുകയും നിക്ഷേപിക്കാം. സ്വർണം എപ്പോൾ വേണമെങ്കിലും വിറ്റ് പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനുള്ള സൗകര്യവുമുണ്ട്.
എങ്ങനെ സ്വർണം വാങ്ങാം
ഫോൺപേ ആപ്പ് തുറന്ന് 'സ്വർണ്ണവും വെള്ളിയും' വിഭാഗത്തിൽ "കൂടുതൽ" ടാപ്പ് ചെയ്യുക.
"സ്വർണം വാങ്ങുക" എന്നതിൽ ക്ലിക്ക് ചെയ്യുക.
വാങ്ങാൻ ഉദ്ദേശിക്കുന്ന തുക നൽകി "തുടരുക" ബട്ടൺ അമർത്തുക.
സ്ക്രീനിലെ 5 മിനിറ്റ് ടൈമർ അവസാനിക്കുന്നതിന് മുമ്പ് 'പേയ്മെന്റിലേക്ക് തുടരുക' ടാപ്പ് ചെയ്യുക.
ഇഷ്ടമുള്ള പേയ്‌മെന്റ് രീതി തിരഞ്ഞെടുത്ത് 'പണം അടയ്ക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
എന്താണ് ഫോൺപേ
പേയ്മെന്റ്, ഡിജിറ്റൽ വിതരണം, സാമ്പത്തിക സേവനങ്ങൾ എന്നിവ നൽകുന്ന സാങ്കേതിക കമ്പനിയാണ് ഫോൺപേ. ഇന്ത്യ ആസ്ഥാനമായുള്ള ഫോൺപേ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് 2016 ലാണ് പ്രവർത്തനം തുടങ്ങിയത്. 2025 സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം ഫോൺപേയ്ക്ക് 65 കോടിയിലധികം ഉപയോക്താക്കൾ ഉണ്ട്. 4.7 കോടിയിലധികം വ്യാപാരികളും ഈ ഡിജിറ്റൽ പേയ്‌മെന്റ് ശൃംഖലയുടെ ഭാഗമാണ്.
ഉപഭോക്തൃ പേയ്‌മെന്റുകൾ (ഡിജിറ്റൽ വിതരണം), വ്യാപാരി പേയ്‌മെന്റുകൾ, വായ്പ, ഇൻഷുറൻസ് വിതരണം എന്നിവ ഫോൺപേയുടെ സേവനങ്ങളിൽ ഉൾപ്പെടുന്നു. ഷെയർ മാർക്കറ്റ് (ഓഹരി ഇടപാട് സേവനം, മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോം), ഇൻഡസ് ആപ്പ് സ്റ്റോർ (ആൻഡ്രോയിഡ് ആപ്പ് മാർക്കറ്റ്‌പ്ലേസ്) എന്നിവയാണ് അവരുടെ പുതിയ പ്ലാറ്റ്‌ഫോമുകൾ.












Click it and Unblock the Notifications