സ്വർണം വാങ്ങാൻ ഇനി കാത്തിരിക്കരുത്, കണക്കുകൂട്ടലുകളൊക്കെ തെറ്റും, ഇപ്പോഴില്ലെങ്കിൽ പിന്നെ ഇല്ല
ഇറാൻ-ഇസ്രായേൽ യുദ്ധം ആരംഭിച്ചതോടെ സ്വർണവില റോക്കറ്റ് വേഗത്തിൽ കുതിച്ചുയരും എന്നായിരുന്നു വിദഗ്ധരെല്ലാം ഒരേ സ്വരത്തിൽ പ്രവചിച്ച് കൊണ്ടിരുന്നത്. എന്നാൽ യുദ്ധം നടക്കുമ്പോൾ സ്വർണത്തിന് വില കുത്തനെ ഇടിയുന്ന കാഴ്ചയാണിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
പവന് 2320 രൂപ കുറഞ്ഞ് 1,20,640 രൂപയിലാണ് എത്തി നിൽക്കുന്നത്. വില കുറഞ്ഞിട്ടും ആളുകൾ സ്വർണം വാങ്ങാൻ എത്തുന്നില്ലെന്ന് പറയുകയാണ് വ്യാപാരിയായ അരുൺ മാർക്കോസ്. ഇപ്പോൾ വാങ്ങിയില്ലെങ്കിൽ പിന്നെ പറ്റിയെന്ന് വരില്ലെന്നും സീ ന്യൂസ് മലയാളത്തോട് അരുൺ മാർക്കോസ് പറയുന്നു.
'' യുദ്ധം പോലുളള സംഭവിക്കുമ്പോള്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് സാധാരണ കാണുന്നത്. ഇതാദ്യമായാണ് യുദ്ധം ആരംഭിച്ചത് മുതല്‍ ക്രമാതീതമായി സ്വര്‍ണവില താഴേക്ക് പോകുന്നത്. സ്വര്‍ണവ്യാപാരികളെ സംബന്ധിച്ച് ഇത് വലിയ പ്രതിസന്ധിയാണ്. വ്യാപാരം കുറഞ്ഞ് നില്‍ക്കുമ്പോള്‍ വിലയും കുത്തനെ കുറയുന്നത് വലിയ നഷ്ടത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കും.

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വാങ്ങാന്‍ പറ്റിയ സമയമാണിത്. കാരണം സ്വര്‍ണവില തിരിച്ച് കയറുമെന്ന കാര്യത്തില്‍ സംശയമില്ല. വ്യാപാരികളെ സംബന്ധിച്ച് വില കുറയുകയും ആവശ്യകത ഇല്ലാത്തതുമായ അവസ്ഥയാണ്. പഴയ സ്വര്‍ണം വരുമ്പോള്‍ നോര്‍മല്‍ വിലയില്‍ എടുക്കാനും സാധിക്കുന്നില്ല. ഏത് സമയത്ത് ഈ അവസ്ഥ മാറുമെന്നത് അറിയില്ല. നിലവില്‍ വലിയ ദുരിതത്തിലൂടെയാണ് വ്യാപാരികള്‍ കടന്ന് പോകുന്നത്.
സ്വര്‍ണവിലയില്‍ ഇത്രയും വലിയ വിലക്കുറവ് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. സാധാരണ വില കുറയുമ്പോള്‍ ഡിമാന്‍ഡ് വര്‍ധിക്കുകയും ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ എത്തുകയും ചെയ്യുന്ന പ്രവണത ഉണ്ട്. ഇത് ആ സ്ഥിതിയില്‍ നിന്ന് മാറി. വീണ്ടും വില കുറയും എന്ന് കരുതി ആളുകള്‍ കടയിലേക്ക് എത്താത്ത സാഹചര്യമാണ്. ഇപ്പോഴത്തെ കുറവ് അധികദിവസം നീണ്ട് നില്‍ക്കില്ല. അതുകൊണ്ട് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ വാങ്ങുക.
സ്വര്‍ണം വില്‍ക്കാന്‍ ഉളളവര്‍ ഒന്നോ രണ്ടോ ദിവസം കൂടി കാത്തിരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ലഭിക്കുന്ന വില വളരെ കുറവായിരിക്കും. ഡിമാന്‍ഡ് കുറവുളളത് കൊണ്ട് വ്യാപാരികളെ സംബന്ധിച്ച് വാങ്ങി വെക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. വലിയ നഷ്ടത്തിലാണ് വ്യാപാരികള്‍ സ്വര്‍ണം വാങ്ങി വെയ്ക്കുന്നത്''.












Click it and Unblock the Notifications