Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം കൈയ്യില്‍ വാങ്ങാതെ മലയാളികള്‍; 339 കോടി രൂപ മുടക്കി, വില കൂടിയിട്ടും വിടാതെ നിക്ഷേപം

സ്വര്‍ണവില വന്‍കുതിപ്പ് നടത്തി പവന് 73000ത്തിന് മുകളില്‍ നില്‍ക്കുകയാണ്. ഇനി കുറയുമോ കൂടുമോ എന്ന ചോദ്യം പതിവ് പോലെ തുടരുന്നുണ്ടെങ്കിലും സ്വര്‍ണം വാങ്ങുന്നതില്‍ കുറവ് വരുന്നില്ല എന്നാണ് പുതിയ കണക്ക്. സ്വര്‍ണം ആഭരണമോ കോയിനോ ബാറോ ആയി വാങ്ങാതെ ഡിജിറ്റലായി വാങ്ങുകയാണ് കൂടുതല്‍ പേരും.

സ്വര്‍ണം എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) വഴിയാണ് കൂടുതല്‍ പേരും വാങ്ങുന്നത്. ഇങ്ങനെ വാങ്ങുമ്പോള്‍ നഷ്ടമില്ല എന്നതാണ് നേട്ടം. നേരിട്ട് സ്വര്‍ണം കൈയ്യില്‍ വാങ്ങുമ്പോള്‍ ചെലവ് കൂടുതലും മടക്കി വില്‍ക്കുമ്പോള്‍ വലിയ നഷ്ടം നേരിടേണ്ടി വരികയും ചെയ്യും. അതാണ് മലയാളികള്‍ തന്ത്രം മാറ്റിയത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

gold etf purchase rise in kerala-

മെയ് മാസം വരെയുള്ള കണക്കുകള്‍ പ്രകാരം ഇടിഎഫ് വഴി സ്വര്‍ണം വാങ്ങുന്നതിന് 339 കോടി രൂപയാണ് മലയാളികള്‍ മുടക്കിയിരിക്കുന്നത്. കഴിഞ്ഞ ജനുവരി മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ക്രമേണ ഡിജിറ്റല്‍ സ്വര്‍ണ ഇടപാട് കൂടി വരുന്നു എന്ന് മനസിലാക്കാം. 24 കാരറ്റിലെ വിലയിലാണ് ഇടിഎഫില്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുക.

നിരവധി സ്ഥാപനങ്ങള്‍ ഗോള്‍ഡ് ഇടിഎഫ് നടത്തുന്നുണ്ട്. നേരിട്ട് കൈയ്യില്‍ സ്വര്‍ണം വാങ്ങാതെ ഡിജിറ്റലായി വാങ്ങുന്ന രീതിയാണിത്. എത്ര കുറഞ്ഞ തുകയ്ക്കും സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ട്രേഡ് ചെയ്യുന്നതിന് ആവശ്യമായ അക്കൗണ്ട് വേണം എന്നുമാത്രം. ഏത് സമയവും വില്‍ക്കാനും വിപണി വില സ്വന്തമാക്കാനും ഗോള്‍ഡ് ഇടിഎഫ് വഴി സാധിക്കും.

ഇടിഎഫ് സ്വര്‍ണം തിളങ്ങുന്നു

2024 ജനുവരിയില്‍ ഗോള്‍ഡ് ഇടിഎഫില്‍ 137 കോടിയുടെ നിക്ഷേപമാണ് നടന്നിരുന്നത്. ഡിസംബര്‍ ആയപ്പോള്‍ 241 കോടിയായി നിക്ഷേപം ഉയര്‍ന്നു. കഴിഞ്ഞ ജനുവരിയില്‍ 253 കോടി രൂപയായി വീണ്ടും കുതിച്ച നിക്ഷേപം മെയ് മാസത്തില്‍ 339 കോടിയായി. വിലയില്‍ വലിയ കുതിപ്പുണ്ടായിട്ടും സ്വര്‍ണം വാങ്ങുന്നവര്‍ കൂടുന്നു എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിലൂടെ വലിയ ലാഭം ലഭിക്കുന്നതാണ് കൂടുതല്‍പേരെ ആകര്‍ഷിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷം സ്വര്‍ണം 26 ശതമാനം വില കൂടി. ഈ വര്‍ഷം ഇതുവരെ 30 ശതമാനമാണ് കൂടിയത്. നിഫ്റ്റി 4.65 ശതമാനവും സെന്‍സെക്‌സ് ഓഹരി വിപണി 3.75 ശതമാനവും റിട്ടേണ്‍ നല്‍കിയ വേളയിലാണ് സ്വര്‍ണത്തിലെ വലിയ ലാഭം.

എന്താണ് ഇങ്ങനെ വാങ്ങുമ്പോള്‍ മെച്ചം

നേരിട്ട് സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ നേട്ടമാണ് ഇടിഎഫ് വഴി സ്വര്‍ണം വാങ്ങുന്നത്. നേരിട്ട് വാങ്ങുമ്പോള്‍ എവിടെ സൂക്ഷിക്കും എന്ന ചോദ്യം ബാക്കിയാണ്. ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ ചെലവുണ്ട്. മാത്രമല്ല, വീടുകളില്‍ സൂക്ഷിക്കുകയോ ആഭരണമാക്കി ധരിക്കുകയോ ചെയ്യുമ്പോള്‍ സുരക്ഷാ ഭീഷണിയും നിലനില്‍ക്കുന്നു. ഇടിഎഫില്‍ ഇത്തരം ഭയങ്ങളില്ല.

മാത്രമല്ല, ആഭരണമായി വാങ്ങുമ്പോള്‍ പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് തുടങ്ങിയ വകയില്‍ വലിയ ചെലവ് ഉപഭോക്താവിനുണ്ട്. ഇടിഎഫില്‍ അതില്ല. ആഭരണമായി വാങ്ങിയ സ്വര്‍ണം മടക്കി വില്‍ക്കുമ്പോള്‍ വലിയ നഷ്ടം നേരിടുമെന്നതും എടുത്തു പറയണം. വില കൂടിയ സാഹചര്യത്തില്‍ കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണം മാത്രമാണ് പലരും ആഭരണത്തിനായി തിരഞ്ഞെടുക്കുന്നത്. ഈ സ്വര്‍ണം വായ്പയ്ക്ക് ഈടായി സ്വീകരിക്കണം എന്ന് സ്വര്‍ണ വ്യാപാരികള്‍ ആവശ്യപ്പെടുന്നു. അതുവഴി കുറഞ്ഞ കാററ്റിലുള്ള സ്വര്‍ണ വിപണി സജീവമാകുമെന്നും അവര്‍ കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+