Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങാന്‍ ഈ വഴി നോക്കൂ; വന്‍ ലാഭം കൊയ്യാം, പണിക്കൂലി ഇല്ല, ഭയമില്ലാതെ കറങ്ങാം

കൊച്ചി: ആശങ്കകളുടെ കാലത്ത് സ്വര്‍ണവില കുതിക്കുകയാണ്. സ്വര്‍ണത്തിന് വന്‍തോതില്‍ ആവശ്യക്കാരെത്തുന്നതാണ് കാരണം. എന്നാല്‍ പരിധി വിട്ട് സ്വര്‍ണം വാങ്ങുന്നതും ആശങ്ക ഇരട്ടിയാകും. മാത്രമല്ല, അല്‍പ്പമാണെങ്കില്‍ പോലും വലിയ തുക വേണ്ടി വരുന്നു സ്വര്‍ണത്തിന്. ഈ സാഹചര്യത്തില്‍ സുരക്ഷാ വെല്ലുവിളികള്‍ വേറെ. അവിടെയാണ് സ്വര്‍ണം വാങ്ങാനും ലാഭം കൊയ്യാനും മറ്റൊരു വഴി പ്രിയങ്കരമാകുന്നത്.

24 കാരറ്റിലെ 10 ഗ്രാം സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം രൂപയോട് അടുക്കുകയാണ്. 22 കാരറ്റിലെ ഒരു പവന്‍ സ്വര്‍ണത്തിന് 71000 രൂപയ്ക്ക് മുകളിലുമാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കും. കാതിലും കഴുത്തിലും കൈയ്യിലുമെല്ലാം സ്വര്‍ണാഭരണം അണിഞ്ഞ് പോകുന്നതും ഇന്നത്തെ കാലത്ത് അത്ര സുരക്ഷിതമല്ല.

gold etf profit

ഇവിടെയാണ് ഗോള്‍ഡ് ഇടിഎഫ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. വിപണിയിലെ സ്വര്‍ണവില അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മ്യൂച്ചല്‍ ഫണ്ടുകളാണ് ഗോള്‍ഡ് ഇടിഎഫ്. ഓഹരി വിപണിയിലേത് പോലെ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും ഇവിടെ സാധിക്കും. വാങ്ങുന്ന സ്വര്‍ണത്തിന് 24 കാരറ്റിലെ മാര്‍ക്കറ്റ് വിലയാണ് അടിസ്ഥാനമാക്കുക. വീട്ടില്‍ സൂക്ഷിക്കുമ്പോഴുള്ള ഭയം ആവശ്യവുമില്ല.

പണിക്കൂലി, ലോക്കര്‍ ചാര്‍ജ് ഇല്ല

ഇടിഎഫില്‍ 24 കാരറ്റില്‍ മാത്രമാണ് സ്വര്‍ണ നിക്ഷേപം സാധ്യമാകുക. ലഭ്യമായ സ്വര്‍ണത്തില്‍ ഏറ്റവും ഉയര്‍ന്ന കാരറ്റാണിത്. വീട്ടില്‍ സൂക്ഷിക്കുമ്പോഴുള്ള ഭയം വേണ്ട എന്നത് മാത്രമല്ല, ബാങ്കുകളിലോ മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ സൂക്ഷിക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന ലോക്കര്‍ ചാര്‍ജും ആവശ്യമില്ല. അതിനു പുറമെ ആഭരണം വാങ്ങുമ്പോള്‍ വേണ്ടി വരുന്ന പണിക്കൂലിയും ഗോള്‍ഡ് ഇടിഎഫിനില്ല.

സാധാരണ സ്വര്‍ണം ആഭരണമായോ ബാര്‍ ആയോ വാങ്ങുന്നവര്‍ക്ക് അനുബന്ധ ചെലവുകള്‍ ഉണ്ടാകും. ആഭരണത്തിന് നികുതിക്ക് പുറമെ പണിക്കൂലിയും നല്‍കണം. അഞ്ച് ശതമാനം മുതല്‍ മേലോട്ടാണ് പണിക്കൂലി. ഇവ ഇടിഎഫിന് ആവശ്യമില്ല. അതുകൊണ്ടുതന്നെ വലിയ ലാഭമാണ് ഇതുവഴി ഉപഭോക്താവിന് ലഭിക്കുക. സ്വര്‍ണം നേരിട്ട് വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോഴുള്ളതിന് തുല്യമായ നേട്ടം ഇടിഎഫിലും ലഭിക്കും.

ഓരോ വര്‍ഷവും ശരാശരി 14 ശതമാനം വരെ ലാഭം നല്‍കുന്നതാണ് ഗോള്‍ഡ് ഇടിഎഫ്. വില്‍ക്കുന്ന വേളയില്‍ മാര്‍ക്കറ്റ് വില കിട്ടുമെന്നതും നേട്ടമാണ്. ഓഹരി വിപണിയില്‍ ഇടപാട് നടത്തുന്നത് പോലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ആകുമ്പോള്‍ സുതാര്യമായ ഇടപാട് ആയിരിക്കും. സെബിയുടെ നിയന്ത്രണത്തിലാകും ഗോള്‍ഡ് ഇടിഎഫ് ഇടപാടുകള്‍. അഞ്ച് വര്‍ഷം മുതല്‍ മുകളിലേക്കുള്ള കാലത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാം.

സ്വര്‍ണം ഇനിയും വില കൂടിയേക്കും

മറ്റു നിക്ഷേപങ്ങളും ഓഹരികളുമെല്ലാം നഷ്ടത്തിലോടുന്ന കാലത്ത് സുരക്ഷിതമാണ് ഇടിഎഫുകള്‍. ഒന്നിലധികം കേന്ദ്രങ്ങളില്‍ നിക്ഷേപിക്കുക എന്നതാണ് സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ലാഭം കൊയ്യാനുള്ള ഉപായം. എല്ലാ പണവും ഒരു സ്ഥലത്ത് നിക്ഷേപിക്കുന്നത് നേട്ടമാകില്ല. നഷ്ടം സംഭവിക്കുമ്പോള്‍ പണം മൊത്തമായി പോകുന്നത് ഒഴിവാക്കാനാണിത്.

ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ അടുത്ത കാലത്തായി വന്‍തോതില്‍ നിക്ഷേപം എത്തുന്നുണ്ട്. ഒരു ഗ്രാമിന്റെ വിലയ്ക്കാണ് ഇടിഎഫില്‍ വ്യാപാരം നടക്കുക. വാങ്ങുന്നത് ഇലക്ട്രോണിക് രൂപത്തിലാണ് എന്ന് മനസിലാക്കണം. നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന പണം സ്വര്‍ണക്കട്ടികളിലാണ് നിക്ഷേപിക്കുക. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിനാല്‍ തട്ടിപ്പ് നടക്കില്ല.

ആഗോള തലത്തില്‍ സ്വര്‍ണവില കൂടി വരികയാണ്. അമേരിക്ക നടപ്പാക്കുന്ന പുതിയ സാമ്പത്തിക-വ്യാപാര നയം നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇനിയും സ്വര്‍ണവില കൂടുമെന്നാണ് പ്രവചനങ്ങള്‍. കഴിഞ്ഞ കാല സ്വര്‍ണവിലയുടെ ചരിത്രം പരിശോധിച്ചാലും ഇതുതന്നെ പ്രതീക്ഷിക്കാം. വലിയ തോതിലുള്ള ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ഔണ്‍സ് സ്വര്‍ണത്തിന് 3300 ഡോളര്‍ കടന്ന് കുതിക്കുന്നു എന്നാണ് ഏറ്റവും ഒടുവില്‍ വിപണിയില്‍ നിന്നുള്ള വിവരം.

Take a Poll

(ഗോള്‍ഡ് ഇടിഎഫിന്റെ കഴിഞ്ഞകാല വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വാര്‍ത്തയാണിത്. ഏത് നിക്ഷേപവും ലാഭ-നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന ബോധ്യത്തോടെ മാത്രം ഇടപാട് നടത്തുക)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+