സ്വർണം പവന് 12 ലക്ഷത്തിന് മുകളിലാകും? ഞെട്ടേണ്ട, 26 വർഷം കൊണ്ട് ഉയർന്നത് 1.12 ലക്ഷത്തോളം രൂപ

സ്വർണക്കുതിപ്പിൽ അമ്പരന്ന് നിൽക്കുകയാണ് ആഭരണപ്രേമികൾ. കേരളത്തിൽ പവന് 1.16 ലക്ഷത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വർധനവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഔണ്‍സിന് 4400 ഡോളറിനടുത്താണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിൻ്റെ വില.

അതേസമയം ഭാവിയിൽ ഇതിലും വലിയ കുതിപ്പാകും സ്വർണം രേഖപ്പെടുത്തുകയെന്നാണ് ഇലക്ട്രം ചെയർമാനായ തോമസ് കപ്ലൻ പ്രവചിക്കുന്നത്. സ്വർണം ഔണ്‍സിന് 30,000 -50,000 ഡോളർ വരെ ഉയരുമെന്നാണ് പ്രവചനം.'ഇപ്പോഴത്തെ നിലയിൽ നിന്നും സ്വർണം 10 ഇരട്ടി വർധിക്കും. ഇതൊരു സാധ്യതയല്ല, മറിച്ച് ഉറപ്പുള്ള കാര്യമാണ്. അതായത് വില യാതൊരു തടസവുമില്ലാതെ 30,000, 40,000, 50,000 ഡോളറിലേക്ക് എത്തും', തോമസ് കപ്ലൻ പറഞ്ഞു.

goldnews2-4

സ്വർണം ഇനി എങ്ങോട്ട്

സമാനതകളില്ലാത്ത കുതിപ്പാണ് സ്വർണ വിലയിൽ രേഖപ്പെടുത്തുന്നത്. ഈ വർഷം ആദ്യമായി സ്വർണം 5500 ഡോളർ കടന്നിരുന്നു. ഇതോടെ കേരളത്തിൽ പവൻ വില 1.33 ലക്ഷത്തിന് മുകളിലെത്തി. ഈ വർഷം അവസാനം 6000 ഡോളർ വരെ വില ഉയരുമെന്നായിരുന്നു തുടക്കത്തിലുണ്ടായിരുന്ന പ്രവചനങ്ങൾ. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം സ്വർണ കുതിപ്പിന് തിരിച്ചടിയായി.

സാധാരണഗതിയിൽ യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിൻ്റെ പെരുമ ഉയരുകയാണ് പതിവ്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ക്രൂഡ് ഓയിൽ വിലയിലുണ്ടായിരുന്ന വർധനവാണ് സ്വർണത്തെ പ്രതികൂലമായി ബാധിച്ചത്. ക്രൂഡ് വില ഉയർന്നതോടെ കുത്തനെ ഇടിഞ്ഞ ഡോളറിൻ്റെ മൂല്യം കുതിച്ചുകയറി. ഇത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നവർക്ക് ചെലവേറ്റി, സ്വാഭാവികമായും സ്വർണത്തിൻ്റെ ഡിമാൻ്റ് ഇടിഞ്ഞു. ഇത് വില കുറയാൻ കാരണമായി. ഒരു ഘട്ടത്തിൽ ഔണ്‍സിന് 4000 ഡോളറിന് താഴേക്ക് വരെ വില എത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വർഷം വില 6000 ഡോളറിന് മുകളിലേക്ക് പോകാനുള്ള സാധ്യതയില്ലെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും വില 5200 ഡോളർ വരെ ഉയരാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഇവർ പറയുന്നു.

50,000 ഡോളർ വരെ ഉയർന്നാൽ

രാജ്യാന്തര വിപണിയിൽ സ്വർണം ഉയരുമ്പോൾ കേരളത്തിലും സ്വാഭാവികമായി വില വർധിക്കും. 4500 ഡോളറിനടുത്ത് ഔണ്‍സ് വില തൊട്ടപ്പോൾ തന്നെ കേരളത്തിൽ സ്വർണം 1.16 ലക്ഷമായി. അങ്ങനെയെങ്കിൽ 50,000 ഡോളർ വരെ ഔണ്‍സിന് വില ഉയർന്നാൽ പവൻ വില 12.88 ലക്ഷം രൂപയിലധികം ആയേക്കും. ഞെട്ടേണ്ട 2000ൽ 3212 രൂപയായിരുന്ന ഒരു പവൻ സ്വർണവില ഇന്ന് എത്തി നിൽക്കുന്നത് 1.16 ലക്ഷത്തിലാണ്. അതായത് 1.12 ലക്ഷത്തിൻ്റെ വർധനവ്. അതുകൊണ്ട് തന്നെ ഭാവിയിൽ ഇത്തരമൊരു വർധനവിന് സാധ്യതയില്ലെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ലെന്ന് സാരം. എന്തായാലും സമീപ ഭാവിയിൽ ഇത് സംഭവിക്കാനിടിയില്ല, പക്ഷെ സ്വർണം എപ്പോഴും സുരക്ഷിത നിക്ഷേപമായി തുടരുമെന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധർക്ക് യാതൊരു എതിരഭിപ്രായവും ഇല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q