Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില 1.95 ലക്ഷമാകും..പ്രതീക്ഷിച്ചതിലും മുന്നേ സ്വർണം കുതിക്കുന്നു..പ്രവചനം തിരുത്തി ഗ്ലോബൽ ഡാറ്റ

സ്വർണ വില ഉയർന്ന് തന്നെ മുന്നേറുകയാണ്. കേരളത്തിൽ പവന് ഇന്ന് 11316 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വിലയിടിഞ്ഞതോടെ സമീപ ദിവസങ്ങളിലും ഇടിവിന് സാധ്യതയുണ്ടോയെന്ന ചോദ്യങ്ങളാണ് ഉയരുന്നത്. എന്നാൽ കുറയില്ലെന്ന് മാത്രമല്ല മറ്റൊരു റെക്കോഡിലേക്ക് കൂടി അടുക്കുകയാണ് സ്വർണം എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

2026 അവസാനത്തോടെ 10 ഗ്രാം സ്വർണത്തിന് 1,75,000 രൂപയ്ക്കും 1,95,000 രൂപയ്ക്കും ഇടയിലായിരിക്കും വില എന്നാണ് ഗ്ലോബൽഡാറ്റയുടെ പ്രവചനം. ആഗോള തലത്തിലെ വില വർധനവും രൂപയും യുഎസ് ഡോളറും തമ്മിലുള്ള വിനിമയ നിരക്കിലെ വ്യത്യാസങ്ങളുമെല്ലാമാണ് വിലയുടെ കുതിപ്പിന് വഴിവെയ്ക്കുക. സ്വർണത്തോടൊപ്പം വെള്ളി വിലയും ഉയരും. കിലോയ്ക്ക് 3,80,000 രൂപ മുതൽ 4,60,000 രൂപ വരെ വർധനവിന് സാധ്യതയുണ്ടെന്നാണ് പ്രവചനം.

goldh-17690

ഗ്ലോബൽഡാറ്റയുടെ മുൻ പ്രവചനങ്ങളിലെ ലക്ഷ്യങ്ങളെ സ്വർണവും വെള്ളിയും ഇതിനോടകം തന്നെ മറികടന്നിട്ടുണ്ട്. 2026 അവസാനത്തോടെ സ്വർണ്ണവില നിലവിലെ നിലവാരത്തിൽ നിന്ന് 30%-45% വർദ്ധിച്ച് 6,100-6,700-ൽ എത്തുമെന്നാണ് ഇവർ പറയുന്നത്. വലിയ അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ഇത് 7,000 വരെ ഉയരാൻ സാധ്യതയുണ്ടെന്നും പ്രവചിക്കുന്നു. വെള്ളി വിലയിൽ 87%-135% വർധനവുണ്ടായേക്കാം. വില 175-220- ഡോളറിൽ എത്താമെന്നും ഗ്ലോബൽഡാറ്റ പറയുന്നു.

സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിൽ നിന്നുള്ള ശക്തമായ വ്യാവസായിക ആവശ്യകതയാണ് വെള്ളിയുടെ ഡിമാൻ്റ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ വെള്ളിവില ഔൺസിന്85-100 ഡോളറിന് ഇടയിലെത്തുമെന്നാണ് ഗ്ലോബൽഡാറ്റ പ്രവചിച്ചിരുന്നത്. എന്നാൽ, ഈ ലക്ഷ്യങ്ങൾ പ്രതീക്ഷിച്ചതിലും നേരത്തെ വെള്ളി കൈവരിച്ചു.

സ്വർണ-വെള്ളി വിലകൾ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് വർധിക്കുന്നത്. ഭൂമിശാസ്ത്രപരമായ രാഷ്ട്രീയ അനിശ്ചിതത്വവും വെള്ളിയിലെ ഘടനാപരമായ ക്ഷാമവും തുടരുന്നതിനാൽ സ്വർണവും വെള്ളിയും ഇനിയും മുന്നോട്ട് പോകാൻ തന്നെയാണ് സാധ്യതയന്ന് ഗ്ലോബൽഡാറ്റയുടെ സാമ്പത്തിക ഗവേഷണ ഡയറക്ടർ രാംനിവാസ് മുണ്ടഡ പറഞ്ഞു. അതേസമയം സ്വർണത്തേക്കാൾ വെള്ളിയിൽ ചാഞ്ചാട്ടം ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിക്ക് ഔൺസിന് 175-220ഡോളർ വരെ എത്താമെന്നും ഘടനാപരമായ ക്ഷാമങ്ങളും നിക്ഷേപ താത്പര്യങ്ങളും വിലയെ സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡെൻമാർക്കിനും മറ്റ് ഏഴ് യൂറോപ്യൻ രാജ്യങ്ങൾക്കും മേൽ 10% തീരുവ പ്രഖ്യാപിച്ചതാണ് അടുത്തിടെ സ്വർണ വില ഉയരാൻ കാരണമായത്. ഗ്രീൻലാൻഡ് പൂർണ്ണമായും വാങ്ങാനുള്ള കരാർ ഉണ്ടാകുന്നതുവരെ തീരുവ തുടരും എന്നും ജൂണിൽ തീരുവ 21 ശതമാനമാക്കി ഉയർത്തുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. തീരുവകൾ വർദ്ധിപ്പിക്കാനുള്ള സാധ്യത പണപ്പെരുപ്പ അനിശ്ചിതത്വം വർദ്ധിപ്പിക്കുകയും, സ്വർണ്ണം പോലുള്ള പ്രതിരോധശേഷിയുള്ള ആസ്തികൾക്കുള്ള ആവശ്യം കൂട്ടുകയും ചെയ്യും. അതേസമയം, യുഎസ് പലിശ നിരക്കുകൾ, യുഎസ് ഡോളർ എന്നിവ സ്വർണത്തിൻ്റെ വിലയെ സ്വാധീനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+