സ്വർണ വില 50,000ത്തിലേക്കെന്നല്ല, 1 ലക്ഷത്തിന് താഴേക്ക് പോകാൻ പോലും സാധ്യതയില്ല;സംഭവിക്കുക മറ്റൊന്ന്..പ്രവചനം
ആഭരണപ്രേമികളുടെ പ്രതീക്ഷകൾ ഉയർത്തി സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. ലാഭമെടുപ്പ് ശക്തമായോടെ ഒരു ശതമാനത്തോളം നഷ്ടത്തിൽ ഔണ്‍സിന് 4,975 ഡോളറെന്ന നിലയിലാണ് ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. രാജ്യാന്തര വിപണിയിലെ വിലയിടിവ് കേരളത്തിലും പ്രതിഫലിച്ചു. സ്വർണം ഗ്രാമിന് 120 രൂപ കുറഞ്ഞ് 14,340 രൂപയിലെത്തി. പവൻ വില 960 രൂപ ഇടിഞ്ഞ് 1,14,720 രൂപയുമായി.
ആഴ്ചയും നേരിയ ഉയർച്ച ഉണ്ടായിരുന്നെങ്കിലും സ്വർണ വില കുറയുന്നതായിരുന്നു കാഴ്ച. ഇതോടെ സ്വർണത്തിൻ്റെ പോക്ക് താഴേക്ക് തന്നെയാണോയെന്നതാണ് പ്രധാന ചോദ്യം. അതേസമയം വില ഏറിയും കുറഞ്ഞും തുടരുകയല്ലാതെ കുത്തനെയൊരു ഇടിവിനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

മുൻപ് അടിസ്ഥാന ഘടകങ്ങളെ ആശ്രയിച്ചിരുന്ന സ്വർണ വിലയെ (ഭൌമരാഷ്ട്രീയ സംഘർഷങ്ങൾ, കേന്ദ്രബാങ്ക് വാങ്ങൽ എന്നിവ) ഇപ്പോൾ വിപണിയിലെ മുന്നേറ്റങ്ങളാണ് പ്രധാനമായും സ്വാധീനിക്കുന്നത് എന്ന് പറയുകയാണ് സക്ഡൻ ഫിനാൻഷ്യലിൻ്റെ ഗവേഷണ വിഭാഗം മേധാവികളായ ഡാറിയ എഫനോവയും വിക്ടോറിയ കുസാക്കും.. 2026 ൻ്റെ ഒന്നാം പാദത്തിൽ സ്വർണം ഇത്തരത്തിൽ നേരിയ ഉയർച്ച താഴ്ചകളോടെ മുന്നോട്ട് പോകാനാണ് സാധ്യതയെന്നും അവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം വില ഇടിയാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് നിക്ഷേപകരുടെ ലാഭമെടുപ്പായിരു്നു.മാത്രമല്ല യുഎസ് ഡോളർ ശക്തിപ്പെട്ടു, ഇത് വിദേശ വാങ്ങലുകാർക്ക് സ്വർണം വിലയേറിയത്. ഇതോടൊപ്പം യുഎസിലും ചൈനയിലും അവധിയായിരുന്നതിൽ വ്യാപാരം കുറഞ്ഞതും വിലയെ സ്വാധീനിച്ചു. ജനുവരിയിൽ നിന്നും വ്യത്യസ്തമായി ഫെബ്രുവരിയിൽ പലപ്പോഴായി സ്വർണ വിലയിൽ ഇടിവ് ഉണ്ടായിട്ടുണ്ട്. എന്നാൽ മൊത്തത്തിൽ പരിശോധിച്ചാൽ ഈ മാസം 6 ശതമാനത്തിലധികം വില ഉയരുകയാണ് ചെയ്തത്. അതേസമയം നിക്ഷേപത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കുന്നതിനാൽ 137 ശതമാനം വരെ ഉയർന്ന വെള്ളി വിലയിൽ വലിയ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതെന്നാണ്.
സ്വർണത്തിൻ്റെ മുന്നേറ്റം ആഗോള സാമ്പത്തിക, നയപരമായ അനിശ്ചിതത്വത്തെയാണ് പ്രതിഫലിക്കുന്നതെന്ന് സക്ഡൻ ചൂണ്ടിക്കാട്ടുന്നു. ഹ്രസ്വകാല മാറ്റങ്ങൾ ഊഹക്കച്ചവടം കൊണ്ടാണെങ്കിലും സാമ്പത്തികവും നയപരവുമായ അപകടസാധ്യതകൾക്കെതിരായ സംരക്ഷണമായി സ്വർണം ഇപ്പോഴും നിലകൊള്ളുകായാണെന്നും അവർ ചൂണ്ടിക്കാട്ടി.
2025-ൽ ആഗോള സ്വർണആവശ്യം ആദ്യമായി 5,000 ടൺ കടന്നു. സെൻട്രൽ ബാങ്കുകളുടെ വാങ്ങലുകളും ശക്തമായ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (ETF) നിക്ഷേപ പ്രവാഹവുമാണ് ഇതിന് കാരണമായത്. ഫെഡറൽ റിസർവിൽ നിന്നുള്ള എഫ്ഒഎംസി മിനിറ്റ്സ്, ജി ഡി പി ഡാറ്റ, പിസിഇ പണപ്പെരുപ്പക്കണക്കുകൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങളാണ് ഇനി പ്രധാനമായുനിക്ഷേപകർ ഉറ്റുനോക്കുന്നത്. ഇതിനെ ആശ്രയിച്ചാകും യുഎസ് ഫെഡ് പലിശ നിരക്കിൽ മാറ്റം വരുത്തുക. ഈ വർഷം ഒന്നിലധികം തവണയായി 25 ബേസിസ് പോയിൻ്റ് കുറച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. എന്തായാലും ഈ വർഷത്തെ ആദ്യപാദത്തിൽ സ്വർണം വലിയ തിരുത്തലുകൾക്കും ചെറിയ മുന്നേറ്റങ്ങൾക്കും കാരണമായേക്കാമെന്ന് തന്നെയാണ് സക്സൻ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ സ്വർണം 5000 ഡോളറിനടുത്ത് സ്ഥിരത കൈവരിക്കാൻ തന്നെയാണ് സാധ്യതയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അതേസമയം റഷ്യയുടെ നീക്കവും ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. യുഎസുമായി ഡോളറിൽ വ്യാപാരം നടത്താനുള്ള നീക്കങ്ങളാണ് രാജ്യം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. റഷ്യയുടെ ഈ നീക്കം ചൈന അടക്കമുള്ള ഡീഡോളറൈസേഷൻ നടപടികൾ ശക്തിപ്പെടുത്തുന്ന ബ്രിക്സ് രാജ്യങ്ങൾക്ക് തിരിച്ചടിയാണ്. സ്വാഭാവികമായ ഡോളറിന് പകരം സ്വർണം വാങ്ങിക്കൂട്ടുന്ന ഈ രാജ്യങ്ങൾ ആ നീക്കം ഉപേക്ഷിക്കും, ഇത് സ്വർണത്തിൻ്റെ ഡിമാൻ്റ് ഇടിയ്ക്കും വില കുത്തനെ കുറയാനും കാരണമായേക്കും.












Click it and Unblock the Notifications