Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില 50,000ത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ; ജെപി മോർഗൻ്റെ പുതിയ പ്രവചനം

ജനവരി മാസത്തിൽ അപ്രതീക്ഷിത ഉയരങ്ങളാണ് സ്വർണം കീഴടക്കിയത്. ആഗോള വിപണിയിൽ ആദ്യമായി ഔണ്‍സ് വില 5000 ഡോളർ കടന്നു. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില കുത്തനെ കുതിച്ചു. പവന് 1.31 ലക്ഷം രൂപ വരെ വില എത്തി. റെക്കോഡ് വർധനവിന് ശേഷം ജനവരി 30 ഓടെ സ്വർണ വില കുത്തനെ പതിച്ചു തുടങ്ങി. 30 നും 31 നുമായി ഏകദേശം 12000ത്തോളം രൂപയുടെ ഇടിവാണ് പവൻ വിലയിൽ ഉണ്ടായത്. ഇന്നലെ വീണ്ടും സ്വർണം കുത്തനെ താഴ്ന്നു. ആദ്യം 9860 രൂപ വരെ ഇടിഞ്ഞ സ്വർണം വൈകീട്ടോടെ നേരിയ വർധനവ് രേഖപ്പെടുത്തി.

യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് തലവനായി കെവിൻ വാർഷിനെ നിയമിക്കാനുള്ള നീക്കങ്ങളാണ് ആഗോള വിപണിയെ സ്വാധീനിച്ചത്. പലിശ നിരക്ക് കുറക്കാതെ തന്നെ പണപ്പെരുപ്പത്തെ പിടിച്ച് നിർത്തുന്നതിന് ഊന്നൽ നൽകുന്ന വാഷിൻ്റെ വരവ് വിപണിക്ക് ആശ്വാസം നൽകി. അതുവരെ വാങ്ങിക്കൂട്ടിയ സ്വർണമെല്ലാം നിക്ഷേപകർ വിറ്റ് തീർത്ത് ലാഭം കൊയ്തതെ സ്വർണത്തിൻ്റെ സുരക്ഷിത നിക്ഷേപം എന്ന പെരുമ കെട്ടു. മാത്രമല്ല ഭൌമരാഷ്ട്രീയ പ്രതിസന്ധികൾ അയഞ്ഞതും സ്വർണ വിലയെ സ്വാധീനിച്ചു. ഈയൊരു സാഹചര്യത്തിൽ ഇനിയും വില കുറയുമോയെന്നതാണ് പ്രധാന ചോദ്യം. എന്നാൽ ഇപ്പോഴത്തെ വിലയിടിവ് കണ്ട് സ്വർണം ഇനി താഴേക്കെന്ന് ഒരിക്കലും സ്വപ്നം കാണേണ്ടതില്ലെന്ന് പറയുകയാണ് വിദഗ്ധർ. മാത്രമല്ല ഈ വർഷം വീണ്ടും സ്വർണം റെക്കോഡ് കുതിപ്പ് നടത്തുമെന്ന് ഇവർ പറയുന്നു.

goldbooking-17

പ്രമുഖ സാമ്പത്തിക സ്ഥാപനമായ ജെ പി മോർഗൻ പോലുള്ളവർ സ്വർണ പ്രവചനങ്ങൾ തിരുത്തുക കൂടി ചെയ്തു. 2026 അവസാനത്തോടെ സ്വർണവില ഔൺസിന് 6,300 ഡോളറിലെത്തുമെന്നാണ് ഇപ്പോൾ ജെപി മോർഗൻ പ്രവചിച്ചിരിക്കുന്നത്. സെൻട്രൽ ബാങ്കുകളിൽ നിന്നും നിക്ഷേപകരിൽ നിന്നുമുള്ള തുടർച്ചയായ ആവശ്യം സ്വർണത്തിൻ്റെ വില വീണ്ടും ഉയർത്തുമെന്ന് ജെപി മോർഗൻ റിപ്പോർട്ടിൽ പറഞ്ഞു.

വരാനിരിക്കുന്ന വർഷങ്ങളിൽ കരുതൽ ശേഖരം വൈവിധ്യവൽക്കരിക്കുന്ന പ്രവണത ശക്തമായി തുടരുമെന്നും, 2026-ൽ മാത്രം സെൻട്രൽ ബാങ്കുകൾ ഏകദേശം 800 ടൺ സ്വർണ്ണം വാങ്ങുമെന്നും ജെ.പി. മോർഗൻ ചൂണ്ടിക്കാട്ടി. 'സമീപകാലത്തെ താൽക്കാലികമായ ഏറ്റക്കുറച്ചിലുകൾക്കിടയിലും, യാഥാർത്ഥ ആസ്തികൾ പേപ്പർ ആസ്തികളെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ സാഹചര്യത്തിൽ, സ്വർണ്ണത്തിനുള്ള ഡിമാൻഡ് തുടരുമെന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു', ജെപി മോർഗൻ വിശദീകരിച്ചു. ഡ്യൂഷെ ബാങ്കും സമാനമായ പ്രവചനമാണ് നടത്തുന്നത്. ഔൺസിന് 6,000 ഡോളർ വരെ വില വർധിക്കാമെന്നാണ് പ്രവചനം.

മറ്റ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളും 2026-ലെ സ്വർണ്ണവിലയെക്കുറിച്ച് വിവിധ പ്രവചനങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. യുബിഎസ് 6,200 ഡോളർ വരെ വില ഉയരുമെന്നാണ് സൂചിപ്പിക്കുന്നത്. സൈസൊറ്റെ ജനറലെ ഈ വർഷം അവസാനത്തോടെ 6,000 ഡോളർ വില തൊടുമെന്നാണ് പറയുന്നത്. ഗോൾഡ്മാൻ സാക്സ് 2026 ഡിസംബറോടെ 5,400 ഡോളറാണ് പ്രവചിക്കുന്നത്. 2026 രണ്ടാം പകുതിയിൽ വില 5,700 ഡോളറിലെത്തുമെന്നാണ് മോർഗൻ സ്റ്റാൻലി പറയുന്നത്. സിറ്റി റിസർച്ച് 3 മാസത്തിനുള്ളിൽ 5,000 ഡോളർ ലക്ഷ്യം വെയ്ക്കുന്നു. എച്ച്എസ്ബിസി 4,450 ഡോളർ, എഎൻസെഡ് 4,400 ഡോളർ (വർഷാവസാനം), ബാങ്ക് ഓഫ് അമേരിക്ക 5,000 ഡോളർ, സ്റ്റാൻഡേർഡ് ചാർട്ടേഡ് 4,488 ഡോളർ, കോമേർസ്ബാങ്ക് 4,800 ഡോളർ എന്നിങ്ങനെയാണ് 2026-ലെ സ്വർണ്ണവില പ്രതീക്ഷിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+