ഓഹരി വിപണി വീഴാം, ഡോളറിന് കരുത്ത് പോകാം, സ്വർണത്തിന് എന്ത് സംഭവിക്കും? ഡോ. മേരി ജോർജ് പറയുന്നു
എന്താണ് ഇനി സ്വർണത്തിന്റെ ഭാവി? വില ഈ വർഷം തന്നെ 2 ലക്ഷത്തിലേക്ക് കുതിക്കുമോ അതോ 1 ലക്ഷത്തിന് താഴേക്ക് വീണ്ടും വില കുറയുമോ? സ്വർണ വ്യാപാരികളും സാമ്പത്തിക വിദഗ്ധരും പറയുന്നത് സ്വർണ വില സമീപ ഭാവിയിൽ ഒന്നും ഇനി കുറയാൻ പോകുന്നില്ല എന്ന് തന്നെയാണ്.
ചില കാര്യങ്ങൾ സംഭവിച്ചാൽ സ്വർണവില 1 ലക്ഷത്തിൽ നിന്ന് താഴേക്ക് പോകുമെന്ന് സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ് സീ ന്യൂസ് മലയാളത്തോട് പറഞ്ഞു: '' ആഗോള തലത്തില്‍ തന്നെ അനിശ്ചിതത്വങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രബജറ്റ് അവതരിപ്പിച്ച ദിവസം ഓഹരി ബജറ്റ് താഴേക്ക് പോയി. ഇന്ത്യ-യുഎസ് കരാര്‍ പ്രഖ്യാപനം വന്നതോടെ ഓഹരി വിപണി കുതിച്ച് കയറി. ഓഹരി വിപണി കുതിക്കുമ്പോള്‍ സ്വര്‍ണവില താഴേക്ക് പോകും. കാരണം ഓഹരി വിപണി ഇടിയുമ്പോള്‍ വേറെ മാര്‍ഗങ്ങള്‍ ഇല്ലാതെ സ്വര്‍ണത്തിലേക്ക് നിക്ഷേപം വരും.
ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലുമായി ഇന്ത്യ ഒരു വ്യാപാരക്കരാര്‍ ഒപ്പിടാന്‍ പോവുകയാണ്, ചര്‍ച്ചകള്‍ നടക്കുന്നു. അമേരിക്കയെ പോലെ തന്നെ ഇന്ത്യയില്‍ നിന്ന് വാങ്ങുന്ന രാജ്യങ്ങളാണ് ഗള്‍ഫിലേക്ക്. ഇതോടെയാണ് സ്വര്‍ണവിലയില്‍ കൂടലും കുറവും വരുന്നത്. ആഗോള തലത്തില്‍ നല്ല വ്യാപാര ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഓഹരി വിപണി ഉണരും. മറിച്ച് യുദ്ധഭീഷണി ഉണ്ടാകുമ്പോൾ ഓഹരി വിപണി താഴും. ആഗോള തലത്തിലെ ഈ തരംഗങ്ങൾക്ക് അനുസരിച്ചാണ് സ്വർണവില ചാഞ്ചാടിക്കൊണ്ടിരിക്കുന്നത്.

നിക്ഷേപമായി സ്വർണം ഒരുപാട് വാങ്ങിക്കൂട്ടുന്നവർക്ക് ഈ ചാഞ്ചാട്ടത്തിൽ കുറച്ച് നഷ്ടം വന്നിട്ടുണ്ട്. ഒരുപാട് പേർക്ക് ലാഭവും ഉണ്ടായിട്ടുണ്ട്. ആഭരണത്തിന് വേണ്ടി സ്വർണം വാങ്ങുന്നവർക്കാണ് എന്ത് ചെയ്യണം എന്നുളള പ്രശ്നമുളളത്. അവർ കഴിവതും ഈ അടുത്ത സമയത്തൊന്നും സ്വർണം വാങ്ങാതിരിക്കുക. കയ്യിലുളളവർ വിൽക്കുന്നവർ വിൽക്കട്ടെ. അതേസമയം വാങ്ങുന്നവർ കുറച്ച് കൂടി കാത്തിരിക്കട്ടെ.
ഇന്ത്യ-യുഎസ് കരാർ ഒപ്പിടുക, ഇറാനും അമേരിക്കയും സമാധാനത്തിലേക്ക് മടങ്ങുക, ജിസിസിയുമായും യൂറോപ്യൻ യൂണിയനുമായുളള കരാറും നടപ്പാകുക എന്നതൊക്കെ വന്നാൽ സ്വർണവില 1 ലക്ഷത്തിൽ നിന്ന് താഴേക്ക് വരും. ആഗോള വിപണി ശാന്തമാകണം. അത് വരെ കാത്തിരിക്കുന്നതാണ് നല്ലത്.
കറന്‍സിയുടെ മൂല്യം ഇടിയുമ്പോഴും വ്യാപാരക്കമ്മി ഉണ്ടാകുമ്പോഴുമൊക്കെയാണ് സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത്. വ്യാപാരക്കമ്മി കൊടുത്ത് തീർക്കുന്നത് ഡോളറിലോ അത് തീരുമ്പോൾ സ്വർണത്തിലുമാണ്. സെൻട്രൽ ബാങ്കുകൾ സ്വർണ വില കുറഞ്ഞിരിക്കുമ്പോൾ വാങ്ങും. റിസർവ് ബാങ്കിൽ തന്നെ 880 ടൺ സ്വർണം ഉണ്ടെന്നാണ് പുറത്ത് വിട്ടിരിക്കുന്ന വിവരം. എങ്കിൽപ്പോലും 970 ഡോളർ പുറത്ത് വിട്ടു, രൂപയുടെ മൂല്യം ഉയർത്താൻ. സ്വർണം പുറത്ത് വന്നിട്ടില്ല.
ആഗോള തലത്തിൽ എല്ലായ്പ്പോഴും അസമാധാനത്തിന്റെ അന്തരീക്ഷമാണ്. എന്തും എപ്പോഴും സംഭവിക്കാം, ട്രംപിന്റെ സ്വഭാവം നമുക്ക് അറിയാം. ലോകാരോഗ്യ സംഘടനയിൽ നിന്നടക്കം അമേരിക്ക പിന്മാറി. ആഗോള തലത്തിൽ വിവിധ പദ്ധതികൾക്ക് ഏറ്റവും പണം നൽകുന്ന രാജ്യമാണ് അമേരിക്ക. അദ്ദേഹം സമാധാന ബോർഡ് സ്ഥാപിച്ചു. 19 രാജ്യങ്ങൾ ചേർന്നു. മറ്റ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നു. ഈ തരത്തിലാണ് അന്തരീക്ഷം. രക്ഷാ സമിതിയെയും ഐഎംഎഫിനേയും നോക്ക് കുത്തിയാക്കുകയാണ് ട്രംപ്. അല്ലെങ്കിൽ യുഎൻ ശക്തിയാർജ്ജിക്കണം, ആ സാഹചര്യത്തിൽ ഇനി എന്ത് സംഭവിക്കുമെന്ന് ലോകം ഉറ്റ് നോക്കുകയാണ്.
നമ്മുടെയൊക്കെ തലക്ക് മേലെ ആ ആകസ്മികതയുണ്ട്. അതുകൊണ്ടാണ് രാജ്യങ്ങളും വ്യക്തികളും കോർപറേറ്റുകളും സ്വർണത്തിലേക്ക് നീങ്ങുന്നത്. യുദ്ധം വന്നാലും എന്ത് വന്നാലും സ്വർണത്തിന് ഒന്നും സംഭവിക്കില്ല. ഓഹരി വിപണി വീഴാം, ഡോളറിന് കരുത്ത് പോകാം. പക്ഷേ സ്വർണത്തിന് ഒന്നും സംഭവിക്കില്ല. അതുകൊണ്ടാണ് എല്ലാവരും സ്വർണത്തിലേക്ക് മാറുന്നത്''.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ











Click it and Unblock the Notifications