Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം 9120 മറികടക്കുമോ? അഞ്ച് ദിവസം കൊണ്ട് 1000; ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം

കൊച്ചി: സ്വര്‍ണവിലയിലെ കുതിച്ചു ചാട്ടം ഒരു വിഭാഗം ഉപഭോക്താക്കളെ ആശങ്കയിലാക്കുമ്പോള്‍ മറ്റൊരു വിഭാഗത്തിന് സന്തോഷം നല്‍കുന്നു. വില കൂടുമ്പോള്‍ കൂടുതല്‍ ലാഭം കൊയ്യാമെന്നാണ് ഇവരുടെ കരുതല്‍. പതിനഞ്ച് പവന്‍ സ്വര്‍ണമുണ്ടെങ്കില്‍ സാമാന്യം ഭേദപ്പെട്ട വീട് വയ്ക്കാന്‍ പറ്റുന്ന അവസ്ഥയിലേക്ക് മൂല്യം മാറി. ഇനിയും വില ഉയരുമെന്ന പ്രതീക്ഷയില്‍ പലരും പഴയ സ്വര്‍ണം വില്‍ക്കുന്നില്ല.

മിക്ക ആളുകളും പണത്തിന് ആവശ്യം വരുമ്പോള്‍ സ്വര്‍ണാഭരണം വില്‍ക്കാതെ പണയം വയ്ക്കുകയാണ്. വിറ്റുകഴിഞ്ഞാല്‍ ഇനിയൊരിക്കലും ആഭരണം വാങ്ങാന്‍ സാധിക്കില്ല എന്ന് കരുതിയാണ് പണയം വയ്ക്കുന്നത്. മാത്രമല്ല, പണയത്തിന് മികച്ച മൂല്യം ബാങ്കുകള്‍ നല്‍കുന്നുമുണ്ട്. എങ്കിലും ബാങ്ക് ഇടപാട് നല്ല രീതിയില്‍ ആലോചിച്ച ശേഷം മാത്രമേ നടത്താവൂ.

gold price october 5 profit

രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണത്തിന് ഇരട്ടിയായി വില കൂടിയിട്ടുണ്ട്. 40000ത്തില്‍ നിന്ന് 87000ത്തിലേക്ക് വില എത്തി. ഇനിയും കൂടുമെന്ന വിവരം സ്വര്‍ണം കൈവശമുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നതാണ്. പല രീതിയിലുള്ള സ്വര്‍ണ നിക്ഷേപ മാര്‍ഗങ്ങള്‍ വിപണിയിലുണ്ട്. എസ്ജിബി, ഇടിഎഫ് എന്നീ ഓണ്‍ലൈന്‍ ഗോള്‍ഡ് വ്യാപാരവും ജനപ്രിയമാണ്.

10000 രൂപ ലാഭം കിട്ടിയവര്‍

കഴിഞ്ഞ മാസം സ്വര്‍ണത്തിന് 9120 രൂപയാണ് വര്‍ധിച്ചത്. സെപ്തംബര്‍ ഒന്നിന് 77640 രൂപയായിരുന്നു പവന്‍ വില. മാസവസാനം ഇത് 86760 രൂപയിലെത്തി. ആറ് ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും വിലയില്‍ മാറ്റം വന്നു. ഈ മാസം കുറഞ്ഞ പവന്‍ വില 86560 രൂപയായിരുന്നു. ഇന്നത്തെ വില 87560 രൂപയാണ്. അതായത് അഞ്ച് ദിവസത്തിനിടെ 1000 രൂപ ഉയര്‍ന്നു. ആളുകള്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങുകയാണ്.

സ്വര്‍ണം വാങ്ങുന്നു എന്ന് പറയുമ്പോള്‍ ആഭരണം വാങ്ങുന്നു എന്ന് അര്‍ഥമില്ല. ആഭരണം വാങ്ങുന്നത് നഷ്ടമാണ് എന്നാണ് വിലയിരുത്തല്‍. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നീ ഇനത്തില്‍ ഒരു പവന് 7500 രൂപയെങ്കിലും കുറഞ്ഞത് അധികം വരും. തൊട്ടടുത്ത ദിവസം മടക്കി വിറ്റാല്‍ ഇത്രയും രൂപ നഷ്ടമാകുകയും ചെയ്യും.

നഷ്ടമല്ലാത്ത സ്വര്‍ണമിടപാട് ഇതാണ്

24 കാരറ്റിലെ സ്വര്‍ണ കട്ടികള്‍, കോയിനുകള്‍, റിസര്‍വ് ബാങ്ക് ഇറക്കുന്ന സോവറിങ് ഗോള്‍ഡ് ബോണ്ട്, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ഇടിഎഫുകള്‍ എന്നിവയിലാണ് സ്വര്‍ണം ഇടപാട് കൂടുന്നത്. ഇവയെല്ലാം മാര്‍ക്കറ്റ് വിലയ്ക്ക് വാങ്ങാനും വില്‍ക്കാനും സാധിക്കും. പണിക്കൂലി ഇനത്തില്‍ നഷ്ടം വരികയോ സൂക്ഷിച്ചുവയ്‌ക്കേണ്ട ആധിയോ ഇല്ല.

കഴിഞ്ഞ മാസം മാത്രം 9120 രൂപയും ഈ മാസം ഇതുവരെ 1000 രൂപയുമാണ് സ്വര്‍ണത്തിന് വില വര്‍ധിച്ചത്. അതായത് ആഗസ്റ്റ് അവസാനം സ്വര്‍ണം വാങ്ങിയവന് 10000 രൂപയില്‍ കൂടുതല്‍ ഇപ്പോള്‍ ലാഭം കിട്ടുമെന്ന് ചുരുക്കം. പത്ത് പവന്‍ വാങ്ങിയ വ്യക്തിക്ക് ഒരു ലക്ഷം രൂപയാണ് ലാഭം. 35 ദിവസത്തിനിടെ ഒരു ലക്ഷം രൂപ വരുമാനം കിട്ടുന്ന മറ്റൊരു പദ്ധതിയും ഇല്ല എന്ന് വിപണി നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മാസത്തെ 9120 രൂപയെ ഈ മാസം മറികടന്ന് സ്വര്‍ണം കുതിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+