Get Updates
Get notified of breaking news, exclusive insights, and must-see stories!

കയ്യിലെ സ്വർണത്തിന്റെ വില 2 ലക്ഷം രൂപയ്ക്ക് മുകളിലാണോ?: എങ്കില്‍ ഇക്കാര്യം സൂക്ഷിച്ചോ, പുതിയ നിയമം

തിരുവനന്തപുരം: സ്വർണ ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി സർക്കാർ. രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് അംഗീകൃത രേഖയോ, ഇ- വേ ബില്ലോ നിർബദ്ധമാക്കാനാണ് സർക്കാർ ലക്ഷ്യം. രേഖകളില്ലാതെ പിടികൂടിയാല്‍ നികുതി തട്ടിപ്പിന് കേസെടുക്കും. പിന്നീട് സ്വർണം വിട്ടു കിട്ടണമെങ്കിലും നികുതിയും പിഴയും അടക്കേണ്ടി വരും.

നികുതിവെട്ടിപ്പ് പിടിക്കാൻ സ്പെഷ്യൽ വിജിലൻസ് ടീം രൂപീകരിച്ചായിരിക്കും പ്രവർത്തനം. സ്വർണം എവിടേക്ക് കൊണ്ടു പോകുന്നു, വില്‍ക്കാനുള്ളതാണോ, വില്‍പ്പന നടത്തിയതാണോ, ഓർഡർ അനുസരിച്ച് ആഭരണങ്ങൾ നിർമ്മിച്ച് നൽകിയതാണോ എന്ന് വ്യക്തമാക്കുന്ന രേഖകള്‍ കൈവശമുണ്ടായിരിക്കണം. ഇത് സംബന്ധിച്ച നിയമത്തിന് ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം അംഗീകാരം നല്‍കിയേക്കും.

 gold

കേരളത്തിന്റെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അധ്യക്ഷനായ സമിതിയാണ് ജിഎസ്ടി കൗൺസിലിന് മുമ്പാകെ ഇത്തരമൊരു നിർദേശം വെച്ചിരിക്കുന്നത്. നേരത്തെ 50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള മറ്റെല്ലാ ചരക്കിന്റെയും നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കിയിരുന്നെങ്കിലും സ്വർണത്തെ ഒഴിവാക്കിയിരുന്നു. പുതിയ നിയമം നടപ്പിലാക്കുന്നതോടെ നികുതി തട്ടിപ്പ് തടയാനാകുമെന്നാണ് പ്രതീക്ഷ.

ജിഎസ്ടി നിലവില്‍ വന്നതോടെ സ്വർണ ഇടപാടിൽ നിന്നുള്ള വരുമാനത്തിൽ കേരളത്തിന് വലിയ തോതിലുള്ള നഷ്ടം സംഭവിച്ചിരുന്നു. ഇതോടെയാണ് ഇത്തരമൊരു നിർദേശം ജിഎസ്ടി കൗൺസിലിന് മുന്നില്‍ വെക്കാന്‍ കേരളം തയ്യാറായത്. എന്നാല്‍ ഗുജറാത്ത്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ വിയോജിച്ചു. സ്വർണ,​ രത്ന വ്യവസായത്തിന് രഹസ്യ സ്വഭാവം ആവശ്യമാണെന്നായിരുന്നു അവരുടെ വാദം. ഇതോടെ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനുള്ള അനുവാദം നിയമത്തിൽ ഉൾപ്പെടുത്താൻ ധാരണയാവുകയായിരുന്നു.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വ്യാപാരാവശ്യത്തിന് വേണ്ടിയുള്ള സ്വർണം ജില്ലയ്ക്കകത്ത് പോലും കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ നിർബന്ധമായിരിക്കും. പൊതുജനം വാങ്ങുന്ന സ്വർണത്തിന് ജ്വല്ലറിയില്‍ നിന്നുള്ള ബില്ലോ, ഇ- ഇൻവോയിസോ ആവശ്യമാണ്. സ്വർണാഭരണങ്ങൾ വീടുകളിലും മറ്റും നിർമ്മിച്ച് നൽകുന്നവരും വ്യക്തമായ രേഖകൾ സൂക്ഷിക്കണം.

കേരളത്തിൽ പ്രതിവർഷം 60 ടൺ സ്വർണത്തിന്റെ ഇടപാട് നടക്കുന്നുണ്ടുവെന്നാണ് കണക്ക്. അതായത് 40000 കോടി രൂപയുടെ ബിസിനസ് നടക്കുന്നു. എന്നാല്‍ ഇതിന് അനുസരിച്ചുള്ള നികുതി വരുമാനം സർക്കാറിന് ലഭിക്കുന്നില്ല. ജ്വല്ലറികളില്‍ നിരന്തരം പരിശോധന നടത്താനും പ്രായോഗിക ബുദ്ധിമുട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ നിയമം നടപ്പിലാക്കുന്നത്.

അതേസമം സർക്കാർ നീക്കത്തിനെതിരെ വലിയ എതിർപ്പാണ് വ്യാപാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ആഭരണ നിർമാണം പല ഘട്ടങ്ങളിലായി വിവിധയിടങ്ങളിലായിട്ടാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ സ്വർണത്തിന് ഇ-വേബിൽ പറ്റില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇ-വേ ബിൽ എടുക്കുന്നത് സുരക്ഷയ്ക്കും ഭീഷണിയാണ്. വിവരം ചോർന്നാൽ മോഷണവും ആക്രമണവും ഉണ്ടാകാമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+