Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണത്തില്‍ കൈവെച്ചാല്‍ സര്‍ക്കാര്‍ പെട്ടുപോകും; ഓഗസ്റ്റ് വരെ 5000 കോടി, ഇനിയും മാറുമോ വിപണി

സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത് ഈയടുത്താണ്. രാജ്യത്തിന്റെ പണം വിദേശത്ത് ഒഴുകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു മോദിയുടെ ആഹ്വാനം. വിദേശത്ത് കല്യാണം നടത്തുന്നത് ഒഴിവാക്കുക, വിദേശയാത്ര പോകുന്നത് ഒഴിവാക്കുക, സ്വദേശി സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും മോദി മുന്നോട്ടുവച്ചിരുന്നു.

മുജ്തബ ഖാംനഇക്ക് ഇസ്രായേല്‍ എംബസിക്ക് അടുത്ത് വീട്; 459 കോടി, എല്ലാം കള്ളമെന്ന് ഇറാന്‍
മുജ്തബ ഖാംനഇക്ക് ഇസ്രായേല്‍ എംബസിക്ക് അടുത്ത് വീട്; 459 കോടി, എല്ലാം കള്ളമെന്ന് ഇറാന്‍

എന്നാല്‍ മോദിയുടെ ആഹ്വാനം സ്വര്‍ണത്തിന്റെ കാര്യത്തില്‍ സമൂഹം ഏറ്റെടുത്താല്‍ എന്തു സംഭവിക്കു? കേരളത്തിന്റെ കാര്യത്തില്‍ മാത്രം പരിശോധിച്ചാല്‍ അത് വലിയ തിരിച്ചടി സമ്മാനിക്കുന്ന ഭാഗങ്ങളുണ്ട് എന്ന് സൂചിപ്പിക്കുകയാണ് വ്യാപാരികള്‍. സ്വര്‍ണ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളാണ് കേരളത്തിലുള്ളത്. സ്വര്‍ണ വ്യാപാരത്തിലെ ഇടിവ് നിലവില്‍ ജ്വല്ലറി വ്യവസായത്തെ ബാധിച്ചിട്ടുണ്ട്.

gold gst revenue to kerala government

അതിന് പുറമെ സര്‍ക്കാരിന്റെ ജിഎസ്ടി വരുമാനത്തെയും ബാധിക്കും. കഴിഞ്ഞ ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ കേരളത്തിലെ സ്വര്‍ണാഭരണ വില്‍പ്പന വരുമാനം ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയാണ് എന്ന് എകെജിഎസ്എംഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ നിന്ന് സംസ്ഥാനത്തിന് കിട്ടിയ ജിഎസ്ടി വുരമാനം ഏകദേശം 5000 കോടി രൂപയില്‍ അധികമാണ്.

പിണറായി വിജയന് കുരുക്കിടാന്‍ ഇഡി; കേസെടുക്കണമെന്ന് കത്ത്, സര്‍ക്കാര്‍ നിലപാട് നിര്‍ണായകം
പിണറായി വിജയന് കുരുക്കിടാന്‍ ഇഡി; കേസെടുക്കണമെന്ന് കത്ത്, സര്‍ക്കാര്‍ നിലപാട് നിര്‍ണായകം

സ്വര്‍ണവ്യാപാര മേഖല തളരുമ്പോള്‍ നിരവധി പേര്‍ക്ക് ജോലി നഷ്ടമാകലും നികുതി വരുമാനം കുറയലും സംഭവിക്കുന്നു. എത്രയാണ് സ്വര്‍ണത്തിന്റെ ജിഎസ്ടി എന്ന് അറിയാമോ. ആഭരണത്തിന്റെയും പണിക്കൂലിയുടെയും മൂന്ന് ശതമാനമാണ് ജിഎസ്ടി. ഇങ്ങനെ ലഭിക്കുന്ന നികുതി വരുമാനം കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഖജനാവിലേക്കാണ് പോകുക.

എന്നാല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി വന്‍തോതില്‍ കൂടുന്നത് വഴി രാജ്യത്തിന്റെ പണം വിദേശത്തേക്ക് ഒഴുകുന്നുണ്ട്. അവശ്യ വസ്തു അല്ലാത്തതിനാല്‍ സ്വര്‍ണ ഇറക്കുമതിയെ കേന്ദ്ര സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല. അതിനാലാണ് ഇറക്കുമതി നികുതി അടുത്തിടെ കുത്തനെ വര്‍ധിപ്പിച്ച് പഴയ നിരക്കിലേക്ക് എത്തിച്ചത്. 15 ശതമാനമാണ് ഇറക്കുമതി നികുതി. ജിഎസ്ടി മൂന്ന് ശതമാനത്തില്‍ നിന്ന് വര്‍ധിപ്പാക്കാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.

ഇറാന്‍ കളംവിട്ടോ? യുദ്ധഭൂമിയായി സൗദി അറേബ്യ; അബഹയിലും ജിസാനിലും മൂന്നിടത്ത് ഹൂതി ആക്രമണം
ഇറാന്‍ കളംവിട്ടോ? യുദ്ധഭൂമിയായി സൗദി അറേബ്യ; അബഹയിലും ജിസാനിലും മൂന്നിടത്ത് ഹൂതി ആക്രമണം

സ്വര്‍ണത്തിന്റെ ഇറക്കുമതി നിരുല്‍സാഹപ്പെടുത്താന്‍ വീണ്ടും നികുതി വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. നികുതി കൂട്ടിയാല്‍ കള്ളക്കടത്ത് വര്‍ധിക്കും. ഈ വേളയില്‍ നികുതി വെട്ടിപ്പ് ഇരട്ടിയാകും. ഇത് സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കും. ഇറക്കുമതി നികുതി കുറച്ച്, പരിശോധന ശക്തമാക്കി നികുതി കൃത്യമായി പിരിച്ചെടുക്കുകയാണ് വേണ്ടത് എന്ന അഭിപ്രായമുള്ള സാമ്പത്തിക വിദഗ്ധരുമുണ്ട്.

അതേസമയം, വില കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍ പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുന്ന ട്രെന്‍ഡാണുള്ളത് എന്ന് വ്യാപാരികള്‍ പറയുന്നു. 100 ശതമാനം എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രഖ്യാപിച്ച് ഇത്തരക്കാരെ ആകര്‍ഷിക്കാന്‍ മിക്ക ജ്വല്ലറികളും ശ്രമിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+