Get Updates
Get notified of breaking news, exclusive insights, and must-see stories!

കയ്യിലുള്ളത് പഴയ സ്വർണം; പുതിയ ഹാള്‍മാർക്കില്ലെങ്കില്‍ ഒരു വിലയും കിട്ടില്ലേ? എന്താണ് ചെയ്യേണ്ടത്? അറിയാം

ജൂലൈ 1 മുതൽ വിപണിയിൽ വിൽക്കുന്ന എല്ലാ സ്വർണ്ണാഭരണങ്ങൾക്കും ആറക്ക ഹാൾമാർക്കിംഗ് (എച്ച് യു ഐ ഡി) നിർബന്ധമാക്കിയിരിക്കുകയാണ് സർക്കാർ. ഗുണമേൻമയുള്ള സ്വർണമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതെന്ന് ഉറപ്പ് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.

നേരത്തേ സ്വർണത്തിന്റെ നിർബന്ധിത ഹാർമാർക്കിംഗ് (എച്ച് യു ഐ ഡി) നടപ്പാക്കാൻ ജ്വല്ലറികൾക്ക് ഏപ്രിൽ 1 വരെയായിരുന്നു സർക്കാർ സമയം അനുവദിച്ചത്. എന്നാൽ ജ്വല്ലറി ഉടമകൾ ഇത് സംബന്ധിച്ച് സാവകാശം തേടിയിരുന്നു. തുടർന്നാണ് ജൂൺ 30 വരെ സാവകാശം അനുവദിച്ചിരിക്കുന്നത്. എന്നിരുന്നാലും, എച്ച് യു ഐ ഡി അവതരിപ്പിക്കുന്നതിന് മുമ്പ്,അതായത് ജൂലൈ 2021-ന് മുമ്പ് തങ്ങളുടെ സ്റ്റോക്ക് പ്രഖ്യാപിച്ച ജ്വല്ലറികൾക്ക് മാത്രമേ ഈ സാവകാശം ലഭിക്കൂ.

gold

അതേസമയം പുതിയ തീരുമാനം സർക്കാർ പ്രഖ്യാപിച്ചതോടെ പഴയ സ്വർണവുമായി ജ്വല്ലറികളിലേക്ക് ഓടുകയാണ് ഉപഭോക്താക്കൾ. യഥാർത്ഥത്തിൽ ഈ തീരുമാനം ഉപഭോക്താക്കളെ ബാധിക്കുമോ,
എന്താണ് ഈ ഹാൾമാർക്കിംഗ്, പാരമ്പര്യമായി കിട്ടിയ നിങ്ങളുടെ സ്വർണാഭരണങ്ങൾക്ക് ഈ ഹാൾമാർക്കിംഗ് ഇല്ലെങ്കിൽ ആശങ്കപ്പെടേണ്ടതുണ്ടോ? ഇക്കാര്യങ്ങൾ പരിശോധിക്കാം.

എന്താണ് ഹാൾമാർക്കിംഗ്

സ്വർണ്ണത്തിന്റെ ഗുണമേൻമയും പരിശുദ്ധിയും സ്ഥിരീകരിക്കുന്ന സർട്ടിഫിക്കേഷനാണ് ഹാൾമാർക്കിംഗ്. ഇതിൽ പ്രധാനമായും മൂന്ന് മാർക്കുകൾ ആണ് അടങ്ങിയിരിക്കുന്നത്. ഒന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ്സ് (ബി ഐ എസ് ) ലോഗോ ആണ്. രണ്ട് സ്വർണത്തിന്റെ പരിശുദ്ധി, മൂന്ന് ആറക്ക എച്ച് യു ഐ ഡി നമ്പർ.

gold-price-today

പുതിയ തീരുമാനം ജ്വല്ലറികളെ എങ്ങനെ ബാധിക്കും?

ഹാൾമാർക്കിംഗ് ഇല്ലാതെ സ്വർണാഭരണങ്ങൾ വിൽക്കാൻ ജ്വല്ലറിൽക്ക് സാധിക്കില്ല.ബിഐഎസ് റൂൾസ് 2018 ലെ സെക്ഷൻ 49 പ്രകാരം മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്വർണം വിൽക്കുന്നതെങ്കിൽ വാങ്ങുന്നയാൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാം. സ്വർണത്തിന്റെ പരിശുദ്ധിയും അളവിലെ കുറവും അടിസ്ഥാനമാക്കിയിട്ടാണ് ഇത് കണക്കാക്കുന്നത്.

ഉപഭോക്താക്കളെ ബാധിക്കുന്നത് എങ്ങനെ?

പരിശുദ്ധമായ സ്വർണം വാങ്ങാൻ ഉപഭോക്താക്കളെ ഇത് സഹായിക്കുന്നു. വാങ്ങിയ സ്വർണത്തിന്റെ ഗുണമേൻമ, രജിസ്ട്രേഷൻ നമ്പർ, സ്വർണം ടെസ്റ്റ് ചെയ്ത പരീക്ഷിച്ച ഹാൾമാർക്കിംഗ് സെന്റർ എന്നിവ പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് BIS CARE ആപ്പ് ഉപയോഗിക്കാം.

Old Gold

പഴയ സ്വർണത്തിൽ ഹാൾമാർക്കിംഗ് ഇല്ലെങ്കിൽ അത് നിങ്ങളെ ബാധിക്കുമോ?

പുതിയ തീരുമാനം ഉപഭോക്താക്കളെ ഒരു തരത്തിലും ബാധിക്കില്ല. പുതുതായി വിൽക്കുന്ന ആഭരണങ്ങൾക്കാണ് നിർബന്ധിത ഹാൾമാർക്കിംഗ് നിയമം. അതായത് തങ്ങളുടെ പഴയ സ്വർണാഭരണങ്ങൾ ഉപഭോക്താവിന് അത് പോലെ തന്നെ സൂക്ഷിക്കാം. അതേസമയം ഹാൾമാർക്ക് ഇല്ലാത്ത സ്വർണമാണെങ്കിലും നാല് ഡിജിറ്റ് ഹാൾമാർക്ക് ഇല്ലെങ്കിലും പഴയ സ്വർണം മാറ്റി പുതിയത് വാങ്ങാനാണെങ്കിലും ഉപഭോക്താക്കൾക്ക് ആറക്ക ഹാൾമാർക്ക് ഉള്ള സ്വർണം തന്നെ ജ്വല്ലറി ഉടമകൾ നൽകണം. അതേസമയം ഉപഭോക്താക്കൾ തങ്ങൾ വാങ്ങിക്കുന്ന സ്വർണത്തിന് ആറക്ക എച്ച് യു ഐ ഡി ഹാൾമാർക്ക് ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+