തിരുവനന്തപുരത്ത് രണ്ട് കോടിയുടെ സ്വര്‍ണം പിടിച്ചു
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 2.1 കോടി രൂപയുടെ സ്വര്‍ണമാണ് കണ്ടെടുത്തത്.
മസ്‌കറ്റില്‍ നിന്ന് എത്തിയ വിമാനത്തിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. വിമാനത്തിന്റെ ടോയ്‌ലറ്റുകളില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു സ്വര്‍ണം.

എഴ് കിലോ സ്വര്‍ണമാണ് ഉണ്ടായിരുന്നത്. ഓരോ കിലോഗ്രാം വീതം തൂക്കമുള്ള ഏഴ് സ്വര്‍ണക്കട്ടികളാക്കിയാണ് ഇത് കൊണ്ടുവന്നത്. വിമാനത്തിലെ ടോയ്‌ലറ്റുകള്‍ക്കുള്ളില്‍ വേയ്‌സ്റ്റ് ബിന്നില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്.
ബുധാഴ്ച പുലര്‍ച്ചെ നാല് മണിക്ക് എത്തേണ്ട വിമാനമായിരുന്നു ഇത്. എന്നാല്‍ 3.39 ന് തന്നെ വിമാനം വിമാനത്താവളത്തില്‍ എത്തി. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗത്തിന് നേരത്തെ തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ആരാണ് സ്വര്‍ണം കടത്തിയത് എന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. കേരളത്തിലെ സ്വര്‍ണ്ണക്കടത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രധാന പ്രതികളില്‍ മിക്കവരും അകത്തായിട്ടും കള്ളക്കടത്ത് തുടരുന്നത് അധികൃതരെ ആശയക്കുഴപ്പത്തിലാക്കുന്നുന്നുണ്ട്.












Click it and Unblock the Notifications